ദില്ലി: വര്‍ദ്ധിച്ചുവരുന്ന ചൈന വിരുദ്ധ വികാരങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ തനതു ബ്രാന്‍ഡ് ലാവ മൊബൈല്‍സ് ഇസെഡ് 61 പ്രോ പുറത്തിറക്കി. ലാവ ഇസെഡ്61 പ്രോ ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണാണ്, അതായത് അതില്‍ നിന്ന് വളരെയധികം പ്രതീക്ഷിക്കരുത്. ഒരു സ്മാര്‍ട്ട്‌ഫോണിനു അവശ്യമായ എല്ലാ വസ്തുക്കളുണ്ട്, എന്നാലതു പ്രീമിയം രീതിയിലുള്ളതുമല്ല. 

ഉയരമുള്ള ഡിസ്‌പ്ലേ, ഫീച്ചര്‍ ലോഡുചെയ്ത ക്യാമറകള്‍, മാന്യമായ ബാറ്ററി എന്നിവയൊക്കെ ഇതിലുണ്ട്. ഒരു ലൈറ്റ് ഉപയോക്താവിന് അല്ലെങ്കില്‍ ഒരു ഫീച്ചര്‍ ഫോണില്‍ നിന്ന് മാറുന്ന ഒരാള്‍ക്ക് ഇതു ധാരാളം മതിയെന്നു ലാവയ്ക്ക് അറിയാം. ലാവ ഇസഡ് 61 പ്രോ, 'മേഡ് ഇന്‍ ഇന്ത്യ' എന്ന സവിശേഷതയോടൊപ്പമാണ് എത്തുന്നത്. ഇതിനു 5,774 രൂപയാണ് വില, മിഡ്‌നൈറ്റ് ബ്ലൂ, അംബര്‍ റെഡ് കളര്‍ ഓപ്ഷനുകളില്‍ വരുന്നു. ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ചാനലുകളില്‍ ഇത് ലഭ്യമാകും..

1.6ജിഗാ ഹേര്‍ട്‌സ് പ്രോസസര്‍ ഇതില്‍ ലാവ കൊണ്ടുവരുന്നുവെന്നാണ് സൂചന. സ്മാര്‍ട്ട്‌ഫോണുകളില്‍ സ്‌പ്രെഡ്ട്രം പ്രോസസ്സറുകള്‍ ഉപയോഗിച്ചിരുന്ന കമ്പനിയാണിത്. എന്നാലിതും വ്യത്യസ്തമായിരിക്കുമോയെന്നു വ്യക്തമല്ല. 18: 9 വീക്ഷണാനുപാതത്തോടുകൂടിയ 5.45 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയും ഈ സ്മാര്‍ട്ട്‌ഫോണിനുണ്ട്, ഈ വിഭാഗത്തിലെ മറ്റ് സ്മാര്‍ട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് മികച്ചതായി തോന്നുന്നു. 2 ജിബി റാമും 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുണ്ട്, ഒപ്പം 128 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡിനുള്ള പിന്തുണയും.

ഒപ്റ്റിക്‌സ് വിഭാഗത്തില്‍ കമ്പനി 8 മെഗാപിക്‌സല്‍ പ്രധാന ക്യാമറ ലാവ ഇസഡ് 61 പ്രോയുടെ പിന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഒരു എല്‍ഇഡി ഫ്‌ലാഷും ഉണ്ട്. സെല്‍ഫികള്‍ക്കായി, 5 മെഗാപിക്‌സല്‍ സെന്‍സര്‍ ഉണ്ട്, സ്‌ക്രീനിന് മുകളിലുള്ള കട്ടിയുള്ള ബെസലില്‍ ഇരിക്കുന്നു. പോര്‍ട്രെയിറ്റ് മോഡ്, ബര്‍സ്റ്റ് മോഡ്, പനോരമ, ബ്യൂട്ടി മോഡ്, ഫില്‍ട്ടറുകള്‍, നൈറ്റ് മോഡ്, എച്ച്ഡിആര്‍ തുടങ്ങിയ സവിശേഷതകള്‍ ക്യാമറ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സ്മാര്‍ട്ട്‌ഫോണിലെ വീഡിയോകള്‍ക്കും ഈ സവിശേഷതകള്‍ പ്രവര്‍ത്തിക്കുന്നു. ഫെയ്‌സ് അണ്‍ലോക്കിലാണ് ലാവ സെഡ് 61 പ്രോ വരുന്നത്. അധിക സുരക്ഷയ്ക്കായി സ്മാര്‍ട്ട്‌ഫോണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇല്ലെങ്കിലും, 0.6 സെക്കന്‍ഡിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണ്‍ അണ്‍ലോക്കുചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

ഫാസ്റ്റ് ചാര്‍ജിംഗിന് പിന്തുണയില്ലാതെ 3100 എംഎഎച്ച് ബാറ്ററിയാണ് ലാവ ഇസഡ് 61 പ്രോയ്ക്കുള്ളത്. സ്റ്റാന്‍ഡേര്‍ഡ് കണക്റ്റിവിറ്റി ഓപ്ഷനുകളായ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4 ജി വോള്‍ട്ട്, ഒടിജി, മൈക്രോയുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ഇതിന് ഉണ്ട്.