സിനദിന്‍ സിദാന്‍ പരിശീലകനായി റയല്‍ മാഡ്രിഡിലേക്ക് മടങ്ങിയെത്തിയ ആദ്യ മത്സരത്തില്‍ തന്നെ വിജയം. സെല്‍റ്റ വിഗോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. ഇസ്‌കോ, ഗരേത് ബെയ്ല്‍ എന്നിവരാണ് റയലിന്റെ ഗോളുകള്‍ നേടിയത്.

മാഡ്രിഡ്: സിനദിന്‍ സിദാന്‍ പരിശീലകനായി റയല്‍ മാഡ്രിഡിലേക്ക് മടങ്ങിയെത്തിയ ആദ്യ മത്സരത്തില്‍ തന്നെ വിജയം. സെല്‍റ്റ വിഗോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. ഇസ്‌കോ, ഗരേത് ബെയ്ല്‍ എന്നിവരാണ് റയലിന്റെ ഗോളുകള്‍ നേടിയത്. രണ്ടാ പകുതിയിലായിരുന്നു റയലിന്റെ രണ്ട് ഗോളുകളും. വിജയത്തോടെ റയല്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. 

റയലിന് തന്നെയായിരുന്നു മത്സരത്തില്‍ ആധിപത്യം. സിദാന്‍ വന്നതോടെ താരങ്ങളെല്ലാം ആത്മവിശ്വാസത്തിലേക്ക് വന്നുവെന്നതാണ് പ്രത്യേകത. അടുത്തിടെ സാന്റിയാഗോ സോളാരിക്ക് കീഴില്‍ നിരന്തരം പുറത്തായിരുന്ന ഇസ്‌കോ ആദ്യ ഇലവനില്‍ തിരിച്ചെത്തിയതാണ് മത്സരത്തിന്റെ പ്രത്യേകത. താരം ഗോള്‍ കണ്ടെത്തുകയും ചെയ്തു. 62ാം മിനിറ്റിലായിരുന്നു ഇസ്‌കോയുടെ ഗോള്‍. 77ാം മിനിറ്റില്‍ ഗരേത് ബെയ്‌ലും ഗോള്‍ നേടിയതോടെ സെല്‍റ്റ തോല്‍വി സമ്മതിച്ചു.