Asianet News MalayalamAsianet News Malayalam

5000 എംഎഎച്ച് ബാറ്ററിയുമായി മോട്ടറോള മോട്ടോ ജി 8 പവര്‍ ലൈറ്റ് 9,499 രൂപയ്ക്ക്!

മോട്ടറോള മോട്ടോ ജി 8 പവര്‍ ലൈറ്റിന്റെ വില ഇപ്പോള്‍ 9,499 രൂപയാണ്. ആര്‍ട്ടിക് ബ്ലൂ, റോയല്‍ ബ്ലൂ നിറങ്ങളില്‍ ഇത് ലഭ്യമാണ്, കൂടാതെ ഒരൊറ്റ സ്റ്റോറേജ് പതിപ്പുമുണ്ട്. 

Motorola Moto G8 Power Lite sale Price specifications
Author
New Delhi, First Published Aug 3, 2020, 5:54 PM IST

മോട്ടറോള മോട്ടോ ജി 8 പവര്‍ ലൈറ്റ് ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍പ്പന തുടങ്ങി. മോട്ടറോളയില്‍ നിന്നുള്ള ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. ഇതിന്റെ വില സമാനശ്രേണിയിലെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണുകളോടു കിടപിടിക്കുന്നു. ഇത് റിയല്‍മീ നര്‍സോ 10 എ, റെഡ്മി 8 എ ഡ്യുവല്‍ എന്നിവയ്‌ക്കൊപ്പം 10,000 രൂപയ്ക്ക് താഴെയുള്ള മികച്ച ഫോണുകളിലൊന്നായി എത്തുന്നു. മോട്ടോ ജി 8 പവര്‍ ലൈറ്റ് മോട്ടോ ജി 8 പവറില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ കാഴ്ചയിലും പ്രകടനത്തിലും സാരമായ വ്യതിയാനമുണ്ടു താനും.

മോട്ടറോള മോട്ടോ ജി 8 പവര്‍ ലൈറ്റിന്റെ വില ഇപ്പോള്‍ 9,499 രൂപയാണ്. ആര്‍ട്ടിക് ബ്ലൂ, റോയല്‍ ബ്ലൂ നിറങ്ങളില്‍ ഇത് ലഭ്യമാണ്, കൂടാതെ ഒരൊറ്റ സ്റ്റോറേജ് പതിപ്പുമുണ്ട്. മോട്ടോ ജി 8 പവര്‍ ലൈറ്റ് മെയ് മാസത്തില്‍ 8,999 രൂപയ്ക്ക് എത്തിയെങ്കിലും ജിഎസ്ടി ഭരണത്തില്‍ വന്ന മാറ്റം കാരണം വില വര്‍ദ്ധിക്കുകയായിരുന്നു.

മോട്ടറോള മോട്ടോ ജി 8 പവര്‍ ലൈറ്റിന്റെ സവിശേഷതകള്‍ ഇതാ:

ഡിസ്‌പ്ലേ: മോട്ടോ ജി 8 പവര്‍ ലൈറ്റിന് 6.5 ഇഞ്ച് എച്ച്ഡി + മാക്‌സ് വിഷന്‍ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയുണ്ട്, മുകളില്‍ ഒരു ചെറിയ നോച്ച് 20: 9 എന്ന അനുപാതത്തില്‍ കാണാം.

ചിപ്‌സെറ്റ്: മോട്ടറോള മോട്ടോ ജി 8 പവര്‍ ലൈറ്റില്‍ ഒക്ട കോര്‍ 2.3 ജിഗാഹെര്‍ട്‌സ് മീഡിയടെക് ഹെലിയോ പി 35 ടീഇ ഉള്‍പ്പെടുത്തിയിരിക്കുന്നു. 

റാമും സംഭരണവും: മോട്ടറോള മോട്ടോ ജി 8 പവര്‍ ലൈറ്റിന് 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ട്, ഇത് 256 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാം.

പിന്‍ ക്യാമറകള്‍: മോട്ടോ ജി 8 പവര്‍ ലൈറ്റില്‍ 16 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും 2 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറയും ഉണ്ട്.

ഫ്രണ്ട് ക്യാമറകള്‍: മുന്‍വശത്ത് 8 മെഗാപിക്‌സല്‍ ഫിക്‌സഡ് ഫോക്കസ് ക്യാമറയാണ് മോട്ടോ ജി 8 പവര്‍ ലൈറ്റിനുള്ളത്.

ബാറ്ററി: 10വാട്‌സ് ചാര്‍ജിംഗ് ഉള്ള 5000 എംഎഎച്ച് ബാറ്ററി മോട്ടോ ജി 8 പവര്‍ ലൈറ്റിന് ശക്തി നല്‍കുന്നു.

ഓപ്പറേറ്റിംഗ് സിസ്റ്റം: മോട്ടറോള മോട്ടോ ജി 8 പവര്‍ ലൈറ്റ് ആന്‍ഡ്രോയിഡ് 9 പൈയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ആന്‍ഡ്രോയിഡ് 10 അപ്‌ഡേറ്റ് ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തു.

Follow Us:
Download App:
  • android
  • ios