ആഗസ്ത് 26 ന് അസൂസ് രണ്ടു ഫോണുകള്‍ അവതരിപ്പിക്കും. സെന്‍ഫോണ്‍ 7, 7 പ്രോ എന്നിവയാണത്. ഇതില്‍ സെന്‍ഫോണ്‍ 7 പ്രോയ്ക്ക് ഒരു സ്നാപ്ഡ്രാഗണ്‍ 865+ പ്രോസസ്സറും മറ്റൊന്ന് സ്നാപ്ഡ്രാഗണ്‍ 825 യുമായി എത്തും. അതിന്റെ പ്രോസസര്‍ വിവരങ്ങള്‍ മാത്രമല്ല, സെന്‍ഫോണ്‍ 7 പ്രോയുടെ വിലയും ലോഞ്ചിങ്ങിനു മുന്നേ പുറത്തായിട്ടുണ്ട്.

സെന്‍ഫോണ്‍ 7 സീരീസിന് രണ്ട് മോഡല്‍ മെമ്മറി വേരിയന്റുകളുള്ള ഒരു പ്രോ മോഡല്‍ ഉണ്ടായിരിക്കും. സ്നാപ്ഡ്രാഗണ്‍ 865+ ഉള്ള സെന്‍ഫോണ്‍ 7 ന് 8 ജിബി റാമിനും 256 ജിബി സ്റ്റോറേജ് മോഡലിനും ഏകദേശം 49,000 രൂപ ആയിരിക്കും വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഏകദേശം 40,100 രൂപയ്ക്കു വില്‍ക്കും. ഈ സെന്‍ഫോണ്‍ 7സീരീസ് സ്മാര്‍ട്ട്ഫോണിന് 5000 എംഎഎച്ച് ബാറ്ററിയും ഉണ്ടാകും, ഇത് റോഗ് ഫോണ്‍ 3 ല്‍ കണ്ടതിനേക്കാള്‍ അല്പം കുറവാണ്.

ഇന്ത്യയില്‍ 6 ഇസെഡ് എന്നറിയപ്പെടുന്ന സെന്‍ഫോണ്‍ 6, 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിനായി 31,999 രൂപയ്ക്ക് ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് മാര്‍ക്യൂ മോഡലാണ്. അതിനാല്‍, സാങ്കേതികമായി, സെന്‍ഫോണ്‍ 7 അക്ക 7 ഇസഡ് ഇന്ത്യയില്‍ വിപണിയിലെത്തിയപ്പോള്‍ അസൂസ് 6 ഇസെഡ് വിലയ്ക്ക് അനുസൃതമായിരിക്കും. 

അസൂസ് സെന്‍ഫോണ്‍ 7 വണ്‍പ്ലസ് 8ന് ബദലായിരിക്കാം, സെന്‍ഫോണ്‍ 7 പ്രോ വണ്‍പ്ലസ് 8 പ്രോയെ നേരിടും. അവയ്ക്കെല്ലാം ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റുകള്‍ ഉണ്ടെന്നതു പരിഗണിക്കണം. സെന്‍ഫോണ്‍ 7 സീരീസിന്റെ സവിശേഷതകള്‍ വ്യക്തമല്ലെങ്കിലും, 5000 എംഎഎച്ച് ബാറ്ററിക്ക് വണ്‍പ്ലസ് 8 സീരീസിനെ വിറപ്പിക്കാനാവും. മാത്രമല്ല, അസൂസ് സെന്‍ഫോണ്‍ 7 സെന്‍ഫോണ്‍ 6 ല്‍ നിന്നുള്ള ഫ്ലിപ്പ് ക്യാമറ മൊഡ്യൂള്‍ നിലനിര്‍ത്തുന്നു. എന്തായാലും, സെന്‍ഫോണ്‍ 7 സീരീസിനെക്കുറിച്ച് അസൂസിന് എന്താണ് വെളിപ്പെടുത്തേണ്ടതെന്ന് നമുക്ക് കാത്തിരുന്നു കാണാം.