മുൻപെങ്ങും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലാണ് ലോകം. ഇതിനിടെയാണ് യൂറോപ്യൻ ഫുട്ബോൾ രാജാക്കൻമാരെ കണ്ടെത്താൻ 24 ടീമുകൾ പതിനൊന്ന് വേദികളിൽ പോരിനിറങ്ങുന്നത്.

റോം: അടുത്തമാസം തുടങ്ങുന്ന യൂറോകപ്പ് ഫുട്ബോളിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. പ്രതിസന്ധികാലത്ത് ഒറ്റക്കെട്ടായി നിൽക്കണം എന്ന സന്ദേശം ഉൾക്കൊള്ളുന്നതാണ് ഔദ്യോഗിക ഗാനം.

മുൻപെങ്ങും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലാണ് ലോകം. ഇതിനിടെയാണ് യൂറോപ്യൻ ഫുട്ബോൾ രാജാക്കൻമാരെ കണ്ടെത്താൻ 24 ടീമുകൾ പതിനൊന്ന് വേദികളിൽ പോരിനിറങ്ങുന്നത്. ഈ പോരാട്ടങ്ങൾക്ക് ആവേശം പകരാൻ വീ ആർ ദ പീപ്പിൾ എന്ന പേരിലാണ് ഔദ്യോഗിക ഗാനം തയ്യാറാക്കിയിരിക്കുന്നത്.

വിഖ്യാത ഡച്ച് ഡി ജെ മാർട്ടിൻ ഗാരിക്സ് തയ്യാറാക്കിയ ഗാനത്തിൽ ഐറിഷ് ഗായകരായ ബോണോയും എ‍ഡ്ജും എത്തുന്നു. കളിക്കളത്തിൽ എതിരാളികളുടെ വെല്ലുവിളികൾ നേരിടുന്നപോലെ കെട്ടകാലത്തെ ലോകം ഒറ്റെക്കെട്ടായി മറികടക്കും. പ്രതീക്ഷ കൈവിടരുത് തളരരുതെന്നും ആഹ്വാനം.

Scroll to load tweet…

ജൂൺ പതിനൊന്നിന് റോമിലാണ് യൂറോ കപ്പിൻറെ കിക്കോഫ്. ഫൈനൽ ജൂലൈ 11ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona