Asianet News MalayalamAsianet News Malayalam

ക്യാമറയാണ് മെയിന്‍; ഐഫോണിനെ അടിക്കാന്‍ പുത്തന്‍ 5ജി ഫോണുമായി ഹോണര്‍, സവിശേഷതകള്‍ വിശദമായി

ട്രിപ്പിള്‍-ലെന്‍സ് റീയര്‍ ക്യാമറയാണ് ഹോണര്‍ 200 ലൈറ്റ് 5ജിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്

Honor 200 Lite 5G with 108MP camera to launch in India this date
Author
First Published Sep 15, 2024, 12:52 PM IST | Last Updated Sep 15, 2024, 12:52 PM IST

മുംബൈ: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ കമ്പനിയായ വാവെയ്‌ ടെക്നോളജീസിന്‍റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ ഹോണര്‍ പുതിയ ഫോണ്‍ സെപ്റ്റംബര്‍ 19ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഹോണര്‍ 200 ലൈറ്റ് 5ജി എന്നാണ് പേര്. 108 എംപി പ്രധാന ക്യാമറ, അമോല്‍ഡ് ഡിസ്‌പ്ലെ തുടങ്ങി നിരവധി സവിശേഷതകള്‍ ഹോണര്‍ 200 ലൈറ്റ് 5ജിക്കുണ്ട്. 

സെപ്റ്റംബര്‍ 19ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ഹോണര്‍ 200 ലൈറ്റ് 5ജി ഇന്ത്യയില്‍ വില്‍പന ആരംഭിക്കുക. ഹോണറിന്‍റെ വെബ്‌സൈറ്റും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണും വഴിയാണ് പ്രധാന വില്‍പന. റീടെയ്‌ല്‍ ഔട്ട്‌ലറ്റുകളിലും ഫോണ്‍ ലഭ്യമായിരിക്കും. രാജ്യത്ത് ഇതിനകം ലഭ്യമായ ഹോണര്‍ 200 5ജി, ഹോണര്‍ 200 പ്രോ 5ജി എന്നിവയുടെ ചുവടുപിടിച്ചാണ് ഹോണര്‍ 200 ലൈറ്റ് 5ജി ഇന്ത്യയിലേക്ക് വരുന്നത്. മൂന്ന് കളര്‍ വേരിയന്‍റുകളില്‍ സ്ലീക്ക് ഡിസൈനാണ് ഫോണിന് നല്‍കിയിരിക്കുന്നത് എന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. 

ട്രിപ്പിള്‍-ലെന്‍സ് റീയര്‍ ക്യാമറയാണ് ഹോണര്‍ 200 ലൈറ്റ് 5ജിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. എഫ്/1.75 അപേര്‍ച്വറില്‍ വരുന്ന 108 മെഗാപിക്‌സല്‍ ക്യാമറ മികച്ച ചിത്രങ്ങള്‍ ഉറപ്പുനല്‍കേണ്ടതാണ്. ഇതിനൊപ്പം ഓരോ ഡെപ്‌ത്ത് സെന്‍സറും മാക്രോ ലെന്‍സും അടങ്ങിയിരിക്കുന്നു. ഇവയ്ക്ക് എഫ്/2.2, എഫ്/2.5 അപേര്‍ച്വറുകളാണ് നല്‍കിയിരിക്കുന്നത്. സെര്‍ഫിക്കും വീഡിയോ കോളിംഗിനുമായി 50 എംപി വൈഡ്-ആംഗിള്‍ ക്യാമറ ഉറപ്പാക്കിയിരിക്കുന്നു. വിവിധ ലൈറ്റ് സാഹചര്യങ്ങളില്‍ പ്രയോജനകരമാകുന്ന സെല്‍ഫീ ലൈറ്റ് എന്ന ഫീച്ചറും ഹോണര്‍ 200 ലൈറ്റ് 5ജിയിലുണ്ട്. 

3240Hz PWM ഡിമ്മിംഗ് റേറ്റില്‍ വരുന്ന അമോല്‍ഡ് ഡിസ്‌പ്ലെ മികച്ച ദൃശ്യാനുഭവം നല്‍കും. 6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ ഡിസ്പെയാണിത്. ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനത്തില്‍ മാജിക് ഒഎസ് 8ആണ് ഹോണര്‍ 200 ലൈറ്റ് 5ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മീഡിയടെക് ഡൈമന്‍സിറ്റി 6080 പ്രൊസസര്‍, 4,500 എംഎഎച്ച് ബാറ്ററി, 35 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് എന്നിവയാണ് മറ്റ് പ്രധാന പ്രത്യേകതകള്‍. 8 ജിബി റാമും 256 ജിബി ഇന്‍റേണല്‍ സ്റ്റോറേജും വരുന്ന ഹോണര്‍ 200 ലൈറ്റ് 5ജിക്ക് യുകെയില്‍ ഏകദേശം 29,900 രൂപയാണ് വില. 

Read more: മൂന്ന് മടക്ക് ചൈനയില്‍ കയറിയങ്ങ് കൊളുത്തി; വാവെയ് ട്രൈ-ഫോള്‍ഡ് ആഗോള വിപണിയിലേക്ക്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios