Asianet News MalayalamAsianet News Malayalam

എംഐ ആന്‍ഡ്രോയ്ഡ് ടിവി സ്റ്റിക്ക് പുറത്തിറക്കി

1080 പിക്സല്‍ റെസല്യൂഷന്‍ സ്ട്രീമിംഗ് നല്‍കുന്ന ഈ സ്റ്റിക്ക്. ഡോള്‍ഫി ഡിടിഎച്ച് സപ്പോര്‍ട്ട് നല്‍കും. 1ജിബി റാം ആണ് സ്റ്റിക്കിന് ഉള്ളത്. 

MiTVStick comes with a Chromecast built in
Author
London, First Published Jul 16, 2020, 10:08 AM IST

ലണ്ടന്‍: നിരവധി അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഷവോമി എംഐ ടിവി സ്റ്റിക്ക് പുറത്തിറക്കി. ഇത് ഒരു ആന്‍ഡ്രോയ്ഡ് ടിവി സ്റ്റിക്കാണ്. ക്രോം കാസ്റ്റ്, ഗൂഗിള്‍ അസിസ്റ്റന്‍റ് എന്നിങ്ങനെ വിവിധ ഫീച്ചറുകള്‍ അടങ്ങിയതാണ് ഷവോമിയുടെ ടിവി സ്റ്റിക്ക്. 

1080 പിക്സല്‍ റെസല്യൂഷന്‍ സ്ട്രീമിംഗ് നല്‍കുന്ന ഈ സ്റ്റിക്ക്. ഡോള്‍ഫി ഡിടിഎച്ച് സപ്പോര്‍ട്ട് നല്‍കും. 1ജിബി റാം ആണ് സ്റ്റിക്കിന് ഉള്ളത്. 8ജിബി വരെ ആപ്പ് സ്റ്റോറേജ് ഇതിനുണ്ട്. റിമോട്ട് കൊണ്ട് നിയന്ത്രിക്കാവുന്ന സ്റ്റിക്കാണ് ഇത്. ബ്ലൂടൂത്ത് വഴിയാണ് ഇത് സാധ്യമാകുന്നത്. 

Read More: എംഐ സ്മാര്‍ട്ട് ബാന്‍റ് 5 ഇറങ്ങി; വിലയും വിവരങ്ങളും

റിമോര്‍ട്ടില്‍ ആമസോണ്‍ പ്രൈം, നെറ്റ് ഫ്ലിക്സ് എന്നിവയ്ക്ക് വേണ്ടിയുള്ള ഹോട്ട് കീ ലഭ്യമാണ്. ഒപ്പം ഗൂഗിള്‍ അസിസ്റ്റന്‍റെ ബട്ടണും ഉണ്ട്. ഇത് വഴി ടിവിക്ക് ശബ്ദ നിര്‍ദേശങ്ങള്‍ നല്‍കാവുന്നതാണ്. ഷവോമിയുടെ പുതിയ പ്രോഡക്ടുകള്‍ അവതരിപ്പിച്ച ലണ്ടനിലെ ചടങ്ങിലാണ് ടിവി സ്റ്റിക്കും പുറത്തിറക്കിയത് എന്നാല്‍ ഇതിന്‍റെ വില എത്രയാണ് എന്നത് ഇതുവരെ ഷവോമി വ്യക്തമാക്കിയിട്ടില്ല.

Follow Us:
Download App:
  • android
  • ios