ആപ്പിളിന്‍റെ ഐഫോണ്‍ 13 ബാങ്ക് ഓഫറുകളോടെ 37,999 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാം

തിരുവനന്തപുരം: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ പ്രൈം മെമ്പര്‍മാര്‍ക്കുള്ള വില്‍പന ആരംഭിച്ചു. ഐഫോണ്‍ 13 ഉള്‍പ്പടെയുള്ള വിവിധ സ്‌മാര്‍ട്ട്ഫോണുകള്‍ ആകര്‍ഷകമായ വിലക്കിഴില്‍ വാങ്ങാം. പ്രീമിയം സ്‌മാര്‍ട്ട്ഫോണുകള്‍ക്ക് 40 ശതമാനം വരെ ഡിസ്‌കൗണ്ട് ആമസോണ്‍ നല്‍കുന്നു. നോ-കോസ്റ്റ് ഇഎംഐ സൗകര്യമാണ് മറ്റൊരു ആകര്‍ഷണം. സാംസങ്, വണ്‍പ്ലസ് തുടങ്ങി എല്ലാ മുന്‍നിര ബ്രാന്‍ഡുകളുടെയും ഫോണുകള്‍ ആമസോണ്‍ വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. ഇതിന് പുറമെ സ്‌മാര്‍ട്ട്‌വാച്ച്, ഇയര്‍ബഡ്‌സ് തുടങ്ങി വിവിധ ഉപകരണങ്ങള്‍ക്കും ഓഫര്‍ വില്‍പനയുണ്ട്.

ആപ്പിളിന്‍റെ ഐഫോണ്‍ 13 ബാങ്ക് ഓഫറുകളോടെ 37,999 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാം. ആമസോണില്‍ 59,600 രൂപയ്ക്ക് ലിസ്റ്റ് ചെയ്‌തിട്ടുള്ള 129 ജിബി വേരിയന്‍റ് ഫോണാണിത്. പഴയ മോഡ‍ലാണെങ്കിലും ഐഒഎസ് 18 അപ്‌ഡേറ്റോടെയാണ് ഐഫോണ്‍ 13 ആമസോണ്‍ വില്‍ക്കുന്നത്. സമാനമായി വണ്‍പ്ലസ് നോര്‍ഡ് സിഇ4, നോര്‍ഡ് സിഇ4 ലൈറ്റ്, റിയല്‍മീ 70എക്‌സ്, റെഡ്‌മി 13സി, വണ്‍പ്ലസ് 12ആര്‍, ഗ്യാലക്‌സി എം35, ഹോണര്‍ 200, പോക്കോ എക്‌സ്6 നിയോ, ഗ്യാലക്‌സി എസ്24 തുടങ്ങി മറ്റ് വിവിധ സ്‌‍മാര്‍ട്ട്ഫോണുകള്‍ക്കും വില്‍പന ഓഫര്‍ ഉള്ളതായി കാണാം. 

എക്‌സ്‌ചേഞ്ച് ഡീല്‍സ്, ബാങ്ക് ഡിസ്‌കൗണ്ട്സ്, നോ-കോസ്റ്റ് ഇഎംഐ തുടങ്ങിയ വിവിധ ഓഫറുകളോടെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വമ്പന്‍ വില്‍പനയാണ് പ്രതീക്ഷിക്കുന്നത്. സ്‌മാര്‍ട്ട് ടിവികള്‍ക്ക് 65 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. റഫ്രിജറേറ്ററുകള്‍ക്ക് 55 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. വാഷിംഗ് മെഷീനുകള്‍ക്ക് 60 ശതമാനം വരെ ആകര്‍ഷകമായ വിലക്കിഴിവും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ല്‍ നല്‍കുന്നുണ്ട്. എസിക്ക് 55 ശതമാനം വരെ വിലക്കിഴിവുണ്ട് എന്നും ആമസോണ്‍ വ്യക്തമാക്കുന്നു. 

Read more: സ്‌മാര്‍ട്ട് ടിവിക്ക് 65 ശതമാനം കിഴിവ്, ലാപ്‌ടോപ്പുകള്‍ക്ക് 40; ആമസോണ്‍ സെയില്‍ ഇന്ന് മുതല്‍, ഓഫറുകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം