Asianet News MalayalamAsianet News Malayalam

ജീവന് ഭീഷണിയായേക്കാം; ഇത്തരക്കാര്‍ ഐഫോണ്‍ ശരീരത്തില്‍ നിന്നും ഇത്ര ദൂരത്ത് വയ്ക്കണം.!

ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന കമ്പനി ബ്ലോഗ് പോസ്റ്റിലാണ് തങ്ങളുടെ ഉപകരണങ്ങളിലെ ശക്തമായ വൈദ്യുത കാന്തിക മണ്ഡലവും കാന്തങ്ങളും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളെ സ്വാധീനിച്ചേക്കാമെന്ന ആശങ്ക വ്യക്തമാക്കിയത്.

Apple issues health warning to millions to keep their iPhone six inches away from their chest vvk
Author
First Published Apr 3, 2023, 10:55 AM IST

സന്‍ഫ്രാന്‍സിസ്കോ: ഐഫോണ്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി ആപ്പിള്‍. പേസ് മേക്കർ അല്ലെങ്കിൽ ശരീരത്തിൽ ഘടിപ്പിച്ച മറ്റേതെങ്കിലും മെഡിക്കൽ ഉപകരണം ഉപയോഗിക്കുന്ന ആളുകളെ ഉദ്ദേശിച്ചാണ് ആപ്പിളിന്‍റെ മുന്നറിയിപ്പ്.  ഇത്തരത്തിലുള്ളവര്‍ 15.2 സെന്റീമീറ്റര്‍ ദൂരത്തിലെങ്കിലും നെഞ്ചിൽ നിന്ന് ഫോൺ അകറ്റി നിർത്തണമെന്നാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്. 

ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന കമ്പനി ബ്ലോഗ് പോസ്റ്റിലാണ് തങ്ങളുടെ ഉപകരണങ്ങളിലെ ശക്തമായ വൈദ്യുത കാന്തിക മണ്ഡലവും കാന്തങ്ങളും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളെ സ്വാധീനിച്ചേക്കാമെന്ന ആശങ്ക വ്യക്തമാക്കിയത്. 15.2 സെന്റീമീറ്റര്‍  സുരക്ഷിതമായ അകലത്തില്‍ ഐഫോണ്‍ അടക്കം ആപ്പിള്‍ ഉപകരണങ്ങള്‍ വയ്ക്കുകയെന്ന പോംവഴിയാണ് ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി നിര്‍ദേശിച്ചിരിക്കുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രം ഏകദേശം 3 ദശലക്ഷം ആളുകൾ അവരുടെ ശരീരത്തിൽ പേസ്മേക്കറുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. ആപ്പിൾ" മുന്നറിയിപ്പിൽ ആപ്പിൾ വാച്ച്, മാക് കമ്പ്യൂട്ടറുകൾ, ഐപാഡ്, ടാബ്‌ലെറ്റുകൾ എന്നിവയും കൂടാതെ ഐഫോണ്‍ 13, ഐഫോണ്‍ 14 സ്മാര്‍ട്ട് ഫോണ്‍ പതിപ്പുകളും ഉൾപ്പെടുന്നു.

ഫിറ്റ്ബിറ്റ്, ആപ്പിള്‍ വാച്ചുകള്‍ എന്നിവയും സമാനമായ ഉപകരണങ്ങളും ശരീരത്തില്‍ ഘടിപ്പിച്ച ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നുവെന്ന് കഴിഞ്ഞ മാസം പുറത്തുവന്ന ഒരു പഠനം കണ്ടെത്തിയിരുന്നു. ഫിറ്റ്ബിറ്റ്, ആപ്പിള്‍ വാച്ചുകള്‍ എന്നിവയും സമാനമായ ഉപകരണങ്ങളും ശരീരത്തില്‍ ഘടിപ്പിച്ച ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നുവെന്ന് കഴിഞ്ഞ മാസം പുറത്തുവന്ന ഒരു പഠനം കണ്ടെത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ആപ്പിളിന്‍റെ മുന്നറിയിപ്പ് എന്നാണ് വിവരം. 

സ്ഥാപനങ്ങള്‍ക്ക് ബ്ലൂടിക്ക് വേഗം കിട്ടും; വഴിയൊരുക്കി ട്വിറ്റര്‍

അൺലിമിറ്റഡ് സേവനങ്ങളുമായി എയർടെൽ; ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

Follow Us:
Download App:
  • android
  • ios