മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ചിരിക്കെ 78-ാം മിനിറ്റിലാണ് മെസി ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത്. മത്സരത്തിന്റെ 89-ാം മിനിറ്റില്‍ മെസിയെ അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി പിന്‍വലിക്കുകയും ചെയ്തു.
ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തെക്കേ അമേരിക്കന്‍ മേഖലയില്‍ ഇക്വഡോറിനെതിരായ മത്സരത്തില്‍ അര്‍ജന്റീന ജയിച്ചിരുന്നു. ലിയോണല്‍ മെസി നേടിയ ഫ്രീകിക്ക് ഗോളിലായിരുന്നു ലോക ചാംപ്യന്മാരുടെ ജയം. മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ചിരിക്കെ 78-ാം മിനിറ്റിലാണ് മെസി ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത്. മത്സരത്തിന്റെ 89-ാം മിനിറ്റില്‍ മെസിയെ അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി പിന്‍വലിക്കുകയും ചെയ്തു. എസേക്വീല്‍ പലാസിയോസാണ് പകരമെത്തിയത്. മെസിയെ പിന്‍വലിച്ചത് പരിക്ക് കാരണമാണോ എന്ന് ആരാധകര്‍ ആശങ്കപ്പെട്ടിരുന്നു.
അതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ മെസി. അര്‍ജന്റൈന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഇക്വഡോറിന് എതിരായ മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത് പരിക്കേറ്റിട്ടല്ല. തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിച്ച് ക്ഷീണിതനായതിനാലാണ് താന്‍ പിന്‍വാങ്ങിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ പിന്മാറുന്നത് നല്ലതെന്നായിരുന്നു എനിക്ക് തോന്നിയത്.'' മെസി വ്യക്തമാക്കി.
മെസിയെ തിരിച്ചുവിളിച്ചതിനെ കുറിച്ച് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണിയും സംസാരിച്ചിരുന്നു. അദ്ദേഹം വിശദീകരിച്ചതിങ്ങനെ... ''മെസി തന്നെയാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ ഞാനൊരിക്കലും അദ്ദേഹത്തെ തിരിച്ചുവിളിക്കില്ലായിരുന്നു. അടുത്ത മത്സരത്തിന് മുമ്പ് മെസിയുടെ സാഹചര്യം എന്താണെന്ന് വിലയിരുത്തും.'' സ്‌കലോണി പറഞ്ഞു. ചൊവ്വാഴ്ച ബൊളിവിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബ്രസീലും ജയിച്ചിരുന്നു. ബൊളീവിയയെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. നെയ്മര്‍, റോഡ്രിഗോ എന്നിവര്‍ ഇരട്ട ഗോള്‍ നേടി. റഫീഞ്ഞയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ ഒന്നിനെതിരെ മൂന്ന് ഗോളിന് ചിലെയെ തോല്‍പ്പിച്ചു. ബ്രസീല്‍ ബുധനാഴ്ച്ച നടക്കുന്ന മത്സരത്തില്‍ പെറുവിനെ നേരിടും.
കെ എല്‍ രാഹുല്‍ കഠിന പരിശീലനത്തില്‍! സഞ്ജുവിനെ തിരിച്ചയച്ചു; കിഷന് നാളെ അവസരം നഷ്ടമായേക്കും
