മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ശക്തമായ ബാറ്ററി, നവീകരിച്ച വലിയ ഡിസ്പ്ലേ, മികച്ച ഇന്‍-ഹാൻഡ് സുഖം ഉറപ്പാക്കുന്ന പ്രീമിയം ക്വാഡ്-കർവ്ഡ് ബാക്ക് ഡിസൈൻ എന്നിവ പോക്കോ സി85 5ജിയെ കരുത്തുറ്റതാക്കുന്നു.
ദില്ലി: ഇന്ത്യയില്‍ പോക്കോ ഏറ്റവും പുതിയ ബജറ്റ്-സൗഹാര്‍ദ സ്‌മാര്‍ട്ട്ഫോണായ പോക്കോ സി85 5ജി (POCO C85 5G) പുറത്തിറക്കി. കരുത്തും ഈടും കൊണ്ട് 12,000 രൂപയിൽ താഴെയുള്ള വിഭാഗത്തിലെ ഫോണുകളുടെ മികച്ച വാല്യൂ ഫോർ മണി ഓപ്ഷനായി മാറുകയാണ് സി85 5ജി എന്ന് കമ്പനി അവകാശപ്പെടുന്നു. 6000mAh ബാറ്ററി കരുത്തില്‍ വന്നിരിക്കുന്ന പോക്കോ സി85 5ജി ഫോണില്‍ 33W ഫാസ്റ്റ് ചാർജിംഗ് സൗകര്യം ലഭ്യമാണ്. ക്വാഡ്-കർവ്ഡ് ബാക്ക്, മെലിഞ്ഞ 7.99 എംഎം പ്രൊഫൈൽ എന്നിവയാണ് പോക്കോ സി85 5ജിയുടെ പ്രധാന ഡിസൈന്‍ പ്രത്യേകത. 50-മെഗാപിക്സല്‍ എഐ ഡ്യുവൽ റിയർ ക്യാമറയും ഫോണിലുണ്ട്.
പോക്കോ സി85 5ജി: ബാറ്ററി, ചാര്‍ജര്‍
മികച്ച ബാറ്ററി അനുഭവം ഉറപ്പാക്കുന്ന പോക്കോ സി85 5ജിയിൽ രണ്ട് ദിവസത്തിലേറെ പവർ നൽകുന്ന 6000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് ഉള്ളതുകൊണ്ട് ഏകദേശം 28 മിനിറ്റിനുള്ളിൽ 50% ചാർജ് നേടാനാകും. 1 വാട്‌സ് വയേർഡ് റിവേഴ്സ് ചാർജിംഗ് വഴി മൊബൈലുകൾ, ടിഡബ്ല്യുഎസ് ഇയർബഡ്‌സ്, സ്‌മാർട്ട് വാച്ചുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയ്ക്കായി പോർട്ടബിൾ പവർ ബാങ്കായി പോക്കോ സി85 5ജിയെ ഉപയോഗിക്കാനും സാധിക്കും
പോക്കോ സി85 5ജി: ഡിസ്‌പ്ലെയും ക്യാമറകളും
സെഗ്‌മെന്‍റിലെ ഏറ്റവും വലിയ 6.9 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേയും 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രെഷ് റേറ്റും മികച്ച സ്ക്രോളിംഗ്, ആകർഷകമായ ഗെയിമിംഗ്, വ്യക്തമായ ദൃശ്യങ്ങൾ എന്നിവ നൽകുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 (450K+ AnTuTu സ്കോർ വരെ) ഉം 16 ജിബി വരെ ടർബോ റാമും ഇതിന് കരുത്തേകുന്നു. ആന്‍ഡ്രോയ്‌ഡ് 15-ൽ ഹൈപ്പര്‍ഒഎസ് 2.2 ഉപയോഗിച്ച് പുറത്തിറങ്ങിയ പോക്കോ സി85 5ജി ഫോണ്‍ ഐപി64 ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ്, 50-മെഗാപിക്സല്‍ എഐ ഡ്യുവൽ റിയർ ക്യാമറ, ഏത് വെളിച്ചത്തിലും വ്യക്തമായ ചിത്രങ്ങൾക്കായി 8എംപി സെൽഫി ഷൂട്ടർ എന്നിവ നല്‍കുന്നു.
എന്താണ് പോക്കോ സി85 5ജിയെ വേറിട്ട് നിർത്തുന്നത്?
33 വാട്‌സ് ഫാസ്റ്റ് ചാർജിംഗും വളരെ പ്രായോഗികമായ 10 വാട്‌സ് വയേർഡ് റിവേഴ്സ് ചാർജിംഗ് സവിശേഷതയും ഉള്ള 6000എംഎഎച്ച് ബാറ്ററി അനുഭവം, ഈ ഫോണ്‍ രണ്ട് ദിവസത്തിലേറെ സുഗമമായി ഉപയോഗിക്കാം.
മികച്ച ഇൻ-ഹാൻഡ് ഫീലിനായി ക്വാഡ്-കർവ്ഡ് ബാക്ക്, മെലിഞ്ഞ 7.99 എംഎം പ്രൊഫൈൽ, പ്രീമിയം ഡ്യുവൽ-ടോൺ ഫിനിഷ്, എളുപ്പത്തിൽ വേറിട്ടുനിൽക്കുന്ന ഒരു പ്രത്യേക ക്യാമറ ഡെക്കോ എന്നിവ പോക്കോ സി85 5ജിയുടെ സവിശേഷതകളാണ്.
അൾട്രാ സ്‌മൂത്ത് സ്ക്രോളിംഗ്, സ്വൈപ്പിംഗ്, ഗെയിമിംഗ്, ബിഞ്ച് വാച്ചിംഗ് എന്നിവയ്ക്കായി 120 ഹെർട്സ് റിഫ്രഷ് റേറ്റുമായി സെഗ്മെന്‍റിന്‍റെ ഏറ്റവും വലിയ 6.9 ഇഞ്ച് ഡിസ്പ്ലേ.
മീഡിയാടെക് ഡിമെൻസിറ്റി 6300-ൽ പ്രവർത്തിക്കുന്ന പോക്കോ സി85 5ജി ഫോണ്‍ 450K-ൽ അധികം ആൻടൂട്ടു സ്കോർ ഉള്ള ശ്രദ്ധേയമായ പ്രകടനം നൽകുന്നു. ഇത് ആൻഡ്രോയ്‌ഡ് 15-ൽ ഹൈപ്പർഒഎസ് 2.0 പ്രവർത്തിപ്പിക്കുകയും ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സോഫ്റ്റ്‌വെയർ വാഗ്‌ദാനം നൽകുകയും ചെയ്യുന്നു- 2 ആൻഡ്രോയ്‌ഡ് അപ്‌ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കും
പോക്കോ സി85 5ജി: ലഭ്യതയും ലോഞ്ച് ഓഫറുകളും
പോക്കോ സി85 5ജി ഡിസംബർ 16 മുതൽ ഫ്ലിപ്‌കാർട്ടിൽ മാത്രമായി 12 മണിക്ക് വിൽപ്പനയ്ക്ക് ലഭ്യമാകും. 4ജിബി+128ജിബി വേരിയന്‍റിന് 10,999 രൂപ, 6ജിബി+128ജിബി വേരിയന്‍റിന് 11,999 രൂപ, 8ജിബി+128ജിബി വേരിയന്‍റിന് 13,499 രൂപ എന്നിങ്ങനെയാണ് ആണ് പോക്കോ സി85 5ജിയുടെ പ്രാരംഭ വില. ലോഞ്ച് ഓഫറിന്‍റെ ഭാഗമായി, ഉപഭോക്താക്കൾക്ക് എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, അല്ലെങ്കിൽ എസ്‌ബിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 1,000 രൂപ ഇൻസ്റ്റന്‍റ് ബാങ്ക് ഡിസ്‌കൗണ്ട് നേടാം, അല്ലെങ്കിൽ അർഹമായ ഉപകരണങ്ങളിൻ മേൽ 1,000 രൂപ എക്സ്ചേഞ്ച് ബോണസ് തിരഞ്ഞെടുക്കാം. കൂടാതെ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 3 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ലഭ്യമാണ്. ഈ ഓഫറുകൾ വിൽപ്പനയുടെ ആദ്യ ദിവസത്തിന് മാത്രം ബാധകമാണ്.



