സന്‍ഫ്രാന്‍സിസ്കോ: ഒരാള്‍ക്ക് ഓണ്‍ലൈനില്‍ വാങ്ങാവുന്ന ഐഫോണുകളുടെ എണ്ണം ആപ്പിള്‍ പരിമിതപ്പെടുത്തുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമൂലം വിതരണ തടസ്സങ്ങള്‍ നേരിടുന്നതിനാല്‍ ആപ്പിള്‍ ഐഫോണുകളുടെയും മറ്റ് ആപ്പിള്‍ ഉല്‍പ്പന്നങ്ങളായ മാക്ബുക്ക്, ഐപാഡ് പ്രോ ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെയും ഓണ്‍ലൈന്‍ വഴിയുള്ള സെയിലുകളാണ് പരിമിതപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വാങ്ങല്‍ പരിധി നിലവില്‍ വന്നിട്ടില്ല.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഈ ആഴ്ച മുതല്‍ ഓരോ ഐഫോണ്‍ മോഡലിന്റെയും രണ്ട് യൂണിറ്റുകള്‍ മാത്രമേ വാങ്ങാനാവൂ. ഇതിനര്‍ത്ഥം ഉപയോക്താക്കള്‍ക്ക് രണ്ട് ഐഫോണുകളില്‍ കൂടുതല്‍ വാങ്ങാന്‍ കഴിയുമെങ്കിലും മോഡല്‍ വ്യത്യസ്തമായിരിക്കണമെന്നാണ്. ഉദാഹരണത്തിന്, ആരെങ്കിലും മൂന്ന് ഐഫോണ്‍ 11 കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അനുവദിക്കില്ല, എന്നാല്‍ വ്യക്തിക്ക് ഒരു ഐഫോണ്‍ 11 പ്രോയും രണ്ട് ഐഫോണ്‍ 1 എസും വാങ്ങാം.

ഏറ്റവും പുതിയ ആപ്പിള്‍ ഐഫോണ്‍ മോഡലുകളായ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 മാക്‌സ് എന്നിവയിലാണ് ഈ വാങ്ങല്‍ പരിധി നിശ്ചയിച്ചിട്ടുള്ളത്. ഐപാഡ് പ്രോ, മാക്ബുക്കുകള്‍ എന്നിവയ്ക്കും വാങ്ങല്‍ പരിധി ഉണ്ടായിരിക്കും.

പല രാജ്യങ്ങളിലും ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വാങ്ങുന്നതിന് ഒരു പരിധിയുണ്ടെന്ന് ആപ്പിളിന്റെ വെബ്‌സൈറ്റ് കാണിക്കുന്നു. ആപ്പിള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍, ഉല്‍പ്പന്നങ്ങള്‍ കാര്‍ട്ടിലേക്ക് ചേര്‍ക്കുമ്പോള്‍, ഉല്‍പ്പന്നങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന ഒരു ഡ്രോപ്പ്ഡൗണ്‍ മെനു കാണാനാവും.

ഐഫോണ്‍ വില്‍പ്പന അവസാനമായി ആപ്പിള്‍ നിയന്ത്രിച്ചത് 2007 ലാണ്. ചൈന, ഹോങ്കോംഗ്, തായ്‌വാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍, വെബ്‌സൈറ്റിലെ ഐഫോണ്‍ ലിസ്റ്റിംഗുകള്‍ക്ക് മുകളില്‍ ഈ സന്ദേശം പോപ്പ് ചെയ്യുന്നുണ്ട്. ഇത് വാങ്ങലുകള്‍ ഒരു ഓര്‍ഡറിന് രണ്ട് ഉപകരണങ്ങളായി പരിമിതപ്പെടുമെന്ന് ഉപഭോക്താക്കളെ അറിയിക്കുന്നു. എന്നിരുന്നാലും ആമസോണ്‍ പോലുള്ള ഇകൊമേഴ്‌സ് സൈറ്റില്‍ ഇതുവരെ ഇത്തരമൊരു പരിധിയില്ല.

കൊറോണ വൈറസ് പാന്‍ഡെമിക് മൂലം കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയ്ക്ക് പുറത്തുള്ള എല്ലാ സ്‌റ്റോറുകളും അടച്ചിടുമെന്ന് മാര്‍ച്ചില്‍ ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു. ലോകം കൊറോണ വൈറസുമായി യുദ്ധം ചെയ്യുന്നതിനാല്‍ മറ്റ് രാജ്യങ്ങളിലെ സ്‌റ്റോറുകളും ആവശ്യമെങ്കില്‍ അടയ്ക്കാനാണ് തീരുമാനം.