Asianet News MalayalamAsianet News Malayalam

Asus ROG Phone 6 : ഗെയ്മര്‍മാരെ ലക്ഷ്യമിട്ട് കിടിലന്‍ ഫോണ്‍ വരുന്നു; 'റോഗ്' അവതരിപ്പിച്ച് അസൂസ്

റോഗ് ഫോണ്‍ സീരിസ് സ്നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റിനൊപ്പമാണ് വരുന്നത്. മികച്ച ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ കസ്റ്റമൈസേഷനുകൾ, ബോൾഡ് ഡിസൈൻ എന്നിവ തെരഞ്ഞെടുക്കുന്ന മൊബൈൽ ഗെയിമർമാരെയാണ് ആർഒജി ഫോൺ സീരീസ് ലക്ഷ്യമിടുന്നത്. 

Asus ROG Phone 6 ROG Phone 6 Pro Gaming Phones Launched in India
Author
Mumbai, First Published Jul 6, 2022, 12:30 PM IST

മുംബൈ: മൊബൈൽ ഗെയിമര്‍മാരെ ലക്ഷ്യം വെച്ച് പുതിയ സ്മാര്‍ട്ട്ഫോണുമായി അസൂസ് എത്തുന്നു. ഫോൺ 6 സീരീസ് -  റോഗ് ഫോൺ 6, റോഗ്(ആർഒജി)ഫോൺ 6 പ്രോ ഫോൺ എന്നിവയാണ് യുവാക്കളെ ലക്ഷ്യംവെച്ച്  ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.  റോഗ് ഫോണ്‍ സീരിസ് സ്നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റിനൊപ്പമാണ് വരുന്നത്. മികച്ച ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ കസ്റ്റമൈസേഷനുകൾ, ബോൾഡ് ഡിസൈൻ എന്നിവ തെരഞ്ഞെടുക്കുന്ന മൊബൈൽ ഗെയിമർമാരെയാണ് റോഗ് ഫോൺ സീരീസ് ലക്ഷ്യമിടുന്നത്. 

ഇന്ത്യയിലെ റോഗ് ഫോൺ 6 ന്റെ വില 71,999 രൂപയാണ്. 12GB+256GB ആണ് ഈ ഫോണുകളുടെ സ്റ്റോറേജ് കോൺഫിഗറേഷൻ. 18GB+512GB സ്റ്റോറേജ് വേരിയന്റുള്ള ഫോണിന്  89,999 രൂപയാണ് വില. ഈ മാസം മുതൽ ഫോൺ ഇന്ത്യൻ വിപണികളിൽ ലഭ്യമാകും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഫോണിന്റെ വിൽപന. 6.78 ഇഞ്ച് E5 സാംസങ് അമോൾഡ് ഡിസ്‌പ്ലേ, 165Hz റിഫ്രഷിങ് നിരക്ക്, 720Hz ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവയാണ് ഫോണിന്റെ പ്രത്യേകത.

കൂടാതെ റോഗ് ഫോൺ 6 സീരീസിലെ അമോൾഡ് പാനൽ 1200 nits-ന്റെ ഹൈ ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യുന്നുണ്ട്. HDR10+ പ്ലേബാക്കിനുള്ള സപ്പോർട്ടും നൽകും. രണ്ട് മോഡലുകളും IPX4 സ്പ്ലാഷ് റെസിസ്റ്റന്റ് ആണ്. പുതിയ ഗെയിംകൂൾ 6 കൂളിംഗ് സിസ്റ്റം സിപിയു ടെംപറേച്ചർ 10 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കും. കൂടാതെ, റോഗ് ഫോൺ 6 സീരീസ് ഡിസ്‌പ്ലേയ്‌ക്കായി പിക്സൽവർക്ക്സ് i6 കോ-പ്രൊസസറുമായാണ് വരുന്നത്. 

റോഗ് ഫോൺ 6 സീരീസ് 6000mAh ബാറ്ററിയെ 3000mAh ന്റെ രണ്ട് ഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്. ഇത് 65W ഫാസ്റ്റ് ചാർജിംഗിനെയും സപ്പോർട്ട് ചെയ്യുന്നതാണ്. കുറഞ്ഞത് രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുള്ള രണ്ട് ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ കമ്പനി നൽകും. റോഗ് ഫോൺ 6 സീരീസ് ചേസിസിന്റെ വലതുവശത്തും പിൻഭാഗത്തും പ്രോഗ്രാം ചെയ്യാവുന്ന എയർട്രിഗർ അൾട്രാസോണിക് ബട്ടണുകളുണ്ട്. ഗെയിമുകൾ ഉപയോഗിക്കുന്ന സമയത്ത് ഈ ബട്ടണുകൾ കൺട്രോളറായി ഉപയോഗിക്കാവുന്നതാണ്.

റോഗ് ഫോൺ 6 ഉം ആർഒജി ഫോൺ 6 പ്രോയും തമ്മിൽ വലിയ വ്യത്യാസമില്ല. ആർഒജി ഫോൺ 6 പ്രോ18GB LPDDR5 റാമും 512GB UFS 3.1 ഇന്റേണൽ സ്റ്റോറേജുമായാണ് എത്തുന്നത്.  റോഗ് ഫോൺ 6, റോഗ് ഫോൺ 6 പ്രോ എന്നിവ 50MP Sony IMX766 സെൻസറും 13MP അൾട്രാ വൈഡ് സ്‌നാപ്പറും മാക്രോ ക്യാമറയും അടങ്ങുന്ന ട്രിപ്പിൾ ക്യാമയോടെയാണ് വരുന്നത്. സെൽഫികൾക്കായി സ്മാർട്ട്‌ഫോണിൽ 13MP IMX663 സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്ക് ക്യാമറ ഉപയോഗിച്ച് 24 fps-ൽ 8K വരെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും.

Follow Us:
Download App:
  • android
  • ios