Asianet News MalayalamAsianet News Malayalam

ഗാലക്‌സി എസ് 10 ലൈറ്റ് ഈ മാസം ഇന്ത്യയില്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്തിടെ പ്രഖ്യാപിച്ച സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ് ഈ മാസം അവസാനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സൂചന. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ വില വെളിപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന പുതിയ ലീക്കുകള്‍ പുറത്തുവന്നിട്ടുണ്ട്

Galaxy S10 Lite is out in India this month
Author
India, First Published Jan 9, 2020, 8:07 PM IST

അടുത്തിടെ പ്രഖ്യാപിച്ച സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ് ഈ മാസം അവസാനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സൂചന. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ വില വെളിപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന പുതിയ ലീക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഐഎഎന്‍എസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ് ഇന്ത്യയില്‍ ഏകദേശം 40,000 രൂപയ്ക്ക് വിപണിയിലെത്തിക്കാനും ഫ്ലിപ്കാര്‍ട്ട് വഴി രാജ്യത്ത് ലഭ്യമാക്കാനും സാംസങ് തയ്യാറെടുക്കുന്നു. ഡീലുകളും ഓഫറുകളും എസ് 10 ലൈറ്റ് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുമെന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗാലക്‌സി എസ് 10 ലൈറ്റ് ഫെബ്രുവരി ആദ്യ വാരത്തില്‍ ലഭ്യമാകും. 

അമേരിക്കയില്‍ നടക്കുന്ന ടെക്ക് ഷോയായ സിഇഎസ് 2020-ല്‍ നോട്ട് 10 ലൈറ്റിനൊപ്പം ഗാലക്‌സി എസ് 10 ലൈറ്റ് ഈ ആഴ്ച ആദ്യം പുറത്തിറക്കിയിരുന്നു. രണ്ട് ഫോണുകളും സാംസങ്ങിന്റെ ഏറ്റവും പ്രശസ്തമായ രണ്ട് മുന്‍നിരകളായ എസ് 10, നോട്ട് 10 സീരീസ് ഫോണുകളുടെ ലൈറ്റ് വേരിയന്റുകളുമായി വരുന്നു. എന്നിരുന്നാലും, തികച്ചും വ്യത്യസ്തമായ രണ്ട് ഫ്‌ലാഗ്ഷിപ്പുകളുടെ ലൈറ്റ് വേരിയന്റുകളാണെങ്കിലും, സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്, എസ് 10 ലൈറ്റ് എന്നിവ ധാരാളം സവിശേഷതകള്‍ പങ്കിടുന്നു. ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് എന്നിവ എഡ്ജ് ടു എഡ്ജ് 6.7 ഇഞ്ച് ഇന്‍ഫിനിറ്റിഒ ഡിസ്‌പ്ലേകള്‍ നല്‍കുന്നു. ഫുള്‍ എച്ച്ഡി + റെസല്യൂഷനുകള്‍ക്കും 394 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയുണ്ട്.

ഗാലക്‌സി എസ് 10 ലൈറ്റില്‍ സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസറുമായി വരുന്നു. 6/8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമാണ് ഇതിലുള്ളത്. ഗാലക്‌സി എസ് 10 ലൈറ്റില്‍ പവര്‍ സൂക്ഷിക്കുന്നത് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ്. എസ് 10 ലൈറ്റില്‍ 5 മെഗാപിക്‌സല്‍ എഫ്/2.4 മാക്രോ ലെന്‍സും നല്‍കുന്നു. സൂപ്പര്‍ സ്‌റ്റെഡി ഒഐഎസ് അവതരിപ്പിക്കുന്ന 48 മെഗാപിക്‌സല്‍ എഫ് 2.0 വൈഡ് ആംഗിള്‍ ലെന്‍സും 12 മെഗാപിക്‌സല്‍ എഫ്/2.2 അള്‍ട്രാ വൈഡ് 123 ഡിഗ്രി ആംഗിള്‍ ലെന്‍സും ഇതില്‍ ഉള്‍ക്കൊള്ളുന്നു. 

താരതമ്യപ്പെടുത്തുമ്പോള്‍, നോട്ട് 10 ലൈറ്റിന് 12 മെഗാപിക്‌സല്‍ എഫ്/2.2 അള്‍ട്രാ വൈഡ് ലെന്‍സ് ലഭിക്കും. ഡ്യുവല്‍ പിക്‌സല്‍ സാങ്കേതികവിദ്യയും ഒഐഎസും ഉള്ള 12 മെഗാപിക്‌സല്‍ എഫ്/1.7 വൈഡ് ആംഗിള്‍ ലെന്‍സ്; കൂടാതെ 12 മെഗാപിക്‌സല്‍ എഫ്/2.4 ടെലിഫോട്ടോ ലെന്‍സും (ഒഐഎസിനൊപ്പം) ഉണ്ടാകും. ഇതിനുപുറമെ, ഗാലക്‌സി നോട്ട് 10 ലൈറ്റിലെ എസ് പെന്‍ സാന്നിധ്യമാണ് ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം.

Follow Us:
Download App:
  • android
  • ios