50എംപിയുടെ ഇരട്ട റിയര്‍ ക്യാമറ, 50എംപി സെല്‍ഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ സോക് ചിപ്‌സെറ്റ്, 5.99 എംഎം മാത്രം കട്ടി, 68 വാട്‌സ് വയേര്‍ഡ് ചാര്‍ജിംഗ് തുടങ്ങിയ മോട്ടോറോള എഡ്‌ജ് 70യുടെ പ്രത്യേകതകള്‍
ദില്ലി: മോട്ടോറോള അവരുടെ അള്‍ട്രാ-തിന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലായ മോട്ടോറോള എഡ്‌ജ് 70യുടെ (Motorola ultra-thin Edge 70) ഇന്ത്യന്‍ ലോഞ്ച് പ്രഖ്യാപിച്ചു. മോട്ടോറോള എഡ്‌ജ് 70 ഡിസംബര്‍ 15ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഫ്ലിപ്‌കാര്‍ട്ട്, മോട്ടോറോള ഓണ്‍ലൈന്‍ സ്റ്റോര്‍, മറ്റ് റീടെയ്‌ലര്‍മാര്‍ എന്നിവ വഴിയാണ് മോട്ടോറോള എഡ്‌ജ് 70യുടെ ഇന്ത്യയിലെ വില്‍പന നടക്കുക. മോട്ടോറോള എഡ്‌ജ് 70യുടെ വില്‍പനയ്‌ക്കായി പ്രത്യേക മൈക്രോസൈറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് ആരംഭിച്ചിട്ടുണ്ട്. 50 എംപിയുടെ ട്രിപ്പിള്‍ ക്യാമറയാണ് മോട്ടോറോള എഡ്‌ജ് 70യുടെ ഏറ്റവും വലിയ പ്രത്യേകത.
മോട്ടോറോള എഡ്‌ജ് 70 ക്യാമറ, ബാറ്ററി, ചാര്‍ജര്‍, കട്ടി
സ്ലിം ഡിസൈനിലാണ് മോട്ടോറോള എഡ്‌ജ് 70 ഒരുക്കിയിരിക്കുന്നത്. സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ സോക് ചിപ്‌സെറ്റിലാണ് മോട്ടോറോള എഡ്‌ജ് 70 സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രവര്‍ത്തനം. 50-മെഗാപിക്‌സലിന്‍റെ രണ്ട് റിയര്‍ ക്യാമറകളും സെല്‍ഫി ക്യാമറയും മോട്ടോറോള എഡ്‌ജ് 70യില്‍ ഉള്‍പ്പെടുന്നു. വെറും 5.99 എംഎം മാത്രമായിരിക്കും മോട്ടോറോള എഡ്‌ജ് 70 ഫോണിന്‍റെ കട്ടി. ഫോണിന്‍റെ മിക്ക സ്‌പെസിഫിക്കേഷനുകളും ആഗോള വേരിയന്‍റിന് സമാനമാണ്. 68 വാട്‌സ് വയേര്‍ഡ്, 15 വാട്‌സ് വയര്‍ലെസ് പിന്തുണയില്‍ വലിയ 5,000 എംഎഎച്ച് സിലിക്കോണ്‍-കാര്‍ബണ്‍ ബാറ്ററി മോട്ടോറോള എഡ്‌ജ് 70ന് നല്‍കിയിരിക്കുന്നു. ഇന്ത്യയില്‍ 35,000 രൂപയാണ് മോട്ടോറോള എഡ്‌ജ് 70ന്‍റെ അടിസ്ഥാന മോഡലിന് വില.
മോട്ടോറോള എഡ്‌ജ് 70 ഡിസ്‌പ്ലെ, സുരക്ഷാ റേറ്റിംഗ്, കളര്‍ ഓപ്ഷനുകള്‍, മറ്റ് സവിശേഷതകള്‍
120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.7 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലെയാണ് മോട്ടോറോള എഡ്‌ജ് 70യ്ക്ക് നല്‍കിയിരിക്കുന്നത്. 4500 നിറ്റ്സാണ് സ്‌ക്രീനിന്‍റെ പീക്ക് ബ്രൈറ്റ്‌നസ്. വിസി കൂളിംഗ് സംവിധാനം, 159 ഗ്രാം ലൈറ്റ്-വെയിറ്റ് ബോഡി, PANTONE Lily Pad, PANTONE Gadget Grey, PANTONE Bronze Green എന്നീ നിറങ്ങള്‍, മെറ്റല്‍ ഫ്രെയിം, ഐപി68 + ഐപി69 റേറ്റിംഗ്, മിലിട്ടറി-ഗ്രേഡ് ഡൂറബിളിറ്റി, ആന്‍ഡ്രോയ് 16, മൂന്ന് ആന്‍ഡ്രോയ്‌ഡ് ഒഎസ് അപ്‌ഡേറ്റുകള്‍, നാല് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റ് എന്നിവയും മോട്ടോറോള എഡ്‌ജ് 70 അള്‍ട്രാ-തിന്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രത്യേകതകളാണ്.



