Asianet News MalayalamAsianet News Malayalam

ചെല്‍സി, യുനൈറ്റഡ്, ലെസ്റ്റര്‍... ചാംപ്യന്‍സ് ലീഗിന് ആരോക്കെ? പ്രീമിയര്‍ ലീഗില്‍ അങ്കം മുറകുന്നു

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലെസ്റ്റര്‍ എന്നിവര്‍ക്കാണ് യോഗ്യത നേടാന്‍ അവസരം. ലീഗില്‍ ഒരു മത്സരം മാത്രമാണ് ഇനി ശേഷിക്കുന്നത്. 37 മത്സരങ്ങളില്‍ 63 പോയിന്റുമായി യുനൈറ്റഡ് മൂന്നാമതാണ്.
 

Who will finally stumble through Champions League door from premier league
Author
London, First Published Jul 23, 2020, 4:27 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ചാംപ്യന്‍ഷിപ്പ് നേടിക്കഴിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും സീസണ്‍ അവസാനിപ്പിച്ചു. എന്നാല്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത് ഏതൊക്കെ ടീമുകല്‍ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുമെന്നാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലെസ്റ്റര്‍ എന്നിവര്‍ക്കാണ് യോഗ്യത നേടാന്‍ അവസരം. ലീഗില്‍ ഒരു മത്സരം മാത്രമാണ് ഇനി ശേഷിക്കുന്നത്. 37 മത്സരങ്ങളില്‍ 63 പോയിന്റുമായി യുനൈറ്റഡ് മൂന്നാമതാണ്. ഇത്രയും പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്തും 62 പോയിന്റുള്ള ലെസ്റ്റര്‍ അഞ്ചാമതും നില്‍ക്കുന്നു. ഗോള്‍ വ്യത്യാസമാണ് ചെല്‍സിയെ യുനൈറ്റഡിന് പിന്നാലാക്കിയത്. 

ഞായറാഴ്ച നടക്കുന്ന രണ്ട് മത്സരങ്ങള്‍ ആണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ആര്‍ക്കെന്ന് വിധിക്കുക. ഇതില്‍ ഒരു മത്സരത്തില്‍ യുനേറ്റഡ് ലെസ്റ്ററിനെ നേരിടും. മറ്റൊന്നില്‍ ചെല്‍സി വോള്‍വ്‌സിനെ നേരിടും. ചെല്‍സിക്കും യുണൈറ്റഡിനും അവസാന മത്സരത്തില്‍ ഒരു സമനില ചാമ്പ്യന്‍സ് ലീഗ് യോഗ്യത നല്‍കും. ലെസ്റ്ററിന് യോഗ്യത ലഭിക്കണമെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തുകയോ അല്ലായെങ്കില്‍ ചെല്‍സി പരാജയപ്പെടുകയും ലെസ്റ്റര്‍ സമനില നേടുകയും ചെയ്യണം. ലെസ്റ്ററിന്റെ ഗ്രൗണ്ടിലാണ് മാഞ്ചസ്റ്ററിന്റെ മത്സരം. 

ചെല്‍സിക്ക് എതിരാളികളായുള്ള വോള്‍വ്‌സ് യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കാന്‍ എന്തായാലും വിജയിക്കേണ്ടതുണ്ട്. വോള്‍വ്‌സ് മികച്ച ഫോമിലുമാണ്. എല്ലാ മത്സരങ്ങളും ഞായറാഴ്ച വൈകിട്ട് 8.30നാണ് നടക്കുക. എന്തായാലും പ്രീമിയര്‍ ലീഗിലെ അവസാന ദിവസം നാടകീയത നിറഞ്ഞതായിരിക്കും എന്ന് ഉറപ്പിക്കാം.

Follow Us:
Download App:
  • android
  • ios