Who Will Qualify as the Eight Best Third-Place Teams? നിരവധി ടീമുകൾ ഇതിനകം യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. ശേഷിക്കുന്ന സ്ഥാനങ്ങൾക്കായി ബെൽജിയം, ക്രൊയേഷ്യ, കേപ് വെർദെ തുടങ്ങിയ ടീമുകൾ തമ്മിൽ കടുത്ത മത്സരത്തിലാണ്. വരും മത്സരഫലങ്ങളും ഗോൾ വ്യത്യാസവും നിർണ്ണായകമാകും.
48 ടീമുകളുമായി മത്സരം തുടങ്ങിയ ലോകകപ്പ് അതിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് അടുക്കുകയാണ്. 12 ഗ്രൂപ്പുകളിലെ ചാമ്പ്യന്മാരും റണ്ണേഴ്‌സ് അപ്പുകളാവുന്ന ടീമുകളും നേരിട്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടും. ഇതുവരെ ഗ്രൂപ്പ് എയിൽ നിന്നും മെക്സിക്കോ, സൗത്ത് ആഫ്രിക്ക,ബിയിൽ നിന്നും സ്വിറ്റ്സർലാൻഡ്, കാനഡ സിയിൽ നിന്നും ബ്രസീൽ, മൊറോക്കോ, ഡിയിൽ നിന്നും യുഎസ്എ, ഓസ്‌ട്രേലിയ ഇ യിൽ നിന്നും ജർമനി, ഐവറി കോസ്റ്റ് എഫിൽ നിന്നും നെതർലൻഡ്സ്, ജപ്പാൻ, ഗ്രൂപ്പ് ഐയിൽ നിന്നും ഫ്രാൻസ്, നോർവേ, ഗ്രൂപ് ജെ യിൽ നിന്നും അർജന്റീന, കെ യിൽ നിന്നും കൊളംബിയ എന്നീ ടീമുകളാണ് ഔദ്യോഗികമായി നോക്കൗട്ട് ഉറപ്പിച്ചിരിക്കുന്നത്.
അതിൽ തന്നെ ഗ്രൂപ് ജി യിലെ ഈജിപ്ത്, ഇറാൻ, ബെൽജിയം ടീമുകളുടെ വരാനിരിക്കുന്ന മത്സരഫലങ്ങൾ ഏറ്റവും നിർണ്ണായകമാണ്. നിലവിൽ ഈജിപ്തിന് 4 പോയിന്റുകളും ഇറാനും ബെൽജിയത്തിനും രണ്ട് പോയന്റുകൾ വീതവുമാണുള്ളത്. ഗ്രൂപ്പ് എച്ചിൽ 4 പോയന്റുകളുമായി സ്‌പെയ്ൻ ആണ് മുന്നിട്ട് നിൽക്കുന്നത്. ഉറുഗ്വായും കേപ് വർദെയും രണ്ട് പോയന്റുകളുമായി പുറകിലുണ്ട്. എൽ ഗ്രൂപ്പിൽ ഇംഗ്ലണ്ടിനും ഘാനയ്ക്കും 4 പോയന്റുകൾ വീതമുണ്ട്. മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടം നേടാൻ ശ്രമിക്കുന്ന ക്രൊയേഷ്യക്ക് 3 പോയന്റുകളാണുള്ളത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിയാണ് ക്രൊയേഷ്യക്ക് തിരിച്ചടിയായത്.
മൂന്നാം സ്ഥാനക്കാരുടെ 12 ടീമുകളുടെ പട്ടികയിൽ നിലവിലെ കണക്കുകളനുസരിച്ച് സ്വീഡൻ ആണ് മുന്നിലുള്ളത്. ഗോൾ വ്യത്യാസത്തിന്റെ ബലത്തിലാണ് 4 പോയന്റുകൾ ഉള്ള സ്വീഡൻ മുന്നിലുള്ളത്. തൊട്ടുപുറകിലുള്ള ഇക്വഡോർ, ബോസ്നിയ, പരാഗ്വായ് എന്നീ ടീമുകൾക്കും 4 പോയന്റുകൾ വീതമുണ്ട്. സ്വീഡനും ഇക്വഡോറും പരാഗ്വായ്‌യും ആദ്യ മൂന്ന് സ്ഥാനക്കാരായി നോക്കൗട്ടിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള അഞ്ച് സ്ഥാനങ്ങൾക്ക് വേണ്ടിയാണ് ഇനിയുള്ള മത്സരം. 3 പോയന്റുകളുമായി ക്രൊയേഷ്യ, ദക്ഷിണ കൊറിയ, അൾജീരിയ സ്കോട്ട്ലൻഡ് എന്നീ ടീമുകളാണ് എട്ട് വരെയുള്ള സ്ഥാനങ്ങളിൽ.
വരും ദിവസങ്ങളിലെ മത്സരഫലങ്ങളും ഗോൾ നിലയും പട്ടികയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്‌താൽ കേപ് വർദെ പോലെയുള്ള ഒൻപതാം സ്ഥാനത്ത് നിൽക്കുന്ന ടീമിന് മുന്നോട്ട് വരാനും സാധിക്കും. ഗ്രൂപ് എച്ചിൽ സൗദിയുമായാണ് കേപ് വർദെയുടെ ഇനിയുള്ള മത്സരം. മികച്ച മാർജിനിൽ മത്സരം ജയിച്ചാൽ ആദ്യമായി ലോകകപ്പ് കളിക്കുന്ന കേപ് വർദെയ്ക്ക് നോക്ക്ഔട്ടിലെത്താം. രണ്ട് കളികളും സമനിലയിൽ കലാശിച്ച ബെൽജിയം നിലവിൽ പുറത്താവൽ ഭീഷണിയിലാണ്. നാളെ ന്യൂസിലാൻഡുമായുള്ള വലിയ ഗോൾ വ്യത്യാസത്തിൽ ജയിച്ചയാൾ മാത്രമേ ബെല്ജിയത്തിന് ആദ്യ എട്ടിൽ ഇടം പിടിക്കാൻ സാധിക്കുകയുള്ളൂ. പാട്ടിൽ പത്താം സ്ഥാനത്താണ് നിലവിൽ ബെൽജിയം.



