ഇനി എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ച് എല്ലാ സാധ്യതകളും മുന്നിലുണ്ട്. തന്‍റെ ഭാവി തീരുമാനിക്കേണ്ടത് റൊണാൾഡോ തന്നെയാണ്.

ലിസ്ബൺ: പോർച്ചുഗൽ ദേശീയ ടീമിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുള്ള വാതിലുകൾ അടഞ്ഞിട്ടില്ലെന്ന് പോർച്ചുഗൽ കോച്ച് ജോർജ് ജീസസ്. . അന്താരാഷ്ട്ര കരിയറിന്‍റെ കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് റൊണാൾഡോ തന്നെയാണെന്നും, ഉണ്ടായ സംഭവങ്ങൾ ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവേഫ നേഷൻസ് ലീഗിൽ നോർവേയ്‌ക്കെതിരായ 2-1ന്റെ വിജയത്തിന് ശേഷമാണ് കോച്ച് പ്രതികരണവുമായി രംഗത്തെത്തിയത്. നോർവേയ്‌ക്കും ഡെൻമാർക്കിനും എതിരായ മത്സരങ്ങളിൽ ആദ്യ ഇലവനിൽ അവസരം ലഭിക്കില്ലെന്ന് മനസ്സിലായതോടെയാണ് 41കാരനായ റൊണാൾഡോ കോപ്പൻഹേഗനിലെ ക്യാമ്പ് വിട്ട് പുറത്തുപോയത്. റൊണാൾഡോയുടെ ഈ അപ്രതീക്ഷിത പിന്മാറ്റത്തിന് പിന്നാലെയാണ് കോച്ചിന്‍റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

Scroll to load tweet…

മത്സരശേഷം ആർ.ടി.പിയോട് സാരിക്കവേയാണ് ജോർജ് ജീസസ് മനസ്സ് തുറന്നത്. ഇനി എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ച് എല്ലാ സാധ്യതകളും മുന്നിലുണ്ട്. തന്‍റെ ഭാവി തീരുമാനിക്കേണ്ടത് റൊണാൾഡോ തന്നെയാണ്. അദ്ദേഹം ക്ലബ്ബിൽ കളിക്കുകയും അടുത്ത ക്യാമ്പിലേക്ക് ദേശീയ ടീമിനൊപ്പം ചേരാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ എന്തുകൊണ്ട് ആയിക്കൂടാ?. ആർക്കും ഒരു വെറുപ്പുമില്ല, ഇത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണ്. ഇത് വളരെ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന കാര്യമാണെന്നും ജോര്‍ജ് ജീസസ് പറഞ്ഞു. അതേസമയം, റൊണാൾഡോ ഇപ്പോഴും ദേശീയ ടീമിന്‍റെ ഭാഗമാണെന്നും നിലവിലുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനും വ്യക്തമാക്കി.

റൊണാൾഡോയുടെ അപ്രതീക്ഷിത പിന്മാറ്റത്തിനിടയിലും പോർച്ചുഗലിൽ യുവേഫ നേഷൻസ് ലീഗില്‍ തുടർച്ചയായ നാലാം വിജയം ആഘോഷിച്ചിരുന്നു. ചുമതലയേറ്റ ശേഷമുള്ള ആദ്യ നാല് മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിക്കാൻ ജീസസിന് സാധിച്ചു. നോർവേയെ തോൽപ്പിച്ചതോടെ പോർച്ചുഗൽ നേഷൻസ് ലീഗിന്‍റെ ക്വാർട്ടർ ഫൈനൽ യോഗ്യതയും ഉറപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക