Asianet News MalayalamAsianet News Malayalam

മോട്ടറോള വണ്‍ വിഷന്‍ ഇന്ത്യയില്‍; വിലയും പ്രത്യേകതകളും

മോട്ടറോള വണ്‍ സീരിസിലെ രണ്ടാമത്തെ ഫോണ്‍ ആണ് വണ്‍ വിഷന്‍. നേരത്തെ മൊട്ടറോള ജി, ഇ സീരിസുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വലിയ മാറ്റം വരുത്തിയിരുന്നു. 

Motorola One Vision in india price and specs
Author
New Delhi, First Published Jun 21, 2019, 10:24 AM IST

ദില്ലി: മോട്ടറോള വണ്‍ വിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.  സെല്‍ഫി ക്യാമറയ്ക്കായി പഞ്ച് ഹോള്‍ സംവിധാനം നല്‍കിയിരിക്കുന്ന ഈ ഫോണിന്‍റെ വില 19,999 രൂപയാണ്. പോക്കോ എഫ് 1 പോലുള്ള ഫോണുകളുടെ വിപണിയിലേക്കാണ് മോട്ടറോള തങ്ങളുടെ ഈ ഫുള്‍ സ്ക്രീന്‍ ഫോണ്‍ അവതരിപ്പിക്കുന്നത്.

മോട്ടറോള വണ്‍ സീരിസിലെ രണ്ടാമത്തെ ഫോണ്‍ ആണ് വണ്‍ വിഷന്‍. നേരത്തെ മൊട്ടറോള ജി, ഇ സീരിസുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വലിയ മാറ്റം വരുത്തിയിരുന്നു. ആന്‍ഡ്രോയ്ഡ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ആന്‍ഡ്രോയ്ഡ് വണ്‍ വിഷന്‍. 21:9 അനുപാതത്തില്‍ ഉള്ള സ്ക്രീന്‍ വലിപ്പമാണ് ഈ ഫോണിന് ഉള്ളത്. 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ആണ് സ്ക്രീന്‍. സ്ക്രീന്‍ റെസല്യൂഷന്‍ 1080x2520 ആണ്.  കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേയില്‍ ഇന്‍ബില്‍ട്ട് ഫിംഗര്‍ സെന്‍സറുണ്ട്. 

എക്സിനോസ്  9609 SoC ചിപ്പാണ് ഇതിലെ പ്രോസസ്സര്‍ യൂണിറ്റ്. പിന്നില്‍ ഡ്യൂവല്‍ ക്യാമറ സംവിധാനത്തോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 48 എംപി പ്രൈമറി സെന്‍സറില്‍ സോണി ഐഎംഎക്സ് 586 പ്രോസ്സസറാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത് 5എംപി ഡെപ്ത് സെന്‍സറാണ്. മുന്നിലെ പഞ്ച് ഹോള്‍ ക്യാമറയുടെ ശേഷി 25എംപിയാണ്. എഫ് 2.0 ആണ് അപ്പാച്ചര്‍. 3,500 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ടൈപ്പ് സി-യാണ് യുഎസ്ബി. ടര്‍ബോ ചാര്‍ജിംഗ് സംവിധാനം അതിവേഗത്തില്‍ ബാറ്ററി ചാര്‍ജിംഗ് സാധ്യമാക്കും എന്നാണ് മോട്ടറോള അവകാശപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios