Asianet News MalayalamAsianet News Malayalam

ഐഫോണ്‍ വെറും 38,999 രൂപയ്ക്ക് കീശയിലാക്കാം; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ വന്‍ അവസരം- റിപ്പോര്‍ട്ട്

ഐഫോണുകള്‍ക്ക് പുറമെ വണ്‍പ്ലസ്, റിയല്‍മി എന്നിവയുടെ സ്‌മാര്‍ട്ട്ഫോണുകള്‍ക്കും വിലക്കുറവ് 

iPhone 13 available at just Rs 38999 during Amazon Great Indian Festival Sale report
Author
First Published Sep 16, 2024, 11:00 AM IST | Last Updated Sep 16, 2024, 11:03 AM IST

ദില്ലി: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണ്‍ സെപ്റ്റംബര്‍ 20 മുതല്‍ 'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍' നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പനമേളയില്‍ ഏതൊക്കെ സ്മാര്‍ട്ട്ഫോണുകള്‍ വിലക്കുറവില്‍ ലഭ്യമാകും എന്ന വിവരവും ആമസോണ്‍ പുറത്തുവിട്ടിട്ടുണ്ട്. ആപ്പിളിന്‍റെ ഐഫോണിന്‍റെ ഒരു മോഡല്‍ വന്‍ വിലക്കുറവില്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ലഭ്യമായിരിക്കും എന്നാണ് ടൈംസ്‌നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വണ്‍പ്ലസ് 11ആര്‍, വണ്‍പ്ലസ് 12, വണ്‍പ്ലസ് 12ആര്‍, വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ്, വണ്‍പ്ലസ് നോര്‍ഡ് സിഇ4 തുടങ്ങിയ മോഡലുകള്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമായിരിക്കും എന്നാണ് ആമസോണ്‍ ടീസര്‍ പേജ് സൂചിപ്പിക്കുന്നത്. റിയല്‍മിയുടെ റിയല്‍ നാര്‍സോ 70 പ്രോ, റിയല്‍മി ജിടി 6ടി എന്നീ മോഡലുകളും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ വിലക്കുറവില്‍ പ്രതീക്ഷിക്കാം. ഇതിന് പുറമെയാണ് ഐഫോണ്‍ 13നെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ഐഫോണ്‍ 13ന്‍റെ 128 ജിബി അടിസ്ഥാന വേരിയന്‍റ് വെറും 38,999 രൂപയ്ക്ക് ലഭ്യമാകും എന്ന് ടൈംസ് നൗവിന്‍റെ വാര്‍ത്തയില്‍ പറയുന്നു. 

Read more: റിയല്‍മി വരെ ആപ്പിളിനെ എടുത്തിട്ടലക്കുന്നു; ഐഫോണ്‍ 16 മോഡല്‍ ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ 'കോപ്പി'യുമായി വീഡിയോ

ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയതോടെ നിര്‍ത്തലാക്കിയ മോഡലുകളിലൊന്നാണ് സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 13. എന്നാല്‍ സ്റ്റോക്ക് തീരും വരെ ഈ ഫോണ്‍ ആപ്പിളിന്‍റെ റീടെയ്‌ലര്‍മാരില്‍ നിന്നും ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വാങ്ങാനാകുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. 2021ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 13 മികച്ച പെര്‍ഫോമന്‍സും സ്ലീക്ക് ഡിസൈനും കട്ടിംഗ്-എഡ്‌ജ് ഫീച്ചറുകളും കൊണ്ട് ശ്രദ്ധേയമായ സ്‌മാര്‍ട്ട്ഫോണ്‍ മോഡലാണ്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഒഎല്‍ഇഡി ഡിസ്പെയാണ് ഇതിന് വരുന്നത്. ആപ്പിളിന്‍റെ എ15 ബയോനിക് ചിപ്പാണ് ഐഫോണ്‍ 13ന്‍റെ തലച്ചോര്‍ എന്ന് പറയുന്നത്. ഐഒഎസ് 14 ആണ് ഒഎസ്. 12 എംപി പ്രൈമറിയും അള്‍ട്രാ വൈഡ് ലെന്‍സും ഉള്‍പ്പെടുന്ന ഈ ഫോണ്‍ 38,999 രൂപയ്ക്ക് ലഭ്യമാവുക കുറഞ്ഞ സമയത്തേക്ക് മാത്രമായിരിക്കും. സെല്‍ഫിക്കായുള്ള ഫ്രണ്ട് ക്യാമറയും (ട്രൂഡെപ്‌ത്) 12 എംപിയുടേതാണ്. 

ഐഫോണ്‍ 13ന്‍റെ 128 ജിബി മിഡ്‌നൈറ്റ് വേരിയന്‍റ് ഇപ്പോഴും ആമസോണില്‍ ലഭ്യമാണ്. 59,600 രൂപ വിലയുള്ള ഈ മോഡല്‍ 16 ശതമാനം കിഴിവോടെ 49,900 രൂപയ്ക്ക് ലഭ്യമാകും എന്നാണ് ആമസോണിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ നോ കോസ്റ്റ് ഇഎംഐയും 1,000 രൂപയുടെ ബാങ്ക് ഓഫറുമുണ്ട്. ടൈംനൗ റിപ്പോര്‍ട്ട് സത്യമെങ്കില്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ഐഫോണ്‍ 13ന് ഒറ്റയടിക്ക് 10,000 രൂപയാണ് ഈ വിലയില്‍ നിന്ന് കുറയുക. 

Read more: 'ഐഫോണ്‍ 16 ഏശിയില്ല, ബുക്കിംഗില്‍ കനത്ത ഇടിവ്, പ്രോ മോഡലുകള്‍ക്ക് തീരെ ഡിമാന്‍ഡില്ല'- കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios