Asianet News MalayalamAsianet News Malayalam

Amazon Summer Sale : സ്മാര്‍ട്ട് ഫോണുകള്‍ക്കും 4K ടിവികള്‍ക്കും വന്‍ വിലക്കുറവ്; ഓഫറുകള്‍ ഇങ്ങനെ

 വിലക്കുറവിന് പുറമെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, ആർബിഎൽ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉള്ള ഉപഭോക്താക്കൾക്ക് വാങ്ങുന്ന എല്ലാ ഉത്പന്നത്തിലും 10 ശതമാനം കിഴിവ് ലഭിക്കും.
 

Amazon Summer Sale 2022 starts today: Attractive deals on smartphones, earphones and more
Author
Bengaluru, First Published May 4, 2022, 8:29 AM IST

മസോൺ മെയ് 4 ബുധനാഴ്ച മുതൽ സമ്മര്‍ സെയില്‍ (Amazon Summer Sale 2022 ) വില്‍പ്പന ആരംഭിച്ചു. ഈ വിൽപ്പനോത്സവത്തില്‍ ഉപഭോക്താക്കൾക്ക് നിരവധി സ്മാര്‍ട്ട് ഫോണുകള്‍ക്കും (Smart phones) സ്മാര്‍ട്ട് ടിവികള്‍ക്കും (Smart TV) വമ്പിച്ച കിഴിവും, ഗൃഹോപകരണങ്ങള്‍ക്കും, അവശ്യ ഉപകരണങ്ങള്‍ക്ക് വലിയ ഓഫറുകൾ ആസ്വദിക്കാം. വിലക്കുറവിന് പുറമെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, ആർബിഎൽ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉള്ള ഉപഭോക്താക്കൾക്ക് വാങ്ങുന്ന എല്ലാ ഉത്പന്നത്തിലും 10 ശതമാനം കിഴിവ് ലഭിക്കും.

Amazon Summer Sale 2022 starts today: Attractive deals on smartphones, earphones and more

പതിവുപോലെ, ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് വാങ്ങുന്ന ഇനങ്ങള്‍ക്ക് സൗജന്യ ഡെലിവറി ലഭിക്കും. ആമസോൺ എക്‌സ്‌ചേഞ്ച് ഓഫറുകളും വാങ്ങുന്ന ഉത്പന്നത്തിന്‍റെ വില കുറയ്ക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന് പുറമേ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റുകളും അമസോണ്‍ വാഗ്ദാനം ചെയ്യുന്നു.

പ്രധാന സ്മാര്‍ട്ട്ഫോണ്‍ ഓഫറുകള്‍

Amazon Summer Sale 2022 starts today: Attractive deals on smartphones, earphones and more

ഉപഭോക്താക്കൾക്ക് സമ്മര്‍സെയിലില്‍ ലഭ്യമാകുന്ന സ്മാർട്ട്‌ഫോൺ ഓഫറുകൾ ആമസോണ്‍ പുറത്തുവിട്ടിട്ടുണ്ട്. ആപ്പിള്‍, ഐക്യൂഒഒ, വണ്‍പ്ലസ്, ഒപ്പോ, റിയല്‍മി, റെഡ്മി, സംസങ്ങ്, വിവോ ഇങ്ങനെ വിവിധ ബ്രാന്‍റ് ഫോണുകള്‍ക്ക് മികച്ച ഓഫറുകളാണ് സമ്മര്‍ വില്‍പ്പനയില്‍ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്.

സാംസങ്ങ് ഗ്യാലക്സി എം33 : 17,999 രൂപ
വണ്‍പ്ലസ് നോര്‍ഡ് സിഇ 2 5G : 22,499 രൂപ (ബാങ്ക് ഓഫറുകൾ ഉൾപ്പെടെ)
റെഡ്മി നോട്ട് 11 ടി: 15,999 രൂപ
ആപ്പിള്‍ ഐഫോണ്‍ എസ്ഇ 3 (64GB): 43,900 രൂപ
ആപ്പിള്‍ ഐഫോണ്‍ 13 (128GB): 66,900 രൂപ

ഇവയാണ് ചില ഓഫറുകള്‍ കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ ഓഫറുകള്‍ക്ക് ആമസോണ്‍ സൈറ്റ് പരിശോധിക്കുക.

സ്മാര്‍ട്ട് ടിവികള്‍ക്ക് ഓഫറുകള്‍

Amazon Summer Sale 2022 starts today: Attractive deals on smartphones, earphones and more

ആമസോൺ സമ്മർ സെയിൽ ഫെസ്റ്റിൽ ഉപഭോക്താക്കൾക്ക്  സ്മാർട്ട് ടിവികള്‍ മികച്ച ഓഫറില്‍ ലഭിക്കും. 

എംഐ(50-ഇഞ്ച്) 4K അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് LED ടിവി 4X: 29,999 രൂപ
വണ്‍പ്ലസ് (43-ഇഞ്ച്) Y സീരീസ് 4K അൾട്രാ HD സ്മാർട്ട് ആൻഡ്രോയിഡ് LED ടിവി: 29,999 രൂപ
റെഡ്മി (50-ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി X50: 32,999 രൂപ
സോണി ബ്രാവിയ (43-ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് ആൻഡ്രോയിഡ് എൽഇഡി ടിവി കെഡി-43X74: 46,990 രൂപ

എന്നിങ്ങനെയാണ് വിലക്കുറവില്‍ ലഭിക്കുന്ന ചില സ്മാര്‍ട്ട് ടിവികള്‍. 4കെ ടിവികളാണ് വിലക്കുറവില്‍ ലഭിക്കുന്നത്. ആമസോണ്‍ കൂപ്പണുകള്‍ ഉപയോഗിച്ച് ഇതിലും വിലക്കുറവില്‍ ഈ ടിവികള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.

കേള്‍വി ഉപകരണങ്ങള്‍ക്ക് ഓഫറുകള്‍

Amazon Summer Sale 2022 starts today: Attractive deals on smartphones, earphones and more

സമ്മർ സെയിൽ ഫെസ്റ്റിൽ സ്‌മാർട്ട്‌ഫോൺ ആക്‌സസറികൾക്കും ഇയർഫോണുകൾക്കും ആമസോണ്‍ വന്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. വയർലെസ് ഇയർഫോണുകൾക്ക് 78 ശതമാനം വരെ കിഴിവ് ലഭിക്കുന്നുണ്ടെന്ന് ആമസോൺ പറയുന്നു. ഏറ്റവും ശ്രദ്ധേയമായ ചില വയർലെസ് ഓഡിയോ ഉൽപ്പന്നങ്ങൾ പരിശോധിക്കുക.

വണ്‍പ്ലസ് ബുള്ളറ്റ് വയര്‍ലെസ് Z2: 1,899 രൂപ
റിയല്‍മി ബഡ്സ് Q2: 1,999 രൂപ
വണ്‍പ്ലസ് ബഡ്സ് Z2: 4,599 രൂപ
സാംസങ്ങ് ഗ്യാലക്സി ബഡ്സ് Pro: 6,990 രൂപ
ആപ്പിള്‍ എയര്‍പോഡ് (രണ്ടാം തലമുറ): 8,990 രൂപ
ആപ്പിള്‍ എയര്‍പോഡ് (മൂന്നാം തലമുറ): 16,499 രൂപ

 

Latest Videos
Follow Us:
Download App:
  • android
  • ios