Asianet News MalayalamAsianet News Malayalam

യുഎഇയിലെ ഐഫോണ്‍ 14 വില്‍പ്പന; കേരളത്തില്‍ നിന്നും പറന്നെത്തി ആദ്യഫോണ്‍ സ്വന്തമാക്കി തൃശ്ശൂരുകാരന്‍

നേരത്തെയും ആപ്പിള്‍ പ്രോഡക്ടുകള്‍ വാങ്ങുവാന്‍ ദുബായില്‍ പറന്നെത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. ആപ്പിള്‍ പ്രോഡക്ടുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ദുബായില്‍ നിന്ന് വാങ്ങുന്നതാണ് നല്ലത് എന്നാണ് ധീരജിന്‍റെ അഭിപ്രായം. 

malayalam-cinematographer Dheeraj Palliyil-grab-first-iphone 14 Pro Max-sold-in-uae
Author
First Published Sep 16, 2022, 11:50 AM IST

ദുബായ്: യുഎഇയില്‍ ഐഫോണ്‍ 14 വില്‍പ്പന വെള്ളിയാഴ്ചയാണ് ( സെപ്തംബര്‍ 16) ആരംഭിച്ചത്. ആദ്യമായി അത് സ്വന്തമാക്കിയത് മലയാളിയാണ്. കേരളത്തില്‍ നിന്നും ദുബായില്‍ എത്തിയാണ് ഐഫോണ്‍ 14 ഇദ്ദേഹം വാങ്ങിയത്. തൃശ്ശൂര്‍ സ്വദേശി ധീരജ് പള്ളിയിലാണ് ഐഫോണ്‍ 14 സ്വന്തമാക്കിയത്. ഫോട്ടോഗ്രാഫിക്ക് രംഗത്ത് പ്രവര്‍ത്തിക്കുന്ന ധീരജ് എല്ലാ വര്‍ഷവും ഐഫോണ്‍ പുറത്തിറങ്ങുമ്പോള്‍ അത് വാങ്ങുവാന്‍ ദുബായില്‍ എത്താറുണ്ട്.

ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല ധീരജ്. കഴിഞ്ഞ ദിവസമാണ് ദുബായില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം ആപ്പിള്‍ പ്രോഡക്ട് വാങ്ങുവാന്‍ എത്തുന്ന വ്യക്തി എന്ന നിലയില്‍ ഇപ്പോള്‍ ആപ്പിള് എക്സിക്യൂട്ടീവുകള്‍ക്ക് പോലും പരിചയമുണ്ടെന്ന് ധീരജ് പറയുന്നു. ഇത്തവണ ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മാക്സ് 512 ജിബി സ്റ്റോറേജ് മോഡലാണ് ധീരജ് വാങ്ങിയത്. പുതിയ ഫ്ലാഗ്ഷിപ്പ് കളറായ ഡീപ് പര്‍പ്പിള്‍ നിറമാണ് ഫോണിന്.

പതിവ് പോലെ ആപ്പിള്‍ പുതിയ ഐഫോണും  ക്യാമറ സെന്‍ട്രിക്ക് തന്നെയായാണ് അവതരിപ്പിക്കുന്നത് എന്നാണ് ധീരജിന്‍റെ അഭിപ്രായം. നോച്ചില്‍ ആപ്പിള്‍ വരുത്തിയ  റീഡിസൈന്‍ വളരെ ആകര്‍ഷകമാണെന്നും ധീരജ് പറയുന്നു. ഡിസ്പ്ലേയില്‍ വലിയ പരിഷ്കകാരം വരുത്തിയതും വളരെ മികച്ച അനുഭവം എന്ന്  ഐഫോണ്‍ 14 പ്രോ മാക്സിന്‍റെ ആദ്യ ആനുഭവമായി ധീരജ് പറയുന്നു. 152000 രൂപയായി ഫോണിന് എന്നാണ് ധീരജ് പറയുന്നത്. ഇന്ത്യയില്‍ ഈ ഫോണിന് ഏതാണ്ട് 169900 രൂപയാകുമെന്നും ധീരജ് പറയുന്നു. 

നേരത്തെയും ആപ്പിള്‍ പ്രോഡക്ടുകള്‍ വാങ്ങുവാന്‍ ദുബായില്‍ പറന്നെത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. ആപ്പിള്‍ പ്രോഡക്ടുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ദുബായില്‍ നിന്ന് വാങ്ങുന്നതാണ് നല്ലത് എന്നാണ് ധീരജിന്‍റെ അഭിപ്രായം. ഐഫോണ്‍ 11 മുതല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഐഫോണ്‍ 13വരെ ദുബായില്‍ പോയാണ് ധീരജ് വാങ്ങിയിട്ടുള്ളത്. ഐഫോണ്‍ 12 വാങ്ങാന്‍ കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളപ്പോള്‍ ഗള്‍ഫില്‍ എത്തിയിട്ടുണ്ട് ധീരജ്. 

ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയിലെ വില ഗള്‍ഫില്‍ പോയി ഐഫോണ്‍ വാങ്ങുന്നതിന് സമമാണ് എന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ധീരജ് പറഞ്ഞത് അത് ഏറെക്കുറെ ശരിയാണ് എന്ന് തന്നെയാണ്. 

യുഎഇയില്‍ ഐഫോണ്‍ 14 വില്‍പന തുടങ്ങി; പുലര്‍ച്ചെ മുതല്‍ കാത്തിരുന്നത് നൂറുകണക്കിന് പേര്‍

ഇന്ത്യയിലെ ഐഫോണ്‍ വില വച്ചു നോക്കിയാല്‍ വിദേശത്ത് നിന്നും വാങ്ങുന്നതാണോ ലാഭം?; കണക്കുകള്‍ ഇങ്ങനെ.!

Follow Us:
Download App:
  • android
  • ios