Asianet News MalayalamAsianet News Malayalam

മെസ്സിക്കൊരു ലോകകിരീടം! നെതര്‍ലന്‍ഡ്‌സിനും ലക്ഷ്യം മറ്റൊന്നുമല്ല; ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍

ഒന്നാന്തരം ഗോളടിച്ച് ടീമിനെ മുന്നിലെത്തിക്കുക മാത്രമല്ല മെസ്സി ചെയ്തത്. ഒന്നാന്തരമായി ടീമിനെ നയിക്കുകയുമാണ്. മൈതാനം നിറഞ്ഞു കളിച്ച മെസ്സി ആരാധകരുടെ മനംനിറച്ചു. ഫുട്‌ബോള്‍ പ്രേമികള്‍ ഒരിക്കല്‍ കൂടി ആ പ്രതിഭക്ക് മുന്നില്‍ ആശംസകള്‍ ചൊരിഞ്ഞു.

When Lionel Messi and Netherlands looking for one big trophy
Author
First Published Dec 4, 2022, 8:02 PM IST

ഖത്തര്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ തീരുമാനിച്ചു. അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും. മുമ്പേ നടന്ന യൊഹാന്‍ ക്രൈഫിനേയും റൂഡ് ഗള്ളിറ്റിനേയും വാന്‍ബാസ്റ്റനേയും ബെര്‍ഗ്കാംപിനെയും പോലുള്ള മഹാന്‍മാര്‍ക്ക് കഴിയാതെ പോയത് വാന്‍ ഡൈക്കിനും കൂട്ടര്‍ക്കം കഴിയുമോ? 36 വര്‍ഷത്തിന് രാജ്യത്തിന് വീണ്ടുമൊരു കിരീടം എന്ന മോഹം പൂര്‍ത്തിയാക്കാന്‍ മെസ്സിക്ക് കഴിയുമോ? വലിയ ചോദ്യങ്ങളുള്ള പരീക്ഷയുടെ ഒന്നാംഘട്ടം തന്നെ പൊടിപാറും. ആയിരാമത്തെ ഫുട്‌ബോള്‍ മത്സരത്തില്‍, നായകാനുള്ള നൂറാം മത്സരത്തില്‍ പേരിനൊത്ത പെരുമക്കൊത്ത കളി കാഴ്ച വെച്ചാണ് മെസ്സി ടീമിനെ വീണ്ടുമൊരു ക്വാര്‍ട്ടറിലെത്തിച്ചത്. ഒന്നാന്തരം ഗോളടിച്ച് ടീമിനെ മുന്നിലെത്തിക്കുക മാത്രമല്ല മെസ്സി ചെയ്തത്. ഒന്നാന്തരമായി ടീമിനെ നയിക്കുകയുമാണ്. മൈതാനം നിറഞ്ഞു കളിച്ച മെസ്സി ആരാധകരുടെ മനംനിറച്ചു. ഫുട്‌ബോള്‍ പ്രേമികള്‍ ഒരിക്കല്‍ കൂടി ആ പ്രതിഭക്ക് മുന്നില്‍ ആശംസകള്‍ ചൊരിഞ്ഞു. 

ലോകകപ്പ് വേദിയിലെ മെസ്സിയുടെ ഒമമ്പതാമത് ഗോള്‍, നോക്കൗട്ട് ഘട്ടത്തിലെ ആദ്യത്തേത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ പിറന്നു. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പ്രതിരോധിച്ച് വിട്ട ഫ്രീകിക്ക് പന്ത് കിട്ടിയത് മക് അലിസ്റ്ററിന്. പാസ് ഒട്ടമെന്‍ഡി കൃത്യം മെസ്സിയുടെ കാല്‍പാകത്തിന് വിടുന്നു. നിലംപറ്റിച്ചുള്ള മെസ്സിയുടെ കിറുകറുത്യം ഷോട്ട്, പ്രതിരോധക്കാരെയും ഗോള്‍ കാവല്‍ക്കാരനെയും പറ്റിച്ച് പോസ്റ്റിലേക്ക്. രണ്ടാം ഗോള്‍ പിറന്നത് ഓശ്‌ട്രേലിയയുടെ പിഴവില്‍ നിന്നാണ്. സ്വന്തം ബോക്‌സിലെത്തിയ പന്ത് അടിച്ചുപറത്തുന്നതിന് പകരം തട്ടിക്കളിച്ചു. അര്‍ജ്‌റീനയുടെ കളിക്കാരുടെ സമ്മര്‍ദമേറിയപ്പോള്‍ ഒറു പിഴവ്. ഫലം അല്‍വാരെസ് കൃത്യമായി ഗോളാക്കി. ഓസ്‌ട്രേലിയ ഒറു ഗോള്‍ മടക്കിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. എഴുപത്തിയേഴാം മിനിറ്റില്‍ ഗുഡ് വിന്‍ എടുത്ത ഷോട്ട് എന്‍സോ ഫെര്‍ണാണ്ടസിന്റെ മേല്‍ തട്ടി, പോസ്‌ററിലേക്ക് പാഞ്ഞുകയറി. സമനിലക്കും അവര്‍ക്കും അവസരം കിട്ടിയതാണ്. 

ഇഞ്ചുറി ടൈമിന്റെ അവസാനമിനിറ്റില്‍ ഗാരങ് കുവോളിന്റെ പാസ് മാര്‍ട്ടിനെസ് നന്നായി തട്ടിയകറ്റിയില്ലായിരുന്നുവെങ്കില്‍ കളിയുടെ സമയം നീണ്ടേനെ. എന്തായാലും നാട്ടിലേക്ക് മടങ്ങുന്ന ഓശ്‌ട്രേലിയക്ക് ഒറു കാര്യത്തില്‍ ഉറപ്പായും സമാധാനിക്കാം. അവര്‍ പൊരുതിത്തന്നെ കളിച്ചു. പരിചയസമ്പത്തിലും പ്രശസ്തിയിലും കഴിവിലും എല്ലാം ചരിത്രത്തിന്റേയും കണക്കുകളുടേയും പിന്‍ബലം കൂടുതലുള്ള ടീമിനോട് നന്നായി കളിച്ചെന്ന്, പൊരുതിത്തന്നെയാണ് തോറ്റതെന്ന്. ആ തോല്‍വിയിലും ഒരു രസമുണ്ടെന്ന് ഊര്‍ജമുണ്ടെന്ന് ഓസ്‌ട്രേലിയക്ക് സമാധാനിക്കും. 
അതുതന്നെയാണ് അമേരിക്കയുടെയും കാര്യം. പരിചയ സമ്പത്തില്‍ എത്രയോ കാതം മുന്നിലുള്ള നെതര്‍ലന്‍ഡ്‌സിനോട് അവര്‍ അസസ്സലായി തന്നെ കളിച്ചു. മറുവശത്ത് ഓറഞ്ച് പടയാകട്ടെ ഷെല്‍ഫില്‍ ഒറു ലോകകപ്പ് പോലും ഇല്ലെങ്കിലും എപ്പോഴും എന്തുകൊണ്ടാണ് പ്രിയ ടീമായി തുടരുന്നതെന്നും ഓര്‍മിപ്പിച്ചു. 

കളി തുടങ്ങി പത്താംമിനിറ്റില്‍ നേടിയ ഗോള്‍ ടീമെന്ന നിലക്കുള്ള ഒത്തിണക്കവും കളിയിലെ സൗന്ദര്യുവും വെളിവാക്കുന്നതായിരുന്നു. ഡംഫ്രീസിന്റെ അതിവേഗ ക്രോസില്‍ ബോക്‌സിന് മധ്യത്തേക്ക്. ഓടിയെത്തിയ ഡീപായിയുടെ വക അത്രുഗ്രന്‍ ബുള്ളറ്റ് ഷോട്ട്. 21 പാസുകള്‍ക്കൊടുവില്‍ പന്തിന് ഗോളെന്ന മകുടം ചാര്‍ത്തല്‍. രണ്ടാം ഗോളിന് പിന്നിലും ഡംഫ്രീസ്. ഇത്തവണ ക്രോസ് കിട്ടിയത് ഡേലി ബ്ലൈന്‍ഡിന്. തെറ്റില്ലാത്ത വലംകാല്‍ ഷോട്ട് അമേരിക്കയുടെ ഗോളിയെ മറികടന്ന് പോസ്റ്റിലേക്ക്. രണ്ടു ഗോളിനും സൃഷ്ടാവായ ഡംഫ്രീസ് മൂന്നാമത് സ്വന്തം നിലക്ക് തന്നെ ഗോളുമാക്കി. അതിന് വഴിയൊരുക്കിയതോ ആദ്യ ഗോളുകളടിച്ച ഡീപായിയും ബ്ലൈന്‍ഡും. ഡംഫ്രീസിന്റെ ഗോളു വീഴുന്നതിന് അഞ്ച് മിനിറ്റ് മുമ്പാണ് അമേരിക്ക ഗോളടിച്ചതും എതിരാളികളെ ഞെട്ടിച്ചതും. പുലിസിക്കിന്റെ ക്രോസില്‍ നിന്ന് ഹാജി റൈറ്റിന്റെ വക ഗോള്‍. തുടക്കത്തില്‍ പുലിസിക്കിന് ഒരു സുവര്‍ണാവസരം നഷ്ടമായിരുന്നു. 

നെതര്‍ലന്‍ഡ്‌സ് ഗോളി നോപ്പര്‍ട്ട് കാലുകൊണ്ട് തടഞ്ഞത് ഗോളെന്നുറപ്പിച്ച ഷോട്ടായിരുന്നു. പോട്ടെ, മുന്നേറ്റങ്ങള്‍ മനോഹമായിരുന്നുവെങ്കി്‌ലും ഫിനിഷിങ്ങിലെ ചില പോരായ്മകള്‍ മാറ്റാനും അടുത്ത വട്ടം സ്വന്തം ഭൂമിയി. നടക്കുന്ന ടൂര്‍ണമെന്റിന് കൂടുതല്‍ തയ്യാറാകാനും ഉള്ള കരുത്താര്‍ജിച്ചാണ് അമേരിക്കന്‍ കളിക്കാര്‍ മടങ്ങുന്നത്. കളം നിറഞ്ഞു കളിച്ച് രണ്ട് ഗോളിന് വഴിയൊരുക്കുകയും മൂന്നാമതൊരു ഗോള്‍ അടിക്കുകയും ചെയ്ത ഡംഫ്രീസ് ആദ്യ പ്രീക്വാര്‍ട്ടറില്‍ ജയം ഉറപ്പിക്കാന്‍ നെതര്‍ലന്‍ഡ്‌സിന് ഏറ്റവും കരുത്തായ കളിക്കാരന്‍. എന്തുകൊണ്ടും ദിവസത്തെ താരമാകാന്‍ പരമയോഗ്യന്‍. ഒരു എക്‌സ്ട്രാ പോയിന്റുള്ള മെസ്സിക്കാണ് പക്ഷെ ഇന്നത്തെ കുതിരപ്പവന്‍. കാരണം ലളിതം. മനോഹമായ ഗോളടിക്കുക മാത്രമമല്ല മെസ്സി ചെയ്തത്. നായകനായി കളം നിറഞ്ഞ് ടീമിന് പ്രചോദനമായി കളിച്ചു. 

പ്രതിഭയെന്തെന്ന് വ്യക്തമാക്കുംവിധം സുന്ദരമായി കളിച്ചു. കളി കാണാനെത്തിയ പഴയ പ്രഗത്ഭ കളിക്കാര്‍ ചിലര്‍ പറഞ്ഞത്., അതിസന്ദുരമായ കളി, മാലാഖമാര്‍ താഴെയിറങ്ങി വന്ന് കളിച്ച പോലെ സുന്ദരമെന്ന്. മെസ്സിയുടെ മനോഹരമായ പന്തുതട്ടല്‍ കണ്ട് കളിക്കാരും കാണികളും പിന്നെ സ്വന്തം നാട്ടിലും മറ്റ് നാടുകളിലുമുള്ള ആരാധകര്‍ വീണ്ടും വീണ്ടും പാടി. 
'Muchachos, ahora nos volvimo' a ilusionar.' 
Boys, now we got excited again' - 
ടീമിനെയും നാട്ടാരെയും ഫുട്‌ബോള്‍ പ്രേമികളെയും ഒരു പോലെ ത്രില്ലടിപ്പിച്ച മെസ്സിക്ക് ഇന്നത്തെ കുതിരപ്പവന്‍.

തന്ത്രങ്ങള്‍ പിഴച്ച് രോഹിത്, കൈവിട്ട കളിയുമായി ഫീല്‍ഡര്‍മാര്‍; ഇന്ത്യന്‍ തോല്‍വിക്ക് ഇവ കാരണങ്ങള്‍

Follow Us:
Download App:
  • android
  • ios