ഫുട്‌ബോള്‍ ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്താനുളള ഫിഫ നീക്കത്തെ വിമര്‍ശിച്ച് സ്പാനിഷ് ഇതിഹാസം സാവി രംഗത്തെത്തി. 32 രാജ്യങ്ങള്‍ പങ്കെടുക്കുന്ന നിലവിലെ ഫോര്‍മാറ്റ് ഉചിതമാണ്.

മുംബൈ: ഫുട്‌ബോള്‍ ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്താനുളള ഫിഫ നീക്കത്തെ വിമര്‍ശിച്ച് സ്പാനിഷ് ഇതിഹാസം സാവി രംഗത്തെത്തി. 32 രാജ്യങ്ങള്‍ പങ്കെടുക്കുന്ന നിലവിലെ ഫോര്‍മാറ്റ് ഉചിതമാണ്. 48 ടീമുകളാക്കി ഉയര്‍ത്തിയാല്‍ ലോകകപ്പിന്റെ ദൈര്‍ഘ്യം അനാവശ്യമായി വര്‍ധിക്കുമെന്നും സാവി അഭിപ്രായപ്പട്ടു.

32 ടീമുകള്‍ പങ്കെടുക്കുന്ന നിലവിലെ രീതിയാണ് ആരാധകര്‍ക്കും നല്ലതെന്നും സാവി പറഞ്ഞു. 2022ലെ ഖത്തര്‍ ലോകകപ്പ് മുതല്‍ പുതിയ മാറ്റം കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ഫിഫ അധ്യക്ഷന്‍ ഇന്‍ഫാന്റിനോ. ജൂണില്‍ ചേരുന്ന ഫിഫ യോഗം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.

2010ലെ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്ന സാവി 2008ലെയും 2012ലെയും യൂറോ കപ്പ് നേട്ടത്തിലും സുപ്രധാന പങ്ക് വഹിച്ചിരുന്നു.