Asianet News MalayalamAsianet News Malayalam

ഹോണര്‍ 9എക്‌സുമായി ഹുവാവെ, ഫ്ലിപ്കാർട്ടിൽ ഉടന്‍ ലിസ്റ്റ് ചെയ്യും, ടീസര്‍ പുറത്തിറങ്ങി!

ബയോമെട്രിക് സുരക്ഷയ്ക്കായി ഫോണിന് പരമ്പരാഗത ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്‌സ് അണ്‍ലോക്കും ലഭിക്കും. 4 ജി വോള്‍ട്ട്, ഡ്യുവല്‍ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് + ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്‌സി എന്നിവ കണക്റ്റിവിറ്റി സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. 

huawei will soon be listed on flipkart with the honor 9x
Author
Delhi, First Published Jan 4, 2020, 9:58 PM IST

2020 ഹുവാവെയ്ക്കും അതിന്റെ ഉപ ബ്രാന്‍ഡായ ഹോണറിനും ഒരു പ്രധാന വര്‍ഷമാകും. ആഗോള വിപണിയില്‍ അവര്‍ നേരിടുന്ന സമ്മര്‍ദ്ദം കാരണം രണ്ട് ബ്രാന്‍ഡുകളും ഈ വര്‍ഷം വരുമാനം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയിലേക്കാണ് കൂടുതല്‍ ശ്രദ്ധ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഈ വര്‍ഷമാദ്യം തന്നെ കമ്പനി ഫ്ലിപ്കാർട്ടുമായി കൈകോര്‍ത്തതിന്റെ സൂചനകള്‍ പുറത്തുവന്നു. ഫ്ലിപ്കാർട്ടിൽ പ്രത്യക്ഷപ്പെട്ട ഒരു പുതിയ ടീസറാണ് ഇതിന്റെ തെളിവ്, ഹോണര്‍ 9 എക്‌സിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, പുതിയൊരു ഫോണിന്റെ ഇന്ത്യന്‍ ലോഞ്ചിങ്ങിനെ ഇത് സൂചിപ്പിക്കുന്നു.

മുമ്പ് പുറത്തിറക്കിയ എല്ലാ ഹോണര്‍ എക്‌സ് സീരീസ് ഫോണുകളുടെയും ടൈംലൈന്‍ ടീസറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2014 ഒക്ടോബറില്‍ ലോഞ്ച് ചെയ്ത ഹോണര്‍ 4 എക്‌സ് മുതല്‍ 2018 ല്‍ സമാരംഭിച്ച ഹോണര്‍ 8 എക്‌സ് വരെ ഇതില്‍ കാണാം. ഇപ്പോള്‍ 2020 ല്‍ ലോഞ്ച് ചെയ്യുന്ന ഹോണര്‍ 9 എക്‌സിനെക്കുറിച്ചും ഇതില്‍ സൂചനയുണ്ട്.

ഫ്ലിപ്കാർട്ടിൽ ഫോണിന്റെ ലിസ്റ്റിംഗ് പേജ് വഴി പങ്കിട്ട ടീസര്‍, ഇന്ത്യയില്‍ വരാനിരിക്കുന്ന ഹോണര്‍ 9 എക്‌സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇതിനുപുറമെ ഹോണര്‍ 9 എക്‌സ് ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഹോണര്‍ ഇന്ത്യ പ്രസിഡന്റ് ചാള്‍സ് പെംഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഫോണിനെ സംബന്ധിച്ചിടത്തോളം, 6.59 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയുള്ള ഹോണര്‍ 9 എക്‌സ് ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്, പുതിയ കിരിന്‍ 710 എഫ് സോസി ചിപ്‌സെറ്റ് ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനാം. 

ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം പൂര്‍ത്തിയാക്കുന്നതിന് 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി, 8 മെഗാപിക്‌സല്‍ ലെന്‍സിലേക്ക് ജോടിയാക്കിയ 48 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സ് ഉള്‍പ്പെടെ ഒരു ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം കൊണ്ടുവരും. സെല്‍ഫികള്‍ ക്ലിക്കുചെയ്യുന്നതിനായി 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണില്‍ ഉണ്ടാകും. 

ബയോമെട്രിക് സുരക്ഷയ്ക്കായി ഫോണിന് പരമ്പരാഗത ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്‌സ് അണ്‍ലോക്കും ലഭിക്കും. 4 ജി വോള്‍ട്ട്, ഡ്യുവല്‍ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് + ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്‌സി എന്നിവ കണക്റ്റിവിറ്റി സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഹാന്‍ഡ്‌സെറ്റില്‍ ഉള്ളത്.

Follow Us:
Download App:
  • android
  • ios