മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ ആശയവിനിമയം എളുപ്പമാക്കാനും സെറ്റ് പീസുകൾ പിഴവില്ലാതെ നടപ്പിലാക്കാനും ബ്രസീൽ ടീം ടാക്ടിക്കൽ റിസ്റ്റ് ബാൻഡുകൾ ഉപയോഗിക്കും. പരിശീലകൻ കാർലോ ആൻസലോട്ടിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പുതിയ തന്ത്രം, കോഡുകളും നിർദ്ദേശങ്ങളും ഉപയോഗിച്ച് കളിക്കളത്തിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ന്യൂയോര്‍ക്ക്: കളിക്കളത്തിലെ സന്ദേശക്കൈമാറ്റത്തിന് റഗ്ബി ടീമുകള്‍ പതിവായി ഉപയോഗിക്കുന്ന വിദ്യയുമായി ബ്രസീലും. സെറ്റ് പീസുകള്‍ അടക്കം അവസരങ്ങള്‍ പിഴവില്ലാതെ നടപ്പിലാക്കാന്‍ താരങ്ങളുടെ കയ്യില്‍ റിസ്റ്റ് ബാന്‍ഡുകള്‍ ഉണ്ടാകും. താരങ്ങള്‍ പന്തിന് പിറകെ പായുമ്പോള്‍, ആര്‍ത്തിരമ്പുന്ന ഗ്യാലറിയുടെ ശബ്ദത്തോടൊപ്പം അലറി വിളിച്ച് നിര്‍ദേശം കൈമാറുന്ന പരിശീലകരെ കാണാം.ആ ബഹളത്തിനിടയില്‍ പറയുന്നത് കേള്‍ക്കാതെ അന്തം വിടുന്ന താരങ്ങളെയും കാണാം.
ഈ പ്രശ്‌നം പരിഹരിക്കാന്‍ ബ്രസീല്‍ ടാട്കിക്കല്‍ റിസ്റ്റ് ബാന്‍ഡിനെ ആശ്രയിക്കും. കളികളുടെ കോഡുകള്‍, ഫോര്‍മേഷനുകള്‍, പൊസിഷന്‍ എന്നിവ അടങ്ങിയ നിര്‍ദേശങ്ങള്‍ റിസ്റ്റ് ബാന്‍ഡിലുണ്ടാകും. ഒരു സെറ്റ് പീസ് കിട്ടുമ്പോള്‍, ആരെടുക്കണം എന്ന് കോച്ചിന്റെ നിര്‍ദേശം അനുസരിച്ച് വേഗത്തില്‍ തീരുമാനിക്കാനാകും. കോച്ച് നിര്‍ദ്ദേശിക്കുന്ന നമ്പറോ കളര്‍ കോഡോ നോക്കി കളിക്കാര്‍ക്ക് തങ്ങളുടെ അടുത്ത നീക്കം തല്‍ക്ഷണം തിരിച്ചറിയാം. പ്രത്യേകിച്ച് ത്രോകളും കോര്‍ണറും കൃത്യമസയത്ത് എടുത്തില്ലെങ്കില്‍എതിര്‍ ടീമിന് അവസരം കിട്ടുന്ന നിയമുണ്ടായിരിക്കെ പിഴവുകളില്ലാതെ വേഗത്തില്‍ ആളെ തീരുമാനിക്കാന്‍ റിസ്റ്റു ബാന്‍ഢുകള്‍ സഹായിക്കും.
പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയും സെറ്റ് പീസുകളുടെ ചുമതലയുള്ള അസി കോച്ച് ഫ്രാന്‍സെസ്‌കോ മൗരിയും ചേര്‍ന്നാണ് റിസ്റ്റ് ബാന്‍ഡുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. താരങ്ങള്‍ക്ക് ഇതിനോടകം പരിശീലനവുംനല്‍കി. പ്രതിരോധ നിരയിലെ പ്രമുഖരായ മാര്‍ക്കിഞ്ഞോസും ഗബ്രീയേല്‍ മഹല്‍ഗെസും ഈ റിസ്റ്റു വാച്ചുകള്‍ ഉപയോഗിച്ച് ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്നെ ഏറെ നേരം പരിശീലനം നടത്തി. മൊറോക്കയെ നേരിടുമ്പോള്‍ഈ വിദ്യ നമുക്ക് കളത്തില്‍ കാണാം.

