15 സെന്റി മീറ്റര്‍ (6.1 ഇഞ്ച്) സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയാണ് ഐഫോണ്‍ 13നുള്ളത്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആപ്പിള്‍ ഐഫോണ്‍ 13ന് വന്‍ വില കുറവുമായി ആമസോണ്‍. ആപ്പിള്‍ ഐഫോണ്‍ 13 സ്മാര്‍ട്ട്ഫോണ്‍ 128 ജിബി 17 ശതമാനം കിഴിവില്‍ ലഭ്യമാണെന്ന് ആമസോണ്‍ അറിയിച്ചു, 49,999 രൂപ. എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 750 വരെ കിഴിവും ലഭിക്കും. സ്മാര്‍ട്ട്ഫോണില്‍ 45,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുമുണ്ട്. നിങ്ങളുടെ പഴയ സ്മാര്‍ട്ട്ഫോണ്‍ എക്സ്ചേഞ്ച് ചെയ്ത് ഐഫോണ്‍ 13 വെറും 4,000 രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് ഇതിലെ കിടിലന്‍ ഓഫറെന്ന് ആമസോണ്‍ അറിയിച്ചു.

15 സെന്റി മീറ്റര്‍ (6.1 ഇഞ്ച്) സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയാണ് ആപ്പിള്‍ ഐഫോണ്‍ 13നുള്ളത്. ഫോട്ടോഗ്രാഫിക് സ്‌റ്റൈല്‍സ്, സ്മാര്‍ട്ട് എച്ച്ഡിആര്‍ 4, നൈറ്റ് മോഡ്, 4 കെ ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ റെക്കോര്‍ഡിംഗ് എന്നിവയ്ക്കൊപ്പം 12 എംപി വൈഡ്, അള്‍ട്രാ വൈഡ് ക്യാമറകളുള്ള നൂതന ഡ്യുവല്‍ ക്യാമറ സംവിധാനമാണ് ഐഫോണ്‍ 13ന്റെ പ്രധാനപ്രത്യേകതളിലൊന്ന്. 

സാംസങ് ഗ്യാലക്‌സി എസ് 23 എഫ്ഇ 5ജി, 8ജിബി+128 ജിബി സ്മാര്‍ട്ട് ഫോണ്‍ 25 ശതമാനം കിഴിവില്‍ ആമസോണില്‍ നിന്ന് വാങ്ങാന്‍ അവസരമുണ്ട്. എസ്ബിഐ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 9,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. 50,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുമുണ്ട്. വണ്‍പ്ലസ് നോര്‍ഡ് സിഇ3 5ജി, 8ജിബി+128 ജിബി ഫോണ്‍ 26,998 രൂപയ്ക്കും ആമസോണില്‍ ലഭ്യമാണ്. എസ്ബിഐ ക്രഡിറ്റ, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 125.0 രൂപ വരെ കിഴിവും ലഭിക്കും. 24,700 രൂപയുടെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ട് ഓഫറും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു.

വിഴിഞ്ഞത് ചരിത്ര നിമിഷം; ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി, ഷെന്‍ ഹുവ 15 ന് വാട്ടര്‍ സല്യൂട്ട്

YouTube video player