Asianet News MalayalamAsianet News Malayalam

ദുര്‍ബലഹൃദയരേ, ഐഫോണ്‍ 12 നിങ്ങള്‍ക്ക് അപകടം വിതച്ചേക്കും, കാരണമിതാണ്

മുമ്പത്തെ ഐഫോണ്‍ മോഡലുകളേക്കാള്‍ കൂടുതല്‍ കാന്തങ്ങള്‍ ഐഫോണ്‍ 12 മോഡലുകളില്‍ അടങ്ങിയിരിക്കുന്നതായി ആപ്പിള്‍ കുറിക്കുന്നു. വയര്‍ലെസ് ചാര്‍ജ് ചെയ്യുമ്പോള്‍ ഹൃദയസംബന്ധമായ അസുഖമുള്ള ഉപയോക്താക്കള്‍ 12 ഇഞ്ച് അല്ലെങ്കില്‍ 30 സെന്റിമീറ്റര്‍ അകലത്തിലും ഐഫോണ്‍, മാഗ് സേഫ് ആക്‌സസറികള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ആപ്പിള്‍ പറയുന്നു. 

For those with weak hearts, Apple iPhone 12 can be dangerous due to its magnets
Author
Apple Headquarters, First Published Jan 26, 2021, 11:15 AM IST

ഹൃദയസംബന്ധമായ പ്രശ്‌നമുള്ളവര്‍ ഒരു ഐഫോണ്‍ 12 ഉപയോഗിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ വാര്‍ത്ത വായിക്കണം. കാരണം മറ്റൊന്നുമല്ല, ഇത് നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഞെട്ടണ്ട, സംഗതി സത്യമാണ്. ഫോണ്‍ ഒരു കാരണവശാലും പോക്കറ്റില്‍ സൂക്ഷിക്കരുത്. കൂടാതെ ഐഫോണ്‍ 12, മാഗ് സേഫ് ആക്‌സസറികള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ സുരക്ഷിതമായ അകലത്തില്‍ സൂക്ഷിക്കുകയും വേണം. ഇക്കാര്യം ആപ്പിള്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലെ ഐഫോണ്‍ 12 മോഡലുകള്‍ മെഡിക്കല്‍ ഉപകരണങ്ങളോട് വളരെ അടുത്ത് വച്ചാല്‍ അപകടസാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു സപ്പോര്‍ട്ട് ഡോക്യുമെന്റ് ആപ്പിള്‍ അടുത്തിടെ പുറത്തിറക്കി

മുമ്പത്തെ ഐഫോണ്‍ മോഡലുകളേക്കാള്‍ കൂടുതല്‍ കാന്തങ്ങള്‍ ഐഫോണ്‍ 12 മോഡലുകളില്‍ അടങ്ങിയിരിക്കുന്നതായി ആപ്പിള്‍ കുറിക്കുന്നു. വയര്‍ലെസ് ചാര്‍ജ് ചെയ്യുമ്പോള്‍ ഹൃദയസംബന്ധമായ അസുഖമുള്ള ഉപയോക്താക്കള്‍ 12 ഇഞ്ച് അല്ലെങ്കില്‍ 30 സെന്റിമീറ്റര്‍ അകലത്തിലും ഐഫോണ്‍, മാഗ് സേഫ് ആക്‌സസറികള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ആപ്പിള്‍ പറയുന്നു. ഐഫോണ്‍ 12 നെക്കുറിച്ച് ഒരു ഹെല്‍ത്ത് പേപ്പര്‍ പുറത്തിറക്കിയതിന് ശേഷമാണ് ഈ വിവരം പുറത്തുവിടുന്നത്. ഐഫോണ്‍ 12 പ്രത്യേകിച്ചും അപ്പര്‍ പാക്കറുകളില്‍ സൂക്ഷിക്കുന്നത് ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള ചികിത്സയെ തടസ്സപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. 'ഐഫോണിലും മാഗ് സേഫിലും അനുയോജ്യമായ കേസുകളില്‍ ശക്തമായ കാന്തിക അറേ ഉള്ളതിനാല്‍ സാധ്യമായ ഇടപെടല്‍ ഉണ്ടായേക്കാമെന്ന് ആശങ്ക ഉയര്‍ത്തുന്നു.'

ഫോണിന് മാഗ് സേഫ് ആക്‌സസറികളുമായി പൊരുത്തപ്പെടുന്നതിന് ഐഫോണ്‍ 12 സീരീസില്‍ സെന്‍ട്രലൈസ്ഡ് ചാര്‍ജിംഗ് കോയിലിന് ചുറ്റും വൃത്താകൃതിയിലുള്ള കാന്തങ്ങള്‍ ഉണ്ടെന്ന് പേപ്പര്‍ കുറിക്കുന്നു. മാഗ് സേഫില്‍ ഒരു മാഗ്‌നെറ്റോമീറ്ററും സിംഗിള്‍ കോയിലും നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍സ് (എന്‍എഫ്‌സി) റീഡര്‍ അടങ്ങിയിരിക്കുന്നുവെന്ന് ഇത് രേഖപ്പെടുത്തുന്നു. ഈ കാന്തങ്ങള്‍ പിന്നീട് വയര്‍ലെസ് ചാര്‍ജറിലും മറ്റ് പെരിഫറല്‍ ആക്‌സസറികളിലും ഐഫോണ്‍ വിന്യസിക്കാന്‍ സഹായിക്കുകയും വയര്‍ലെസ് ചാര്‍ജിംഗ് വേഗത 15 വാട്ട്‌സ് വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

എല്ലാ ഐഫോണ്‍ 12 മോഡലുകളിലും മുമ്പത്തെ ഐഫോണ്‍ മോഡലുകളേക്കാള്‍ കൂടുതല്‍ കാന്തങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും, മുന്‍ ഐഫോണ്‍ മോഡലുകളേക്കാള്‍ മെഡിക്കല്‍ ഉപകരണങ്ങളില്‍ കാന്തിക ഇടപെടലിന് കൂടുതല്‍ അപകടസാധ്യതയുണ്ടെന്ന് ആപ്പിള്‍ അതിന്റെ സപ്പോര്‍ട്ട് പേജില്‍ കുറിക്കുന്നു. 'ഇംപ്ലാന്റ് ചെയ്ത പേസ് മേക്കറുകള്‍, ഡീഫിബ്രില്ലേറ്ററുകള്‍ എന്നിവ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കാന്തങ്ങളോടും റേഡിയോകളോടും പ്രതികരിക്കുന്ന സെന്‍സറുകള്‍ അടങ്ങിയിരിക്കാം,' ആപ്പിള്‍ അഭിപ്രായപ്പെട്ടു. നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഫിസിഷ്യനോടും ഉപകരണ നിര്‍മ്മാതാക്കളോടും ആലോചിക്കണമെന്നും ആപ്പിള്‍ ഉപയോക്താക്കളെ ഉപദേശിക്കുന്നു.

Follow Us:
Download App:
  • android
  • ios