Asianet News MalayalamAsianet News Malayalam

സ്മാര്‍ട്ട് ടിവിയുമായി റിയല്‍മീയും, മത്സരിക്കുന്നത് ഷവോമിയോട്

 റിയല്‍മീ രംഗത്തേക്ക് നീങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍, ഇതിനകം വിപണിയിലുള്ള സാംസങ്, സോണി, എല്‍ജി, ഷവോമി തുടങ്ങിയ ബ്രാന്‍ഡുകളുമായി കടുത്ത മത്സരത്തില്‍ ഏര്‍പ്പെടേണ്ടി വന്നേക്കും. 

ealme Smart TV confirmed to go official at MWC 2020
Author
New Delhi, First Published Feb 5, 2020, 12:25 AM IST

 സ്മാര്‍ട്ട്‌ഫോണുകളുടെ ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ റിയല്‍മീ ഇപ്പോള്‍ സ്മാര്‍ട്ട് ടിവി വിപണിയിലെത്തിക്കുന്ന തിരക്കിലാണ്. മിഡ് റേഞ്ചറുകളും ബജറ്റ് ഫോണുകളും ഉപയോഗിച്ച് റിയല്‍മീ ഷവോമിയോട് നടത്തിയ കടുത്ത പോരാട്ടം ഇനി ടിവി വിപണിയിലും പ്രതിഫലിക്കും.  നേരത്തെ, മൊബൈല്‍ ബ്രാന്‍ഡുകളായ ഷവോമി, വണ്‍പ്ലസ് എന്നിവ ടിവി വിപണിയില്‍ എത്തിയിരുന്നു. 

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മികച്ച നേതാവായ വണ്‍പ്ലസ് 2019 ല്‍ സ്മാര്‍ട്ട് ടിവി പുറത്തിറക്കി. രണ്ട് വ്യത്യസ്ത വേരിയന്റുകളിലാണ് ടിവി വന്നത്, വണ്‍പ്ലസ് 55 ക്യു 1 4കെ, വണ്‍പ്ലസ് 55 ക്യു 1 പ്രോ 4കെ ക്യുഎല്‍ഇഡി ടിവി എന്നിവ യഥാക്രമം 69,900 രൂപയും 99,900 രൂപയുമായിരുന്നു വില. ടിവിക്ക് മികച്ച അവലോകനങ്ങള്‍ ലഭിച്ചുവെങ്കിലും, വില്‍പ്പനയുടെ കാര്യത്തില്‍ ഇതിന് കൂടുതല്‍ മുന്നേറാന്‍ കഴിഞ്ഞില്ല. വലിയ വിലയായിരുന്നു പ്രശ്‌നം.

വണ്‍പ്ലസിനു പുറമേ, പ്രധാനമായും ബജറ്റ് പ്രേക്ഷകര്‍ക്കായി ധാരാളം ടെലിവിഷനുകള്‍ ഷവോമി അവതരിപ്പിക്കുകയും നിലവില്‍ സ്മാര്‍ട്ട് ടിവി വിപണിയില്‍ മുന്നിലെത്തുകയും ചെയ്തു. അതിനാല്‍, റിയല്‍മീ രംഗത്തേക്ക് നീങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍, ഇതിനകം വിപണിയിലുള്ള സാംസങ്, സോണി, എല്‍ജി, ഷവോമി തുടങ്ങിയ ബ്രാന്‍ഡുകളുമായി കടുത്ത മത്സരത്തില്‍ ഏര്‍പ്പെടേണ്ടി വന്നേക്കും. ബാഴ്സിലോണയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസിലാവും റിയല്‍മീയുടെ ആദ്യത്തെ സ്മാര്‍ട്ട് ടിവി എത്തുക എന്നാണ് സൂചന

സ്മാര്‍ട്ട് ടിവിക്കുപുറമെ, ഒരു കൂട്ടം സ്മാര്‍ട്ട് വാച്ചുകള്‍, വയര്‍ലെസ് ചാര്‍ജറുകള്‍, വ്യത്യസ്ത ശ്രേണിയിലുള്ള വയര്‍ലെസ് ഇയര്‍ബഡുകള്‍ എന്നിവ പുറത്തിറക്കാനും റിയല്‍മീക്ക് പദ്ധതിയുണ്ട്. 2020 ഫെബ്രുവരി 6 ന് റിയല്‍മീ സി3 പുറത്തിറങ്ങാന്‍ ഒരുങ്ങുന്നതിനാല്‍ റിയല്‍മെക്ക് ഇത് വളരെ തിരക്കുള്ള മാസമാണ്. റിയല്‍മീ സി 2 ന്റെ പിന്‍ഗാമിയായ ഈ ഫോണ്‍ 6.5 ഇഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ റിയര്‍ ക്യാമറകള്‍, എ 5000 എംഎഎച്ച് ബാറ്ററി എന്നിവയുമായി എത്തുന്നു. ഫോണിന്‍റെ വിലയെക്കുറിച്ച് വ്യക്തതയില്ലെങ്കിലും, 6000-ത്തിനും 7000-നുമിടയില്‍ ആകുമെന്നു പ്രവചിക്കപ്പെടുന്നു. 
 

Follow Us:
Download App:
  • android
  • ios