പാരിസ്: സാമ്പത്തിക ക്രമക്കേടുകേസില്‍ ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസ താരം മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍. 2022 ലോകകപ്പിനായി ഖത്തറിന് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേടിലാണ് മിഷേല്‍ പ്ലാറ്റിനി അറസ്റ്റിലായത്. 2018,2022 ലോകകപ്പുകള്‍ക്കുള്ള വേദി അനുവദിച്ചതില്‍ ക്രമക്കേടുണ്ടായതായി പരാതിയുയര്‍ന്നിരുന്നു. 

ഇതേത്തുടര്‍ന്നുണ്ടായ അന്വേഷണത്തിനൊടുവിലാണ് ഫ്രാന്‍സ് പൊലീസ് മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റു ചെയ്തത്. അദ്ദേഹം യുവേഫ പ്രസിഡന്‍റായിരുന്ന 2007-2015 കാലഘട്ടത്തിലാണ്  അഴിമതി നടന്നത്. യുഎസ് ജപ്പാന്‍ ഓസ്ട്രേലിയ അടക്കമുള്ള വമ്പന്‍മാരെ മറികടന്നാണ് അന്ന് ഖത്തറിനെ തെരഞ്ഞെടുത്തത്.

സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടര്‍ന്ന് പ്ലാറ്റിനിയെ ഫിഫയില്‍ നിന്നും വിലക്കിയിരുന്നു. ഫ്രാന്‍സിന്‍റെ മിന്നും താരമായിരുന്നു മിഷേല്‍ പ്ലാറ്റിനി.  1978 ,1982,1986 രാജ്യത്തിന് വേണ്ടി അദ്ദേഹം ഫ്രാന്‍സിനായി ലോകകപ്പിനിറങ്ങി.