വന്‍ സര്‍പ്രൈസിന് ആപ്പിള്‍; ഐഫോൺ 17 പ്രോ മാക്‌സിന്‍റെ പേര് മാറ്റിയേക്കും, ഫോണിന് മൂന്ന് മാറ്റവും

ആപ്പിളിന്‍റെ ഫ്ലാഗ്‌ഷിപ്പ് ഐഫോൺ 17 അൾട്രയിൽ മൂന്ന് മാറ്റങ്ങള്‍ വരുമെന്നും ടിപ്‌സ്റ്റര്‍ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു 

Apple May Rename iPhone 17 Pro Max to iPhone 17 Ultra

കാലിഫോര്‍ണിയ: ആപ്പിൾ കമ്പനി വരാനിരിക്കുന്ന ഐഫോൺ 17 പ്രോ മാക്‌സിന്‍റെ പേര് മാറ്റിയേക്കുമെന്ന് പുതിയ റിപ്പോർട്ട്. ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സിനെ ഐഫോൺ 17 അൾട്ര എന്ന് പുനർനാമകരണം ചെയ്തേക്കാം എന്ന് കൊറിയൻ ലീക്കർ ആയ yeux1122 ബ്ലോഗില്‍ കുറിച്ചു. 

പേര് മാറ്റത്തിന് പുറമെ, ഐഫോൺ 17 അൾട്രയിൽ വരുന്ന മൂന്ന് മാറ്റങ്ങളെക്കുറിച്ചും ടിപ്സ്റ്റര്‍ ബ്ലോഗ് പോസ്റ്റിൽ പരാമർശിക്കുന്നു. ചെറിയ ഡൈനാമിക് ഐലൻഡ്, ഒരു വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റം, ഒരു വലിയ ബാറ്ററി തുടങ്ങിയ മാറ്റങ്ങൾ ഐഫോൺ 17 അൾട്രയിൽ ലഭിക്കും എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഐഫോൺ 17 അൾട്ര മാത്രമാണ് ഈ മാറ്റങ്ങൾ ലഭിക്കുന്ന ഐഫോൺ 17 നിരയിലെ ഏക ഡിവൈസ് എന്ന അഭ്യൂഹവും ലീക്കർ പങ്കുവയ്ക്കുന്നു. ഐഫോൺ 17 അൾട്രയിൽ മാത്രമേ ചെറിയ ഡൈനാമിക് ഐലൻഡ് ഉണ്ടാകൂ എന്നാണ് yeux1122-യുടെ വാക്കുകള്‍. 

Read more: വിലക്കൂടുതല്‍ തിരിച്ചടിച്ചില്ല; ചരിത്രം കുറിച്ച് ഐഫോണ്‍ 16ഇ വില്‍പന

ഐഫോണ്‍ 17 പ്രോ മോഡലുകളിലോ എല്ലാ ഐഫോൺ 17 മോഡലുകളിലോ ചേംബർ വരാമെന്ന അഭ്യൂഹങ്ങൾക്കിടയിലും, ഐഫോൺ 17 അൾട്രയിൽ മാത്രമേ വേപ്പർ ചേംബർ ഉണ്ടായിരിക്കുകയുള്ളൂ എന്നും ലീക്കർ ഉറപ്പിച്ചു പറഞ്ഞു. ഐഫോൺ 17 അൾട്രയ്ക്ക് വലിയ ബാറ്ററി നൽകുന്നതിനെക്കുറിച്ചും ബ്ലോഗിൽ പരാമർശമുണ്ട്. വലിയ ബാറ്ററി കാരണം ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സിന്‍റെ കനം വർദ്ധിപ്പിച്ചേക്കാം എന്ന് ഐസ് യൂണിവേഴ്‌സ് എന്നറിയപ്പെടുന്ന ഒരു ചൈനീസ് ലീക്കർ മുമ്പ് അവകാശപ്പെട്ടിരുന്നു.

2025 സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന ഐഫോൺ 17 സീരീസ് ലൈനപ്പിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 അൾട്രാ തുടങ്ങിയ ഫോണുകളാണ് ടിപ്സ്റ്റര്‍ പ്രതീക്ഷിക്കുന്നത്. എങ്കിലും ഏറ്റവും പ്രീമിയമായ ഐഫോൺ 17 മോഡലിന് ആപ്പിൾ "അൾട്രാ" എന്ന പേര് നൽകുമോ എന്ന് കണ്ടറിയണം. ഈ റിപ്പോർട്ടുകൾ ശരിയാണോ എന്ന് വ്യക്തമാകാൻ ഐഫോൺ 17-ന്‍റെ ലോഞ്ച് വരെ നമുക്ക് കാത്തിരിക്കേണ്ടിവരും. 

Read more: ചര്‍ച്ചയായി പുതിയ മോട്ടോ ഫോണ്‍ ടീസര്‍; വരുന്നത് തകര്‍പ്പന്‍ മിഡ്-റേഞ്ച് മൊബൈലിന്‍റെ പിന്‍ഗാമിയോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios