Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ മണ്ണില്‍ ഐഫോണ്‍- ഗൂഗിള്‍ കിടമത്സരം; പിക്‌സൽ 8 ഫോണുകൾ ഇന്ത്യയില്‍ നിര്‍മാണം തുടങ്ങി

രാജ്യത്ത് ഏത് കമ്പനിയാണ് ഗൂഗിൾ പിക്സൽ നിർമ്മിക്കുക എന്നത് കമ്പനി വെളിപ്പെടുത്തിയിട്ടില്ല

Google Pixel 8 production in India begins
Author
First Published Aug 18, 2024, 9:39 AM IST | Last Updated Aug 18, 2024, 9:41 AM IST

ദില്ലി: ഗൂഗിളിന്‍റെ പിക്സൽ ഫോണുകൾ ഇന്ത്യയില്‍ നിര്‍മിക്കുന്നു. ഗൂഗിളാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ പിക്‌സൽ 9 ഫോണുകൾ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പായായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. പിക്‌സൽ 8 ഫോണുകൾ മാത്രമാണ് ഇന്ത്യയിൽ നിർമിക്കുന്നത്. പിക്‌സൽ 8, പിക്‌സൽ 8എ ഫോണുകൾ അക്കൂട്ടത്തിൽ ഇല്ല. എക്സിൽ ഗൂഗിള്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇതെക്കുറിച്ച് പറയുന്നത്. 

രാജ്യത്ത് നിർമ്മിച്ച ആദ്യ ബാച്ച് പിക്സൽ 8 ഫോണുകൾ പുറത്തിറങ്ങാൻ പോകുന്നുവെന്നായിരുന്നു കമ്പനിയുടെ പോസ്റ്റ്. രാജ്യത്ത് ഏത് കമ്പനിയാണ് ഗൂഗിൾ പിക്സൽ നിർമ്മിക്കുന്നത് എന്നത് ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല. ഗൂഗിളിന്‍റെ ആഗോള നിർമാണ പങ്കാളിയായ കോംപൽ (Compal) പിക്‌സൽ 8 മോഡലുകൾക്ക് വേണ്ടി ഇന്ത്യൻ കമ്പനിയായ ഡിക്‌സൺ ടെക്‌നോളജീസുമായി സഹകരിക്കുന്നുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഈ വർഷം ഒരു കോടി പിക്‌സൽ ഫോണുകൾ നിർമിക്കാനാണ് ഗൂഗിളിന്‍റെ പദ്ധതിയെന്നും റിപ്പോർട്ടുകൾ പറയുന്നു. 

Read more: കനത്തില്‍ കുഞ്ഞന്‍, ഡിസ്പ്ലെയില്‍ വമ്പന്‍; ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് എത്തി, വിലയും സവിശേഷതകളും

ഇന്ത്യൻ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയുമായുള്ള ബന്ധം ശക്തമാക്കുന്നതിനായാണ് ഇത്തരമൊരു നീക്കം. കൂടാതെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ചെലവ് ചുരുക്കാനും ഈ നീക്കത്തിലൂടെ ഗൂഗിളിന് സാധിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. മറ്റ് പിക്‌സൽ ഫോണുകളുടെ ഉല്‍പാദനം ഇന്ത്യയിൽ ആരംഭിക്കുമോ എന്നതിൽ വ്യക്തതയില്ല. പുതിയ പിക്‌സൽ 9 ഫോണുകളും ഭാവിയിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ചേക്കും. 

ഗൂഗിളിന്‍റെ എതിരാളികളിലൊന്നായ ആപ്പിൾ നേരത്തെ തന്നെ ഐഫോണുകളുടെ നിർമാണം ഇന്ത്യയിൽ സജീവമാക്കിയിട്ടുണ്ട്.  ഫോക്‌സ്‌കോൺ, ടാറ്റ ഇലക്ട്രോണിക്‌സ് എന്നീ കമ്പനികളാണ് ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നത്. ആഗോള വിപണിയിലെ 14 ശതമാനം ഐഫോണുകളും ഇന്ത്യയിലാണ് നിർമിക്കുന്നത്. ഇതിന് പുറമെയാണ് ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ നിര്‍മാണവും ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. 

Read more: ഓഗസ്റ്റ് 19ന് സൂപ്പര്‍മൂണ്‍, അതും ബ്ലൂമൂണ്‍! ചാന്ദ്രവിസ്‌മയം കാണുന്ന സമയം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios