Asianet News MalayalamAsianet News Malayalam

മോഹവിലയില്‍ പുത്തന്‍ ഫിഗോ

ജനപ്രിയവാഹനമായ ഫിഗോയുടെ പരിഷ്‍കരിച്ച മോഡലുമായി അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ്. രൂപത്തിലും എന്‍ജിനിലും ചെറിയ മാറ്റങ്ങളോടെ ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ മൂന്ന് വേരിയന്റുകളില്‍ വാഹനം വിപണിയിലെത്തും. 

Ford Figo Face Lift
Author
Munnar, First Published Mar 17, 2019, 10:16 PM IST

Ford Figo Face Lift

ജനപ്രിയവാഹനമായ ഫിഗോയുടെ പരിഷ്‍കരിച്ച മോഡലുമായി അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ്. രൂപത്തിലും എന്‍ജിനിലും ചെറിയ മാറ്റങ്ങളോടെ ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ മൂന്ന് വേരിയന്റുകളില്‍ വാഹനം വിപണിയിലെത്തും. 

പുതുക്കിപ്പണിത ഗ്രില്‍, ഫോഗ് ലാമ്പിന് ചുറ്റുമുള്ള ക്രോം ട്രിം,  ഹെഡ്‍ലാമ്പ്,  പുതിയ ബംമ്പര്‍-റിയര്‍ ബംമ്പര്‍, ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടെ പുതുക്കിപ്പണിത ഡാഷ്ബോര്‍ഡ്, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് പുത്തന്‍  ഫിഗോയുടെ പ്രധാന പ്രത്യേകതകള്‍. ബ്ലാക്ക് ഗ്രില്‍, ഫോഗ് ലാമ്പിന് ചുറ്റും ബ്ലൂ ട്രിം, ഡ്യുവല്‍ ടോണ്‍ റൂഫ്, ബ്ലാക്ക് മിറര്‍, റിയര്‍ സ്‌പോയിലര്‍, 15 ഇഞ്ച് വീല്‍, ബ്ലൂ തീമിലുള്ള ഇന്റീരിയര്‍ എന്നിങ്ങനെ പുതുതായി എത്തിയ ടൈറ്റാനിയം ബ്ലു വേരിയന്റിലെ പ്രത്യേകതകള്‍ നീളുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് മിറര്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടണ്‍, റെയ്ന്‍ സെന്‍സിങ് വൈപ്പര്‍ എന്നിവയും ഉയര്‍ന്ന വേരിയന്റിനെ വേറിട്ടതാക്കുന്നു. 

Ford Figo Face Lift

നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസലിനൊപ്പം പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എന്‍ജിനും പുതിയ ഫിഗോയിലുണ്ട്. 96 ബിഎച്ച്പി പവറും 120 എന്‍എം ടോര്‍ക്കും ഈ പുതിയ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ സൃഷ്‍ടിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 123 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കും ലഭിക്കും. 100 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കു 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ സൃഷ്‍ടിക്കും. 1.5 ലിറ്ററില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ബാക്കി രണ്ടിലും 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

3941 എംഎം നീളവും 1704 എംഎം വീതിയും 1525 എംഎം ഉയരവും 2490 എംഎം എംഎം വീല്‍ബേസുമാണ്. 1016 മുതല്‍ 1078 കിലോഗ്രാമാണ് ഭാരം. ഡ്രൈവര്‍ പാസഞ്ചര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ വ്യൂ ക്യാമറ , ഉയര്‍ന്ന വകഭേദത്തില്‍ സൈഡ്-കര്‍ട്ടണ്‍ എയര്‍ബാഗ് (ആകെ ആറ് എയര്‍ബാഗ്‌), ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ലോഞ്ച് അസിസ്റ്റ് എന്നിങ്ങനെയാണ് സുരക്ഷാ സംവിധാനം.

Ford Figo Face Lift

പെട്രോളില്‍ 42 ലിറ്ററും ഡീസലില്‍ 40 ലിറ്ററുമാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 1.2 ലിറ്റര്‍ പെട്രോളില്‍ 20.4 കിലോമീറ്ററും 1.5 ലിറ്റര്‍ പെട്രോളില്‍ 16.3 കിലോമീറ്ററും ഡീസലില്‍ 25.5 കിലോമീറ്ററും കമ്പനി മൈലേജ് വാഗ്ദാനം ചെയ്യുന്ന വാഹനത്തിന്  5.95 ലക്ഷം മുതല്‍ 7.74 ലക്ഷം വരെയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. 

Ford Figo Face Lift

Follow Us:
Download App:
  • android
  • ios