മത്സരത്തിനിടെ മെസിയുമായി മുഖാമുഖം നിന്ന് ബെല്ലിങ്ഹാം തർക്കിക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

അറ്റ്‌ലാന്‍റ:ലോകകപ്പ് സെമിഫൈനലിനിടെ അർജന്‍റീനിയൻ നായകൻ ലിയോണൽ മെസിയുമായി മൈതാനത്ത് വാക് പോരിലേര്‍പ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഇംഗ്ലീഷ് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം. കളിയിലുണ്ടായ ഒരു ഫൗളുമായി ബന്ധപ്പെട്ടാണ് തങ്ങൾ സംസാരിച്ചതെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ അവിടെ മോശമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ബെല്ലിങ്ഹാം മത്സരശേഷം വ്യക്തമാക്കി.

മത്സരത്തിനിടെ മെസിയുമായി മുഖാമുഖം നിന്ന് ബെല്ലിങ്ഹാം തർക്കിക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. യഥാർത്ഥത്തിൽ ഞങ്ങൾ തൊട്ടു മുമ്പ് നടന്ന ഒരു ഫൗളിനെക്കുറിച്ചാണ് സംസാരിച്ചത്. അവിടെ മോശമായി ഒന്നും സംഭവിച്ചിട്ടില്ല. ആളുകൾ അവരുടെ രീതിക്ക് ഇതിനെ വലിയൊരു വിവാദമാക്കുമെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ, സത്യത്തിൽ അവിടെ പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടില്ല. മത്സരത്തിനിടയിലെ ഒരു ഫൗളിനെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ, 'എനിക്കെതിരെ നടന്ന ഫൗളിന്‍റെ കാര്യമോ?' എന്ന് മെസി ചോദിച്ചു. 'ആ ഫൗളൊക്കെ താങ്ങാനുള്ള കരുത്ത് നിങ്ങൾക്കുണ്ടല്ലോ' എന്നാണ് ഞാൻ തിരിച്ചു പറഞ്ഞത്-ബെല്ലിങ്ഹാം വ്യക്തമാക്കി.

Scroll to load tweet…

സെമിഫൈനലിൽ അർജന്‍രീനയോട് തോറ്റ് പുറത്തായതിന്‍റെ കടുത്ത നിരാശയിലാണ് ഇംഗ്ലണ്ട് ക്യാമ്പും ബെല്ലിങ്ഹാമും. എങ്കിലും ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനായ ലിയോണൽ മെസിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നുവെന്ന് ബെല്ലിങ്ഹാം കൂട്ടിച്ചേർത്തു. മെസ്സിക്കെതിരെ കളിക്കാൻ സാധിക്കുക എന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. 

Scroll to load tweet…

ഒരു മത്സരത്തിൽ തോൽവിയുടെ വശത്ത് നിൽക്കുക എന്നത് കടുത്ത വേദന നൽകുന്ന കാര്യമാണ്, എങ്കിലും മെസിക്കെതിരെ പോരാടാൻ കഴിഞ്ഞത് ഒരു ബഹുമതിയായി ഞാൻ കരുതുന്നു-ബെല്ലിങ്ഹാം പറഞ്ഞു. മത്സരത്തിൽ അവസാന നിമിഷങ്ങളിൽ മെസ്സി നടത്തിയ മാന്ത്രിക നീക്കങ്ങളുടെ കരുത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് അർജന്‍റീന ലോകകപ്പിന്‍റെ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗോളടിച്ചില്ലെങ്കിലും അര്‍ജന്‍റീനയുടെ രണ്ട് ഗോളുകളിലേക്കുമുള്ള അസിസ്റ്റ് നല്‍കിയത് മെസിയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക