പാരിസ്: ലോക ഫുട്ബോളിൽ സമ്പൂർണനായൊരു താരത്തെ ചൂണ്ടിക്കാണിക്കുക എളുപ്പമല്ല. ഓരോ താരങ്ങളും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തർ എന്നതുതന്നെ പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് കംപ്ലീറ്റ് ഫുട്ബോളർക്ക് വേണ്ട സവിശേഷതകൾ എന്തൊക്കെ എന്ന ചോദ്യം നെയ്‌മർ നേരിട്ടത്. ബ്രസീലിയൻ താരത്തിന്റെ മറുപടി കൗതുകകരമായിരുന്നു. 

'ഫുട്ബോളിലെ സമ്പൂർണ താരമാകാൻ തന്റെ വലത് കാലും മെസിയുടെ ഇടത് കാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശാരീരികക്ഷമതയും ഇബ്രാഹിമോവിച്ചിന്റെ മെയ്‌വഴക്കവും അനിവാര്യം. ഇതിനൊപ്പം റാമോസിന്റെ ഹെഡിംഗ് മികവും എംബാപ്പെയുടെ വേഗവും ലെവൻഡോവ്‌സ്‌കിയുടെ പൊസിഷനിംഗും എൻഗോളോ കാന്റെയുടെ ടാക്ലിംഗും മാർക്കോ വെറാറ്റിയുടെ ക്രിയേറ്റിവിറ്റിയും കൂടി ചേർന്നാൽ എല്ലാം തികഞ്ഞ കളികാരനാവും' എന്നാണ് നെയ്‌മറുടെ വാക്കുകള്‍. 

ഈ സീസണിൽ പിഎസ്‌ജിക്കായി 30 കളിയിൽ 17 ഗോൾ നേടിയ നെയ്‌മർ കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ പ്രധാന പ്രതീക്ഷയാണ്. കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യൻമാരാണ് ബ്രസീൽ. ഗ്രൂപ്പ് എയില്‍ കൊളംബിയ, ഇക്വഡോര്‍, പെറു, വെനസ്വേല എന്നിവരാണ് ബ്രസീലിന്‍റെ എതിരാളികള്‍. ജൂണ്‍ 15ന് വെനസ്വേലയ്‌ക്കെതിരെയാണ് ബ്രസീലിന്‍റെ ആദ്യ മത്സരം. 

ഇതിന് മുമ്പ് ഇക്വഡോറിനും പരഗ്വെയ്‌ക്കുമെതിരെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കും ബ്രസീല്‍. ജൂണ്‍ അഞ്ചിനും ഒന്‍പതിനുമാണ് യഥാക്രമം മത്സരം. കളിച്ച നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്‍റുമായി ഒന്നാം സ്ഥാനക്കാരാണ് നിലവില്‍ ബ്രസീല്‍. മൂന്ന് ജയവുമായി അര്‍ജന്‍റീനയാണ് രണ്ടാമത്. യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിനെ പരിശീലകന്‍ ടിറ്റെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഫുട്ബോള്‍ ലോകകപ്പ് നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ച് ഫിഫ

യൂറോ കപ്പ്: സൂപ്പര്‍ താരനിരയുമായി പോര്‍ച്ചുഗല്‍; റൊണാള്‍ഡോ നയിക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona