എല്ലാ വിഭാഗങ്ങളിലെയും ഉല്പന്നങ്ങൾക്കും ഡീലുകളും ഓഫറുകളും മികച്ച ഓഫറുകളാണ് സെയിലിൽ ഉള്ളത്. 23 ന് ആരംഭിച്ച സെയിൽ 30 ന് അവസാനിക്കും.

വൻ കിഴിവുകളുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2022. എല്ലാ വിഭാഗങ്ങളിലെയും ഉല്പന്നങ്ങൾക്കും ഡീലുകളും ഓഫറുകളും മികച്ച ഓഫറുകളാണ് സെയിലിൽ ഉള്ളത്. 23 ന് ആരംഭിച്ച സെയിൽ 30 ന് അവസാനിക്കും. 15000 രൂപയ്ക്ക് താഴെയുള്ള മികച്ച ഹാൻഡ്സെറ്റുകളാണ് ഫോണിലുള്ളത്. 

സാംസങ് ഗാലക്‌സി എഫ് 23 5 ജി (128 ജിബി) 13,499 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750G പ്രോസസറിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 5,000mAh ബാറ്ററിയുടെ സപ്പോർട്ടുള്ള ഈ ഫോണിന്റെ മുൻവശത്ത് 8MP ക്യാമറയുണ്ട്. 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി + ഡിസ്‌പ്ലേയുള്ള സ്മാർട്ട്‌ഫോണിന് പിന്നിൽ 50 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമുണ്ട്.

ഓപ്പോ കെ10 5G ഇപ്പോൾ 14,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ലഭ്യമായിട്ടുള്ളത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും ആക്‌സിസ് ബാങ്ക് കാർഡുകൾക്കും ഇ-ടെയ്‌ലർ 10ശതമാനം ഓഫർ നൽകുന്നുണ്ട്. 5,000mAh ബാറ്ററിയുള്ള സ്മാർട്ട്‌ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 810 പ്രൊസസറിൽ പ്രവർത്തിക്കുന്നുണ്ട്. 48എംപിയും 2എംപി ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ സെൻസറുമായാണ് ഫോൺ വരുന്നത്.

പൊക്കൊ M4 പ്രോ ഫ്ലിപ്പ്കാർട്ടിൽ 10,999 രൂപയ്ക്കാണ് വിൽക്കുന്നത്. സ്‌മാർട്ട്‌ഫോണിന് 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേ, 90Hz റിഫ്രഷിങ് റേറ്റും ഉണ്ട്. മീഡിയടെക് ഹീലിയോ ജി96 ഒക്ടാ കോർ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 8എംപി, 2എംപി ക്യാമറ സെൻസറുകൾക്കൊപ്പം 64 എംപി പ്രൈമറി ക്യാമറയാണ് പെയർ ചെയ്തിരിക്കുന്നത്. 

വിവോ T1 5G യുടെ വില 14,999 രൂപയാണ്. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് കാർഡ് ഉടമകൾക്ക് 10 ശതമാനം ഓഫറുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് സപ്പോർട്ട് നൽകുന്നത്. കൂടാതെ 5,000 എംഎഎച്ച് ബാറ്ററിയും സപ്പോർട്ടിനുണ്ട്. ബാക്കിൽ 50MP+2MP+2MP സെൻസറുകൾ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഈ ഫോണിനുള്ളത്.

റിയൽമീ 9 Pro 5Gയും 14,999 രൂപയ്ക്ക് വാങ്ങാം. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രൊസസറിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണിന് 6.6 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ ഫ്രണ്ട് ക്യാമറ 16എംപിയുടെ സെൽഫി ക്യാമറയാണ്.

ആകർഷകമായ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2022 ആരംഭിച്ചു