ഈ നിമിഷം വരെ സിദാനെയോ അദ്ദേഹത്തെ പ്രതിനിധികരിക്കുന്ന തന്നെയോ പി എസ് ജി ഉടമകള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഇതുസബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും മിഗിലിയാഷിയോ വ്യക്തമാക്കി.
പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുടെ(PSG)പരിശീലകനാകുമെന്ന വാര്‍ത്തകള്‍ തള്ളി ഫ്രാന്‍സ് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍(Zinedine Zidane).അടുത്ത സീസണില്‍ മൗറീഷ്യോ പോച്ചറ്റീനോക്ക്(Mauricio Pochettino) പകരം സിദാനെ പരിശീലക സ്ഥാനത്തേക്ക് പി എസ് ജി പരിഗണിക്കുന്നുവെന്ന് ഫ്രഞ്ച് റേഡിയോ സ്റ്റേഷനായ റേഡിയോ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിദാന്‍റെ ഉപദേശകന്‍ അലൈന്‍ മിഗിലിയാഷിയോ പറഞ്ഞു.
ഈ നിമിഷം വരെ സിദാനെയോ അദ്ദേഹത്തെ പ്രതിനിധികരിക്കുന്ന തന്നെയോ പി എസ് ജി ഉടമകള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഇതുസബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും മിഗിലിയാഷിയോ വ്യക്തമാക്കി.ആദരണീയനായ ഖത്തർ അമീർ ഷെയ്ഖ് തമീൻ ബിൻ ഹമദ് അൽ താനി തന്‍റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പിഎസ്‌ജിയുടെ ഭാവിയെ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനും സമൂഹമാധ്യമങ്ങളെ അല്ലെങ്കിൽ മാധ്യമങ്ങളെ ആശ്രയിക്കുന്നത് പതിവാണോ എന്ന് ഞാൻ ശക്തമായി സംശയിക്കുന്നു. സിനദിൻ സിദാൻ പിഎസ്‌ജി പരിശീലകനായി വരുന്നതിൽ അദ്ദേഹത്തിന് താൽപ്പര്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും മിഗിലിയാഷിയോ പറഞ്ഞു.
കിലിയന്‍ എംബാപ്പെ ഫുട്‌ബോള്‍ ലോകത്തെ മൂല്യമേറിയ താരം; വിനിഷ്യസും ഹാലന്‍ഡും തൊട്ടുപിന്നില്‍
വാര്‍ത്ത സംബന്ധിച്ച് പി എസ് ജി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒന്നരവര്‍ഷം മുമ്പ് പി എസ് ജിയുടെ പരിശീലകനായി ചുമതലയേറ്റ പോച്ചെറ്റീനോയുടെ കാലാവധി അടുത്ത സീസണൊടുവില്‍ അവസാനിക്കും. ഫ്രഞ്ച് ലീഗ് വണ്ണില്‍ ക്ലബ്ബിനെ ചാമ്പ്യന്‍മാരാക്കിയെങ്കിലും മെസിയും നെയ്മറും എംബാപ്പെയും ഡി മരിയയുമെല്ലാം ഉണ്ടായിട്ടും പോച്ചെറ്റീനോക്ക് പി എസ് ജിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിക്കാനായിട്ടില്ല. പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോട് തോറ്റാണ് പി എസ് ജി ഇത്തവണ പുറത്തായത്.
'പിഎസ്ജി വിട്ട് എങ്ങോട്ടേക്കുമില്ല'; ക്ലബ് വിടുമെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ താരം നെയ്മര്‍
റയല്‍ പിന്നീട് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്തു. ഫ്രാന്‍സിന്‍റെ ഇതിഹാസ താരമായിരുന്ന സിദാന്‍ റയല്‍ മാഡ്രിഡിന്‍റെയും ഇതിഹാസ പരിശീലകനായിരുന്നു. 2020-21 സീസണില്‍ റയലിന്‍റെ പരിശീലക സ്ഥാനം വിട്ട സിദാന്‍ നിലവില്‍ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. സീസണൊടുവില്‍ ക്ലബ്ബ് വിട്ട് റയലിലേക്ക് പോകാനൊരുങ്ങിയ യുവതാരം കിലിയന്‍ എംബാപ്പെയെ വന്‍തുക നല്‍കി നിലനിര്‍ത്തുന്നതില്‍ പി എസ് ജി വിജയിച്ചിരുന്നു.
