9999 രൂപയ്‌ക്കൊത്ത സൗകര്യങ്ങള്‍, ഇരട്ട ക്യാമറകളും 4കെ വീഡിയോയും; മോട്ടോ ജി35 5ജി ഇന്ത്യയിലും
50 എംപി ക്വാഡ് പിക്‌സല്‍ പ്രധാന ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ എന്നിവ മോട്ടോ ജി35 ഫോണില്‍

തിരുവനന്തപുരം: മോട്ടോറോള അവരുടെ ഏറ്റവും പുതിയ ബജറ്റ് സ്‌മാര്‍ട്ട്‌ഫോണായ മോട്ടോ ജി35 5ജി ഇന്ത്യയില്‍ പുറത്തിറക്കി. മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.
മോട്ടോറോള മോട്ടോ ജി35 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലും പുറത്തിറങ്ങി. 6.72 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ (2400 x 1080p) എല്‍സിഡി സ്ക്രീനോടെയാണ് ഫോണിന്‍റെ വരവ്. 120Hz റിഫ്രഷ് റേറ്റും 1000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും മോട്ടോ ജി35 5ജി നല്‍കുന്നു. ഗോറില്ല ഗ്ലാസ് 3 കവചവും ഐപി 52 ജല പ്രതിരോധ റേറ്റിംഗുമാണ് ഫോണിനുള്ളത്. യുണീസോക് ടി760 ഒക്റ്റ-കോര്‍ പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 14 ഒഎസ് (ആന്‍ഡ്രോയ്ഡ് 15 ലഭിക്കും), രണ്ട് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകള്‍, 4 ജിബി റാം, 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്, 1 ടിബി വരെ അധിക സ്റ്റോറേജ്, 5,000 എംഎഎച്ച് ബാറ്ററി, 18 വാട്‌സ് ചാര്‍ജിംഗ്, 50 എംപി ക്വാഡ് പിക്‌സല്‍ പ്രധാന ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ് ക്യാമറ, എല്‍ഇഡി ഫ്ലാഷ്, സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 16 എംപി ഫ്രണ്ട് ക്യാമറ എന്നിവ മോട്ടോ ജി35 5ജി സ്‌മാര്‍ട്ട്‌ഫോണിനുണ്ട്.
ഗുവാ റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക്, ലീഫ് ഗ്രീന്‍ എന്നീ മൂന്ന് നിറങ്ങളില്‍ വരുന്ന മോട്ടോ ജി35 5ജി ഫോണിന്‍റെ വില 9,999 രൂപയാണ്. വെഗൻ ലെതർ ഫിനിഷിലാണ് ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Read more: 48 എംപി ക്യാമറ, ഇതിപ്പോ ഐഫോണ്‍ 16ന് തന്നെ ഭീഷണിയാവുമല്ലോ; ഐഫോണ്‍ എസ്ഇ 4ന്‍റെ വിവരങ്ങള്‍ ലീക്കായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം