Asianet News MalayalamAsianet News Malayalam

എയര്‍ടെല്‍ എക്‌സ്ട്രീം ബോക്‌സിനൊപ്പം ഗൂഗിള്‍ മിനി 1699 രൂപയ്ക്ക്

ഗൂഗിള്‍ നെസ്റ്റ് മിനി 1699 രൂപയ്ക്ക് വില്‍ക്കാന്‍ എയര്‍ടെല്‍ തയ്യാറെടുക്കുന്നു. എന്നാലിത് എല്ലാവര്‍ക്കുമുള്ളതല്ല. ഗൂഗിള്‍ അസിസ്റ്റന്റുമൊത്തുള്ള ഒരു സ്മാര്‍ട്ട് സ്പീക്കറായ ഇതിന് 4499 രൂപയാണ് വില.

Airtel Xstream buyers can get Google Nest Mini at Rs 1699
Author
Kerala, First Published Jan 29, 2020, 10:01 PM IST

ഗൂഗിള്‍ നെസ്റ്റ് മിനി 1699 രൂപയ്ക്ക് വില്‍ക്കാന്‍ എയര്‍ടെല്‍ തയ്യാറെടുക്കുന്നു. എന്നാലിത് എല്ലാവര്‍ക്കുമുള്ളതല്ല. ഗൂഗിള്‍ അസിസ്റ്റന്റുമൊത്തുള്ള ഒരു സ്മാര്‍ട്ട് സ്പീക്കറായ ഇതിന് 4499 രൂപയാണ് വില. ഇത് എയര്‍ടെല്‍ താങ്ക് ഉപഭോക്താക്കള്‍ക്കാണ് 1699 രൂപ നിരക്കില്‍ ലഭ്യമാക്കുന്നത്. എയര്‍ടെല്‍ താങ്ക് കമ്പനിയുടെ റിവാര്‍ഡ് പ്രോഗ്രാം ആണിത്. എയര്‍ടെല്‍ ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രം ഇത് ആക്‌സസ് ചെയ്യാന്‍ കഴിയും.

ഗൂഗിള്‍ നെസ്റ്റ് മിനി പ്രമോഷന്‍ നടത്തുന്ന എയര്‍ടെല്‍ തങ്ങളുടെ എക്സ്സ്ട്രീം ബോക്‌സ് 2249 രൂപയ്ക്ക് വില്‍ക്കാന്‍ വച്ചിരിക്കുന്നു. കൂടാതെ ഉപയോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാനും കമ്പനി തയ്യാറെടുക്കുന്നു. എയര്‍ടെല്‍ എക്സ്സ്ട്രീം ബോക്‌സ് വാങ്ങുന്നവര്‍ക്ക് എക്സ്സ്ട്രീം ആപ്ലിക്കേഷനിലേക്കും സീ 5 ലേക്കുമുള്ള ഒരു വര്‍ഷത്തെ സൗജന്യ ആക്‌സസ് ലഭിക്കും. ജനുവരി 8നോ അതിനുമുമ്പോ സെറ്റ്‌ടോപ്പ് ബോക്‌സ് റീചാര്‍ജ് ചെയ്ത വാങ്ങുന്നവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് കൂപ്പണ്‍ കോഡുകള്‍ സന്ദേശ രൂപത്തില്‍ ലഭ്യമാകും. ഇതിലൂടെ ഗൂഗിള്‍ നെസ്റ്റ് മിനി 1699 രൂപയ്ക്ക് വാങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍, കോഡുകള്‍ ഫെബ്രുവരി വരെ മാത്രമേ വാലിഡിറ്റിയുള്ളൂ, അതു കൊണ്ടു തന്നെ നിങ്ങള്‍ ഉടന്‍ തന്നെ എക്‌സ്ട്രീം റീചാര്‍ജ് ചെയ്യണം.

സ്റ്റിക്കിനൊപ്പം 2019 സെപ്റ്റംബറില്‍ 3999 രൂപയ്ക്ക് എയര്‍ടെല്‍ എക്‌സ്ട്രീം ബോക്‌സ് പുറത്തിറക്കി. ഇത് അടിസ്ഥാനപരമായി ആന്‍ഡ്രോയിഡ് 9.0 പൈ പ്രവര്‍ത്തിപ്പിക്കുന്ന ഒരു സ്മാര്‍ട്ട് സെറ്റ്‌ടോപ്പ് ബോക്‌സാണ്. 5000 ആപ്ലിക്കേഷനുകളിലേക്ക് നിങ്ങള്‍ക്ക് ആക്‌സസ് നല്‍കുന്ന ഗൂഗിള്‍ പ്ലേ സ്‌റ്റോറിനുള്ള പിന്തുണയാണ് എക്സ്സ്ട്രീം ബോക്‌സില്‍ ലഭിക്കുന്നത്. ഇത് ആന്‍ഡ്രോയിഡ് ടിവി ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍, ഗൂഗിള്‍ അസിസ്റ്റന്റ് വഴി സാര്‍വത്രിക ശബ്ദ തിരയലിനുള്ള പിന്തുണയും ഇത് നല്‍കുന്നു.

നെറ്റ്ഫ്‌ലിക്‌സ്, സീ 5, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാര്‍, എക്സ്സ്ട്രീം ആപ്ലിക്കേഷന്‍, യൂട്യൂബ് എന്നിവ പോലുള്ള മൂന്നാം കക്ഷി ഒടിടി ആപ്ലിക്കേഷനുകള്‍ വഴി സ്ട്രീമിംഗ് ഉള്ളടക്കത്തിനുള്ള പിന്തുണയും ബോക്‌സ് നല്‍കുന്നു. ഗൂഗിള്‍ നെസ്റ്റ് മിനി, ഗൂഗിള്‍ അസിസ്റ്റന്റുമൊത്തുള്ള ഒരു സ്മാര്‍ട്ട് സ്പീക്കറാണ്. ഇത് 2019 സെപ്റ്റംബറില്‍ ഇന്ത്യയില്‍ സമാരംഭിച്ചു, ഇത് ഗൂഗിള്‍ ഹോം മിനിയുടെ പിന്‍ഗാമിയാണ്. ഗൂഗിള്‍ നെസ്റ്റ് മിനിയില്‍ ശബ്ദ നിലവാരം മികച്ചതാണെന്ന് സാങ്കേതിക വിദഗ്ധര്‍ അവകാശപ്പെട്ടു. നാല് കളര്‍ വേരിയന്റുകളില്‍ ഇത് ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios