കൊല്‍ക്കത്ത: അഫ്ഗാനിസ്ഥാനും ഒമാനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കായും ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനായും മികവു കാട്ടിയ യുവ ഗോള്‍കീപ്പര്‍ ധീരജ് സിംഗ് 26 അംഗ സാധ്യതാ ടീമിലെത്തി.

 26 അംഗ ടീമില്‍ മൂന്ന് മലയാളി താരങ്ങളുണ്ട്. പ്രതിരോധതാരം അനസ് എടത്തൊടിക, വിംഗര്‍ ആഷിക് കുരുണിയന്‍, മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദ് എന്നീ മലയാളി താരങ്ങളെ ഉള്‍പ്പെടുത്തിയാണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
ധീരജ് ഭാവിയുടെ താരമാണെന്ന് സ്റ്റിമാക് പറഞ്ഞു. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച കളിക്കാരില്‍ സീനിയര്‍ ടീമിലെത്തുന്ന മൂന്നാമത്തെ കളിക്കാരനാണ് ധീരജ് സിംഗ്.  അമര്‍ജിത് സിംഗ്, അന്‍വര്‍ എലി എന്നിവരാണ് ധീരജിന് മുമ്പ് ഇന്ത്യന്‍ ടീമിലെത്തിയത്.

നവംബ 14ന് തജക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ അഫ്ഗാനെതിരെയും 19ന് മസ്കറ്റില്‍ ഒമാനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ആദ്യപാദത്തില്‍ ഇന്ത്യ ഒമാനോട് 1-2ന് തോറ്റിരുന്നു. മൂന്ന് കളികളില്‍ രണ്ട് പോയന്റുമായി ഗ്രൂപ്പ് ഇയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

26 അംഗ സാധ്യതാ ടീം:

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Dheeraj Singh Moirangthem.

Defenders: Pritam Kotal, Nishu Kumar, Rahul Bheke, Anas Edathodika, Narender, Adil Khan, Sarthak Golui, Subhasish Bose, Mandar Rao Dessai.

Midfileders: Udanta Singh, Jackichand Singh, Seiminlen Doungel, Raynier Fernandes, Vinit Rai, Sahal Abdul Samad, Pronay Halder, Anirudh Thapa, Lallianzuala Chhangte, Brandon Fernandes, Ashique Kuruniyan.

Forwards: Sunil Chhetri, Farukh Choudhary, Manvir Singh