ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ രംഗത്തെ അതികായരായ ടെസ്‍ലയുടെ മോഡല്‍ വൈ ഇലക്ട്രിക്ക് എസ്‍യുവി അവതരിച്ചു. സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് വേര്‍ഷന്‍, ലോംഗ് റേഞ്ച്, ഡ്യുവല്‍ മോട്ടോര്‍ ആള്‍ വീല്‍ ഡ്രൈവ്, ഫെര്‍ഫോമന്‍സ് വേരിയന്‍റുകളിലെത്തുന്ന വാഹനത്തിന് 39,000 ഡോളര്‍ (ഏകദേശം 27 ലക്ഷം) രൂപയാണ് വില.

അള്‍ട്രോ റെസ്‍പോണ്‍സീവ് മോട്ടോറുകളും ഉന്നത നിലവാരത്തിലുള്ള പവര്‍ട്രെയിലുകളുടെയും കരുത്തില്‍ വെറും 3.5 സെക്കന്‍ഡ് കൊണ്ട് മോഡല്‍ വൈ 100 കിലോമീറ്റര്‍ വേഗത ആര്‍ജ്ജിക്കും. മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി വേഗം.  ഒറ്റത്തവണ ചാര്‍ജ്ജിംഗില്‍ സ്റ്റാന്‍ഡേര്‍ഡ് ബാറ്ററി മോഡല്‍ 370 കിമീ സഞ്ചരിക്കും. ലോംഗ് റേഞ്ച് മോഡല്‍ 483 കിമീ ദൂരം സഞ്ചരിക്കും. 

ടെസ്‍ല മോഡല്‍ മൂന്നിന്‍റെ പ്ലാറ്റ് ഫോമിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന വാഹനത്തില്‍ ഏഴു പേര്‍ക്ക് സഞ്ചരിക്കാം. പനോരമിക് ഗ്ലാസ് മേല്‍ക്കൂരയാണ് വാഹനത്തിന്. 1869 ലിറ്ററാണ് സ്റ്റോറേജ് സ്‍പേയിസ്. ടെസ്‍ല മൊബൈല്‍ ആപ്പ്, റിമോട്ട് അണ്‍ലോക്ക്, ലൊക്കേഷന്‍ ട്രാക്കിംഗ്, സ്‍പീഡ് ലിമിറ്റ് മോഡ് തുടങ്ങിയവയുള്ള 15 ഇഞ്ച് ടച്ച് സ‍്ക്രീന്‍ അകത്തളത്തിലെ പ്രത്യേകതയാണ്. 2020 ഓടെ വാഹനം നിരത്തിലെത്തുമെന്നാണ് കരുതുന്നത്.