നവംബർ അഞ്ചിന് ഓഫർ അവസാനിക്കും. കുടാതെ 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ദില്ലി: ദീപാവലിയോടനുബന്ധിച്ച് വമ്പൻ ഓഫറുകൾ അവതരിപ്പിച്ച് ജിയോ. ഈ ഉത്സവ സീസണില്‍ ജിയോ ട്രൂ 5G പ്ലാന്‍ 899 അല്ലെങ്കില്‍ 3599 ഉപയോഗിച്ച് റീചാര്‍ജ് ചെയ്ത് 3350 മൂല്യമുള്ള ആനുകൂല്യങ്ങള്‍ നേടാം. ഹോട്ടലുകൾക്കും വിമാന യാത്രകൾക്കുമായി ( ഈസി മൈ ട്രിപ്പിൽ (EaseMyTrip) നിന്ന് 3000 രൂപയുടെ വൗച്ചർ, കൂടാതെ 999-ഉം അതിനുമുകളിലുമുള്ള പര്ച്ചേസിന് അജിയോയിൽ നിന്ന് 200 രൂപയുടെ വൗച്ചർ, സ്വിഗിയിൽ ഭക്ഷണം ഓർഡർ ചെയ്യൂമ്പോൾ 150 രൂപയുടെ വൗച്ചർ എന്നിവയാണ് ജിയോയുടെ സമ്മാനങ്ങൾ.

കൂപ്പണുകൾ ഉപയോക്താവിന്‍റെ മൈ ജിയോ അക്കൗണ്ടിലേക്ക് കമ്പനി ക്രെഡിറ്റ് ചെയ്യും. മൈ ജിയോയിലെ ഓഫറുകൾ എന്ന വിഭാഗത്തിൽ നിന്ന് കോപ്പി ചെയ്താണ് അതാത് പാർട്ണർ സൈറ്റുകളിൽ ഉപയോഗിക്കുക. നവംബർ അഞ്ചിന് ഓഫർ അവസാനിക്കും. കുടാതെ 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. നിലവിൽ 999 രൂപയ്ക്ക് വിൽക്കുന്ന ഫോണുകളാണ് ദീപാവലി പ്രമാണിച്ച 699 രൂപയ്ക്ക് വിൽക്കുന്നത്.

123 രൂപയുടെ പ്രതിമാസ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്. പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍, പ്രതിമാസം 14 ജിബി ഡാറ്റ, 455-ലധികം ലൈവ് ടിവി ചാനലുകള്‍, മൂവി പ്രീമിയറുകള്‍, വിഡിയോ ഷോകള്‍, ലൈവ് സ്‌പോര്‍ട്‌സ്, ജിയോസിനിമയില്‍ നിന്നുള്ള ഹൈലൈറ്റ്‌സ്, ഡിജിറ്റല്‍ പേമെന്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഈ പ്ലാനില്‍ ലഭ്യമാകും. 

Read More : ഐഡിയ കൊള്ളാം, കാശ് വാരും; ദീപാവലിക്ക് ടെക്കിയുടെ താൽക്കാലിക പടക്കക്കട, സൈഡ് ബിസിനസ് പൊളിയെന്ന് സോഷ്യല്‍മീഡിയ