ഫ്ലിപ്പ്കാര്‍ട്ടിലെ വരാനിരിക്കുന്ന വില്‍പ്പനയുടെ ഭാഗമായി, ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും 10 ശതമാനം കിഴിവ് ലഭിക്കും. 

സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹോം എന്റര്‍ടൈന്‍മെന്റ് സിസ്റ്റങ്ങള്‍, ലാപ്ടോപ്പുകള്‍, ഹോം ആക്‌സസ്സറീസ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിസ്‌ക്കൗണ്ടുമായി ഫ്ലിപ്പ്കാര്‍ട്ട് (Flipkart). ആകര്‍ഷകമായ ഡീലുകളും ഡിസ്‌കൗണ്ടുകളും സ്വന്തമാക്കാന്‍ കഴിയുന്ന ഈ ഇവന്റ് ഡിസംബര്‍ 16 ന് ആരംഭിച്ച് ഡിസംബര്‍ 21 ന് അവസാനിക്കും.

ഫ്ലിപ്പ്കാര്‍ട്ടിലെ വരാനിരിക്കുന്ന വില്‍പ്പനയുടെ ഭാഗമായി, ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും 10 ശതമാനം കിഴിവ് ലഭിക്കും. അതിനാല്‍ ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഈ വില്‍പ്പന അനുയോജ്യമായ ഇവന്റാണ്. എല്ലായ്പ്പോഴും എന്നപോലെ, എല്ലാ ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്കും ഒരു പ്രത്യേക പരിഗണന നല്‍കുന്നു, കാരണം അവര്‍ക്ക് മറ്റ് ആളുകള്‍ക്ക് ഒരു ദിവസം മുമ്പ് പ്രത്യേക വില്‍പ്പന ആക്സസ് ചെയ്യാന്‍ കഴിയും. എല്ലാ ദിവസവും വൈകുന്നേരം 4 മണിക്കും രാത്രി 10 മണിക്കും വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വില നല്‍കുന്ന ടിക്ക്-ടോക്ക് ഡീലുകളും വെബ്‌സൈറ്റ് നല്‍കും.

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് വില്‍പ്പനയിലെ ഓഫറുകളും ഡീലുകളും:

വരാനിരിക്കുന്ന ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയിലിനുള്ള എല്ലാ ഓഫറുകളും കിഴിവുകളും വെബ്സൈറ്റ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പ്രതീക്ഷിക്കാവുന്നതിന്റെ ചില സൂചനകള്‍ ഇത് നല്‍കിയിട്ടുണ്ട്:

* സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 60 ശതമാനം വരെ കിഴിവ്

* സാംസങ്ങ്, ആപ്പിള്‍, ഓപ്പോ, വിവോ തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ വമ്പന്‍ ഡീലുകളും ഡിസ്‌കൗണ്ടുകളും

* ടാബ്ലെറ്റിന് 45 ശതമാനം വരെ കിഴിവ്

* റഫ്രിജറേറ്ററുകളില്‍ 50 ശതമാനം വരെയും വീട്ടുപകരണങ്ങള്‍ക്ക് 70 ശതമാനം വരെയും കിഴിവ്

* ടിവികളില്‍ സീസണ്‍ അവസാനിക്കുന്ന ഡീലുകളില്‍ ആളുകള്‍ക്ക് 70 ശതമാനം കിഴിവ് ലഭിക്കും.

*വെബ്സൈറ്റ് ഗ്രൂമിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനവും മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനവും കിഴിവ് വാഗ്ദാനം ചെയ്യുന്നു.

* ഫര്‍ണിച്ചര്‍ ഇനങ്ങളില്‍ 70 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും