20,000 രൂപയോളം ഡിസ്ക്കൗണ്ടില്‍ ചില അനുബന്ധ ഓഫറുകളുടെ സഹായത്തോടെ ഐഫോണ്‍ 13 സ്വന്തമാക്കാം. 

പ്പിള്‍ ഐണ്‍ ഫോണ്‍ 13 ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേ സെയിലില്‍ പ്രത്യേക ഡിസ്ക്കൗണ്ട് ഒന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പക്ഷെ എന്നിട്ടും നിങ്ങള്‍ക്ക് 20,000 രൂപയോളം ഡിസ്ക്കൗണ്ടില്‍ ചില അനുബന്ധ ഓഫറുകളുടെ സഹായത്തോടെ ഐഫോണ്‍ 13 സ്വന്തമാക്കാം. ഡിസംബര്‍ 16 മുതല്‍ 21വരെയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേ സെയിലില്‍ നടക്കുന്നത്. വിവിധ പ്രോഡക്ടുകള്‍ക്ക് വലിയ ഓഫറുകളാണ് ഇതില്‍ ഫ്ലിപ്പ്കാര്‍ട്ട് ഒരുക്കിയിരിക്കുന്നത്.

ഐഫോണ്‍ 13 ഫ്ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 79,900 രൂപയ്ക്കാണ്. ഇപ്പോഴത്തെ പ്രത്യേക ഓഫര്‍ പ്രകാരം അക്സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തിയാല്‍ 5 ശതമാനം ഡിസ്ക്കൗണ്ട് ലഭിക്കും. അതായത് 3,995 രൂപ കുറയും. അതിലൂടെ ഐഫോണ്‍ 13 വില 75,905 രൂപയായി കുറയും.

അടുത്തതായി വാങ്ങുന്നയാള്‍ക്ക് 15,450 രൂപവരെ ഡിസ്ക്കൗണ്ട് ലഭിക്കും അതിനായി പഴയ സ്മാര്‍ട്ട്ഫോണ്‍ എക്സേഞ്ച് നടത്തിയാല്‍ മതി. ഇതിലൂടെ ഐഫോണ്‍ 13ന്‍റെ വില 60,455 രൂപയായി കുറയും. അതേ സമയം എക്സേഞ്ച് ചെയ്യുന്ന ഫോണിന്‍റെ മൂല്യം അനുസരിച്ച് ലഭിക്കുന്ന ഡിസ്ക്കൗണ്ടില്‍ മാറ്റം ഉണ്ടാകും. ഐഫോണ്‍ 12 എക്സേഞ്ച് ചെയ്യുകയാണെങ്കില്‍ ചിലപ്പോള്‍ ഓഫറില്‍ പറഞ്ഞ ഡിസ്ക്കൌണ്ട് ലഭിക്കും. എന്നാല്‍ മറ്റ് ഫോണുകളില്‍ പ്രത്യേകിച്ച ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഡിസ്ക്കൌണ്ട് തുക കുറവായിരിക്കും.

ആപ്പിളിന്‍റെ ഈ വര്‍ഷം ഇറങ്ങിയ ഫോണാണ് ഐഫോണ്‍ 13. ഐഫോണ്‍ 13ന് 6.1 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയാണ് ഉള്ളത്. എ15 ബയോണിക് ചിപ്പാണ് ഈ ഫോണിന്റെ കരുത്ത്. 12 എംപി ഡ്യൂവല്‍ പിന്‍ ക്യാമറയാണ് ഇതിനുള്ളത്. മുന്‍ ക്യാമറയും 12എംപിയാണ്. 128 ജിബി ഡ്യൂവല്‍ സിംപതിപ്പാണ് ഇത്. 5ജി സപ്പോര്‍ട്ട് നല്‍കും. ഐഒഎസ് 15 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 3450എംഎഎച്ച് ബാറ്ററി 18 മണിക്കൂര്‍ പ്ലേബാക്ക് സമയം നല്‍കും എന്നാണ് ആപ്പിള്‍ അവകാശവാദം.