Asianet News MalayalamAsianet News Malayalam

സാബി അലണ്‍സോ ബയേണിലേക്ക്? ടുഷേലിന് പകരം പരിശീലകനാവാന്‍ മുന്‍ താരം, ക്ലോപ്പിനും പരിഗണന

44 കളിയില്‍ 28 മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്കിനെ ടുഷേല്‍ ജയിപ്പിച്ചിട്ടുണ്ട്. ചെല്‍സി ക്ലബ് പുറത്താക്കിയതിന് പിന്നാലെ ആണ് ടുഷേല്‍ ബയേണില്‍ എത്തിയത്.

xabi alonso may took charge of bayern munich coach
Author
First Published Feb 22, 2024, 8:02 PM IST

മ്യൂണിക്ക്: പരിശീലകന്‍ തോമസ് ടുഷേല്‍ ബയേണ്‍ മ്യൂണിക്ക് വിടുമെന്ന് സ്ഥിരീകരിച്ചതോടെ പകരം ആര് എത്തുമെന്നാണ് ആകാംഷ. ലെവര്‍ക്യൂസന്റെ പരിശീലകനായ സാബി അലണ്‍സോ, ലിവര്‍പൂള്‍ വിടുന്ന യുര്‍ഗന്‍ ക്ലോപ്പ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. യുവേഫ ചാന്പ്യന്‍സ് ലീഗില്‍ ലാസിയോക്കെതിരെ തോറ്റതാണ് തോമസ് ടുഷേല്‍ ബയേണ്‍ മ്യൂണിക് വിടാനുള്ള തീരുമാനം വേഗത്തിലാക്കിയത്. 2023 മാര്‍ച്ചില്‍ ചുമതല ഏറ്റെടുത്ത ടുഷേല്‍ ബയേണിനെ ജര്‍മന്‍ ചാംപ്യന്‍മാര്‍ ആക്കിയെങ്കിലും പിന്നീട് മികവ് നിലനിര്‍ത്താനായില്ല. 

44 കളിയില്‍ 28 മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്കിനെ ടുഷേല്‍ ജയിപ്പിച്ചിട്ടുണ്ട്. ചെല്‍സി ക്ലബ് പുറത്താക്കിയതിന് പിന്നാലെ ആണ് ടുഷേല്‍ ബയേണില്‍ എത്തിയത്. ടുഷേലിന്റെ പടിയിറക്കം സ്ഥിരീകരിച്ചതോടെ ഇനി ആരാകും പുതിയ കോച്ച് എന്നതാണ് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച. ലെവര്‍ക്യൂസന്റെ തന്നെ പരിശീലകനായ സാബിയോ അലണ്‍സോയുടെ പേരിനാണ് മുന്‍തൂക്കം. സാബിയോയുമായി ക്ലബ് മാനേജ്‌മെന്റ്ക ചര്‍ച്ചകള്‍ തുടങ്ങിയതായാണ് വിവരം. 

2018 ല്‍ റയല്‍ മാഡ്രിഡ് അണ്ടര്‍ 14 ടീമിന്റെത കോച്ചായിരുന്നു സാബിയോ അലണ്‍സോ. 2019 മുതല്‍ മൂന്ന് വര്‍ഷം റിയല്‍ സോസിഡാഡിന്റെ മാനേജറായിരുന്നു. മറ്റൊരു സാധ്യത ലിവര്‍പൂള്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പിന്റെഅ പേരിനാണ്. ലിവര്‍പൂര്‍ വിടുമെന്ന് പ്രഖ്യാപിച്ചെങ്കിലും യുര്‍ഗന്‍ ഏത് ക്ലബിലേക്കാണ് ഇനി പോകുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. 

ഐപിഎല്‍ ഉദ്ഘാടന ദിവസം ധോണിയും കോലിയും നേര്‍ക്കുനേര്‍! സഞ്ജുവിനും ആദ്യം കടുക്കും; മത്സരക്രമവും സമയവും അറിയാം

ലിവര്‍പൂളിനെ പ്രതാപ കാലത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന യുര്‍ഗന്‍ ക്ലോപ്പ് ബയേണിന് രക്ഷകനാകുമോ എന്ന് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച സജീവമാണ്. യുര്‍ഗന്‍ ക്ലോപ്പിനെ നോട്ടമിട്ട് മറ്റ് മുന്‍നിര ക്ലബുകളും രംഗത്തുണ്ട്. ബാഴ്‌സലോണയാണ് അതിലൊരു പ്രമുക ക്ലബ്. ഈ സീസണിന് ശേഷം സ്ഥാനമൊഴിയുമെന്ന് സാവി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios