ലോകകപ്പ് അവാസനിച്ചിട്ട് രണ്ട് വര്‍ഷം കഴിയുന്നു. ഇപ്പോഴും ന്യൂസിലന്‍ഡ് മുന്‍ താരം സ്‌കോട് സ്‌റ്റൈറിസും ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമും ഇക്കാര്യം മറന്നിട്ടില്ല.

വെല്ലിംഗ്ടണ്‍: യൂറോ കപ്പില്‍ ഇറ്റലിയോടേറ്റ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ പരിഹാസവുമായി ന്യൂസിലന്‍ഡ് താരങ്ങള്‍. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. അന്ന് നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയിരുന്നു. പിന്നാലെ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ പരിഗണനവച്ച് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ലോകകപ്പ് അവാസനിച്ചിട്ട് രണ്ട് വര്‍ഷം കഴിയുന്നു. ഇപ്പോഴും ന്യൂസിലന്‍ഡ് മുന്‍ താരം സ്‌കോട് സ്‌റ്റൈറിസും ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമും ഇക്കാര്യം മറന്നിട്ടില്ല. മത്സരം നിശ്ചിത സമയത്തും അധികസമയത്തും സമനിലയായെങ്കിലും ഇംഗ്ലണ്ടിന് വിജയിക്കാന്‍ ഒരുവഴിയുണ്ടായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്. 

ഏറ്റവും കൂടുതല്‍ കോര്‍ണര്‍ നേടിയത് ഇംഗ്ലണ്ടായിരുന്നു അതുവഴി ഇംഗ്ലണ്ടിനെ ജയിപ്പിക്കാമായിരുന്നുവെന്നാണ് സ്റ്റൈറിസ് പറയുന്നത്. മുന്‍ താരവും ഇപ്പോഴത്തെ കമന്റേറ്ററുമായ സ്‌റ്റൈറിസിന്റെ അഭിപ്രായമിങ്ങനെ... ''എനിക്കൊന്നും മനസിലാകുന്നില്ല. ഇംഗ്ലണ്ടിനാണ് കൂടുതല്‍ കോര്‍ണറുകള്‍ ലഭിച്ചത്. അവരാണ് യൂറോ ചാംപ്യന്മാര്‍.'' സ്റ്റൈറിസ് പരിഹാസത്തോടെ കുറിച്ചിട്ടു.

Scroll to load tweet…

കൂടുതല്‍ പാസുകള്‍ നടത്തിയവരെ ജയിപ്പിക്കമായിരുന്നുവെന്ന് നീഷാം അഭിപ്രായപ്പെട്ടു. കിവീസ് ഓള്‍റൗണ്ടായ നീഷാമിന്റെ ട്വീറ്റ്... ''എന്തുകൊണ്ടാണ് പെനാല്‍റ്റി ഷൂട്ടൗട്ട്, ആരാണോ കൂടുതല്‍ പാസുകള്‍ നടത്തിത് അവരെ ജയിപ്പിക്കാമായിരുന്നില്ലേ..?'' നീഷാം പരിഹാസത്തോടെ ചോദിച്ചു.

Scroll to load tweet…

യൂറോ കപ്പിന്റെ നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോള്‍വീതം നേടിയിരുന്നു. ലൂക് ഷോയാണ് ഇംഗ്ലണ്ടിനെ മുന്നിെലത്തിച്ചത്. എന്നാല്‍ ലിയൊണാര്‍ഡൊ ബൊനൂച്ചിയിലൂടെ ഇറ്റലി സമനില നേടി. പിന്നാല പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലി ജയിച്ചു.