എല്‍ജി വാട്ടര്‍ ഡ്രോപ്പ്‌സ്‌റ്റൈല്‍ നോച്ച് ഡിസ്‌പ്ലേ വഹിക്കുന്ന രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വൈകാതെ പുറത്തിറക്കും. രണ്ട് സ്മാര്‍ട്ട്‌ഫോണുകളും മോഡല്‍ പേരുകളായ എല്‍555ഡിഎല്‍, എല്‍455ഡിഎല്‍ എന്നിവ വഹിക്കുന്നുണ്ടെങ്കിലും അവയുടെ വാണിജ്യപരമായ പേരുകള്‍ ഇപ്പോള്‍ അറിയില്ല. രണ്ട് ഫോണുകളും സമാനമായ രൂപകല്‍പ്പനയിലാണ് വരുന്നത്, അതില്‍ നോച്ച് സെല്‍ഫി ക്യാമറയും താഴെ കട്ടിയുള്ള അടിഭാഗവും ചോര്‍ന്നു കിട്ടിയ ചിത്രങ്ങളില്‍ കാണാം.

രണ്ട് സ്മാര്‍ട്ട്‌ഫോണുകളും അമേരിക്കന്‍ വിപണിക്ക് പുറത്ത് പോകുമോ എന്നതിന് ഒരു വിവരവുമില്ല. എന്നാല്‍, ഏഷ്യന്‍ വിപണിയിലെ വന്‍ മത്സരമാണ് എല്‍ജി ലക്ഷ്യമിടുന്നതെന്നു സൂചനയുണ്ട്. രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി എല്‍ജി സ്വീകരിച്ച രൂപകല്‍പ്പനയുടെ റെന്‍ഡറുകളില്‍, വോളിയം റോക്കറിന് തൊട്ടുതാഴെയായി ഇടത് അറ്റത്ത് ഒരു ഡെഡിക്കേറ്റഡ് അസിസ്റ്റന്റ് ബട്ടണും നല്‍കിയിരിക്കുന്നു. രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെയും വലതുവശത്താണ് പവര്‍ ബട്ടണ്‍. റെന്‍ഡറുകള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഫാസിയ മാത്രം കാണിക്കുമ്പോള്‍, താഴെ 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് മാത്രം വ്യക്തമായി കാണാനുണ്ട്. 

ഇന്റര്‍ഫേസിലേക്ക് വരുമ്പോള്‍, രണ്ട് സ്മാര്‍ട്ട്‌ഫോണുകളും ആന്‍ഡ്രോയിഡ് 9 പൈയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ വിലനിര്‍ണ്ണയവും ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ഫോണിന്റെയും സവിശേഷതകള്‍ ലഭ്യമല്ലാത്തതിനാല്‍ കാത്തിരിക്കുകയേ തത്കാലം മാര്‍ഗമുള്ളു.