അത്രയും ചരിത്രം പേറുന്ന ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങില്‍ ഒട്ടും രസകരമല്ലാത്ത സംഭവം നടന്നു. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ കിരീടം ബംഗളൂരു എഫ് സി സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് മുംബൈ സിറ്റിയെ തോല്‍പ്പിച്ചാണ് ബംഗളൂരു കിരീടം നേടിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും ഗോള്‍ നേടിയ മുംബൈ സിറ്റിക്കെതിരെ ശിവശക്തി, അലന്‍ കോസ്റ്റ എന്നിവരാണ് ബംഗളൂരുവിന്റെ ഗോള്‍ നേടിയത്. അപുയയുടെ വകയായിരുന്നു മുംബൈയുടെ ഗോള്‍. ഏഷ്യയിലെ പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് ഡ്യൂറന്റ് കപ്പ്.

അത്രയും ചരിത്രം പേറുന്ന ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങില്‍ ഒട്ടും രസകരമല്ലാത്ത സംഭവം നടന്നു. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശന്‍ അയ്യര്‍, ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ തള്ളി മാറ്റി ഫോട്ടോയില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. 

ട്രോഫി നല്‍കുന്ന ചടങ്ങിലാണ് സംഭവം. ഗവര്‍ണര്‍ ഛേത്രിക്ക് തൊട്ടുപിറകിലായിരുന്നു. ഛേത്രി ട്രോഫിയേറ്റുവാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ഇതിനിടെ ഗവര്‍ണര്‍ ഛേത്രിയോട് മാറിനില്‍ക്കാന്‍ പറയുകയും തോളില്‍ പിടിച്ച് പിന്നിലേക്ക് തള്ളുന്നുമുണ്ട്. വീഡിയോ കാണാം... 

Scroll to load tweet…

ഗവര്‍ണര്‍ക്കെതിരെ സോഷ്യല്‍ മീഡിയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായ ഛേത്രിയെ ബഹുമാനിക്കണമായിരുന്നുവെന്നാണ് പല ട്വീറ്റുകളും പറയുന്നത്. 

Scroll to load tweet…

മത്സരത്തിന്റെ പതിനൊന്നാം മിനിറ്റില്‍ ബിഎഫ്‌സി മുന്നിലെത്തി. യുവതാരം ശിവശക്തിയായിരുന്നു സ്‌കോറര്‍. ടുര്‍ണമെന്റില്‍ ശിവശക്തിയുടെ അഞ്ചാംഗോള്‍. ഇടവേളയ്ക്ക് മുന്‍പ് യുവതാരത്തിലൂടെ മുംബൈയുടെ മറുപടി. അപുയയാണ് മുംബൈയെ ഒപ്പമെത്തിച്ചത്. ഗ്രെഗ് സ്റ്റുവര്‍ട്ടും ലാലിയന്‍സുവാല ചാംഗ്‌തേയും മുംബൈയെ മുന്നിലെത്തിക്കാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ബിഎഫ്‌സി കുലുങ്ങിയില്ല. ഇതിനിടെ നിര്‍ണായക വിജയഗോളും നീലപ്പട സ്വന്തമാക്കി. 

Scroll to load tweet…

ബ്രസീലിയന്‍ താരം അലന്‍ കോസ്റ്റയാണ് കിരീടമുറപ്പിച്ച ഗോളിന് അവകാശി. ലീഡുയര്‍ത്താന്‍ ഛേത്രിക്ക് രണ്ടുതവണ അവസരം കിട്ടിയെങ്കിലും ഉന്നംപിഴച്ചു. ഇന്ത്യന്‍ ഫുട്‌ബോളില്‍ ബിഎഫ്‌സിയുടെ ഏഴാം കിരീടം തട്ടിയകറ്റാന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല. കിരീടത്തിളക്കത്തോടെ ബംഗളുരു ഇനി ഐ എസ് എല്ലിന്റെ പോരാട്ടച്ചൂടിലേക്ക്.

വിരാട് കോലി ഓപ്പണറായി എത്തുമോ? ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ടി20 നാളെ മൊഹാലിയില്‍