ക്രിസ്റ്റിയാനോ റൊണാള്‍ഡോ രണ്ട് ഗോള്‍ നേടിയ മത്സരത്തില്‍ 2-1നായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. നേരത്തെ പെനാല്‍റ്റി നഷ്ടമാക്കിയ ശേഷമാണ് അവസാന നിമിഷങ്ങളില്‍ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിന് ജയം സമ്മാനിച്ചത്.  

ലിസ്ബണ്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഐതിഹാസികമായിരുന്നു പോര്‍ച്ചുഗലിന്റെ തിരിച്ചുവരവ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് ഗോള്‍ നേടിയ മത്സരത്തില്‍ 2-1നായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. നേരത്തെ പെനാല്‍റ്റി നഷ്ടമാക്കിയ ശേഷമാണ് അവസാന നിമിഷങ്ങളില്‍ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിന് ജയം സമ്മാനിച്ചത്. 

89-ാം മിനിറ്റിലായിരുന്നു സമനില ഗോള്‍. പിന്നാലെ ഇഞ്ചുറി സമയത്ത് വിജയഗോളും കണ്ടെത്തി. രണ്ടാം ഗോള്‍ വന്നതിന് ശേഷമുള്ള ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. പോര്‍ച്ചുഗീസ് പ്രതിരോധതാരം പെപെയാണ് ആഘോഷത്തിലെ ഹീറോ. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ത്രോ ലൈനിലേക്ക് ഓടിയടുത്ത പെപെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ തോളില്‍ കയ്യിട്ടാണ് ഗോള്‍ ആഘോഷിച്ചത്. വീഡിയോ കാണാം...

Scroll to load tweet…

ഇരട്ട ഗോളോടെ ക്രിസ്റ്റ്യാനോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. 36കാരനായ ക്രിസ്റ്റ്യാനോയ്ക്ക് ഇപ്പോള്‍ 111 ഗോളായി. 1993 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഇറാന്‍ താരം അലി ദേയി നേടിയ 109 ഗോളുകളുടെ റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്.