നിലവിലെ സ്റ്റോക്ക് തീരും വരെ മാത്രമേ ഓഫര്‍ ലഭിക്കൂ എന്നാണ് ആപ്പിള്‍ പറയുന്നത്.

ദില്ലി: ആപ്പിള്‍ ഐഫോണ്‍ XR ന്‍റെ വില വെട്ടികുറച്ച് ആപ്പിള്‍. ഇപ്പോള്‍ ഉള്ള സ്റ്റോക്ക് തീരുംവരെയാണ് ഇന്ത്യയില്‍ ഈ ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ ഈ ഫോണിന്‍റെ 64 ജിബി പതിപ്പിന് 76,900 ആയിരുന്നു വില ഇത് വെട്ടിക്കുറച്ച് 59,900 ആക്കിയിട്ടുണ്ട്. ഇതേ ഫോണിന്‍റെ 128 ജിബി പതിപ്പിന് വില 81,900 അയിരുന്നു വില ഇപ്പോള്‍ അത് 64,900 അക്കിയിട്ടുണ്ട്. 256 ജിബി പതിപ്പിന്‍റെ വില 91,900 ല്‍ നിന്നും 74,900 രൂപ ആക്കിയിട്ടുണ്ട്.

നിലവിലെ സ്റ്റോക്ക് തീരും വരെ മാത്രമേ ഓഫര്‍ ലഭിക്കൂ എന്നാണ് ആപ്പിള്‍ പറയുന്നത്. ഓഫ് ലൈനായും ഓണ്‍ലൈനായും ലഭിക്കുന്ന ഓഫറിന് പുറമേ എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് നല്‍കും. ഇതിന് പുറമേ ഇഎംഐ സേവനങ്ങളും ലഭിക്കും.

ഈ ഫോണിന്‍റെ പ്രധാന ഫീച്ചറുകളിലേക്ക് വന്നാല്‍, 6.1-ഇഞ്ച് IPS (1792 x 828 പിക്‌സല്‍ റെസലൂഷന്‍, 326 ppi) A12 ബയോണിക് പ്രൊസസര്‍, 3GB റാം, 64, 128, 256 ജിബി സ്റ്റോറേജ്, 12MP വൈഡ് ആംഗിള്‍ ക്യാമറ (F/1.8 അപേര്‍ച്ചര്‍), 5x ഡിജിറ്റല്‍ സൂം, 7MP ട്രൂഡെപ്ത് മുന്‍ക്യാമറാ സിസ്റ്റം, ഒരു ഇസിം ഉപയോഗിച്ചാല്‍ ഇരട്ട സിം സേവനം ലഭിക്കും.

ഐഫോണിന്റെ നിര്‍മാണ മികവ് ഈ മോഡലിലും പതിഞ്ഞിട്ടുണ്ട്. മുന്നില്‍ നിന്നു നോക്കിയാല്‍ വലിപ്പക്കൂടുതലുള്ള ഒരു ഐഫോണ്‍ X ആണെന്നു തോന്നും. എന്നാല്‍ ഐഫോണ്‍ Xനെക്കാള്‍ ബെസല്‍ കൂടുതലുണ്ടെന്നും കാണാം. ഫോണിന്റെ വലതു വശത്താണ് പവര്‍ ബട്ടണ്‍. വോളിയം ബട്ടണുകള്‍ ഇടതു ഭാഗത്തുമാണ്. ഗ്ലാസാണ് പിന്‍ പ്രതലം. 

ഒറ്റ പിന്‍ക്യാമറയും, ഫ്‌ളാഷും, സെന്‍സറും പിന്നില്‍ പിടിപ്പിച്ചിരിക്കുന്നു. കവര്‍ വാങ്ങിയിടുന്നതാണ് ഉചിതം. പല നിറങ്ങളില്‍ ഇറക്കിയിട്ടുള്ളത് ഓരോരുത്തരുടെയും രുചിക്കനുസരിച്ച് വാങ്ങാന്‍ സഹായിക്കും. ചുവപ്പ്, വെള്ള, കറുപ്പ് തുടങ്ങിയ നിറങ്ങള്‍ക്കാണ് കുടുതല്‍ ഇഷ്ടക്കാരുള്ളത്.